Home Entertainment Celebrities

വന്ദനത്തിലെ ‘ഗാഥ’ ഗിരിജയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച്ച

16401

പ്രിയദർശന്റെ സംവിധാനത്തിൽ സൂപ്പർതാരം മോഹൻലാലൻ നായകനയി 1989 ൽ പുറത്തിറങ്ങിയ സിനിമയാണ് വന്ദനം. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് വൻവിജയം നേടിയ ഈ മോഹൻലാൽ സിനമയിലെ ഗാഥയെ മലയാളികൾ ഒരിക്കലും മറക്കാനിടയില്ല.

ലണ്ടൻ സ്വദേശിയായ ഗിരിജാ ഷെട്ടാറായിരുന്നു വന്ദനത്തിലെ ഗാഥയെ അവതരിപ്പിച്ചത്. താരത്തിന്റെ അച്ഛൻ ഇന്ത്യക്കാരനും അമ്മ വിദേശിയുമായിരുന്നു. ഒറ്റ ചിത്രത്തിലൂട മലയാളികൾക്ക് പ്രിയങ്കരിയായി ഈ നടി മാറിയിരുന്നു.

Advertisements

മോഹൻലാൽ, മുകേഷ്, സോമൻ, നെടുമുടി വേണു, സുകുമാരി, സലീമ, ജഗദീഷ് തുടങ്ങിവർ അഭിനയിച്ച പടം അക്കാലത്തെ സൂപ്പർഹിറ്റ് സിനിമയായിരുന്നു. തെലുങ്ക് സൂപ്പർതാരം നാഗാർജുനയുമായി ചേർന്ന് ഗിരിജ ചെയ്ത ഗീതാഞ്ജലി എന്ന സിനിമയും വൻ ഹിറ്റായി മാറിയിരുന്നു. ഈ സിനിമയിലെ ഓ പ്രിയേ പ്രിയേ എന്ന ഗാനം വൻ തരംഗമായി മാറിയിരുന്നു.

എന്നാൽ സിനിമയിൽ അധികകാലം നില നിൽക്കാനാവാതെ പെട്ടെന്ന് തന്നെ ഈ നടി രംഗം വിട്ടു. ലണ്ടനിലേയ്ക്ക് തന്നെതാരം തിരികെ പോവുകയായിരുന്നു. ഒരിക്കൽ ഒരു ലണ്ടൻ സന്ദർശനത്തിനിടെ ശ്രീനിവാസനും പ്രിയദർശനും ഗിരിജയെ കാണാൻ ചെന്നപ്പോൾ ഉണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

പ്രിയദർശനും ശ്രീനിവാസനും ലണ്ടൻ സന്ദർശിച്ചപ്പോൾ ഗിരിജയെ അന്വേഷിച്ചു വീട്ടിൽ എത്തി. എന്നാൽ അവരെ അവിടെ കാണാനായില്ല. പുറത്ത് എവിടെയോ പോയ ഗിരിജയെ കാണാൻ സാധിക്കാതെ ശ്രീനിവാസനും പ്രിയദർശനും തിരിച്ചു മടങ്ങി. തിരിച്ചു വരുന്ന വഴി അവർ അടുത്ത ജംഗ്ഷനിൽ ഗിരിജയെ കണ്ടു.

ആ കാഴ്ച്ച ഇരുവരെയും അമ്പരിപ്പിക്കുന്നതായിരുന്നു. ട്രാഫികിൽ സിഗ്നൽ കാത്ത് നിൽക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടയ്ക്കുന്ന ഗിരിജയെയാണ് അവർ കണ്ടത്. ലോകം അറിയപ്പെടുന്ന വ്ളോഗറും പത്ര പ്രവർത്തകയുമായിരുന്നു ഗിരിജ. അവർ കാറു തുടയ്ക്കുന്നത് ഉൾപ്പടെയുള്ള ജോലികൾ ചെയ്താണ് അവർ വരുമാനം കണ്ടെതുന്നത്. വിദേശത്ത് ഇത് ഒരു വല്യ സംഭവുമല്ല.

Advertisement