Home Entertainment Celebrities

ആഗ്രഹിക്കുന്നത് ആൺകുട്ടിയെയാണോ പെൺകുട്ടിയെയാ, സൗഭാഗ്യ വെങ്കിടേഷിന്റെ ഒരേ ഒരുത്തരം ഇങ്ങനെ

991

പ്രമുഖ നർത്തകിയും നടിയുമായ താര കല്യാണിന്റെയും നടൻ രാജാറാമിന്റേയും ഏക മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്കിൽ നിറഞ്ഞു നിൽക്കുന്ന സൗഭാഗ്യയെ വിശേഷിക്കുന്നത് തന്നെ ആരാധകർ ടിക് ടോക്ക് രാഞ്ജിയെന്നാണ്.

സൗഭാഗ്യയും അമ്മ താര കല്യാണിനെ പോലെ തന്നെ മികച്ചൊരു നർത്തകി കൂടിയാണ്. ഇരുവരും ഒരുമിച്ച് നിരവധി വേദികളിൽ നൃത്താവതരണവുമായി എത്തിയിട്ടുണ്ട്.

Advertisements

സൗഭാഗ്യ അടുത്തിടെയായിരുന്നു വിവാഹിതയായത്. സുഹൃത്തും നർത്തകനുമായ അർജുൻ സോമശേഖരാണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

അർജുനും ഒരുമിച്ചുള്ള സൗഭാഗ്യയുടെ ടിക്ക് ടോക്ക് വീഡിയോയ്ക്കും നിരവധി ആരാധകരാണുള്ളത്. നർത്തകൻ കൂടിയാണ് അർജുൻ. ഇപ്പോഴിതാ വിവാഹ ശേഷം ഒരു അഭിമുഖത്തിൽ സൗഭാഗ്യ തന്റെ ചില ആഗ്രഹങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

സൗഭാഗ്യയുടെ വാക്കുകൾ ഇങ്ങനെ:

യാത്ര ചെയ്യാനുള്ള ആഗ്രഹം ഇപ്പോഴും തന്റെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ട്. പിന്നെ ഏറ്റവും ആഗ്രഹമുള്ള കാര്യം ഡോബറിനെ വളർത്തണം, അതും ചെറുപ്പത്തിലെ തന്നെ അതിനെ കിട്ടണം. പിന്നീട് ഉള്ള ഒരു ആഗ്രഹം ഒരു പെൺകുട്ടി വേണമെന്നുള്ളതാണ്. അർജ്ജുൻ ഭയങ്കര ഹ്യൂമർസെൻസ് ഉള്ള ആളാണെന്നും അതുകൊണ്ട് എപ്പോഴും നല്ല രസമാണെന്നും സൗഭാഗ്യ പറയുന്നു.

Advertisement