ഫോൺ വിളി ചാന്ദിനിയുടെ വീട്ടിൽ പിടിച്ചതോടെ പ്രശ്‌നമായി, ഇറങ്ങി വരാൻ പറഞ്ഞു: ചാന്ദിനിയുള്ള വ്യത്യസ്തമായ ഒളിച്ചോട്ടത്തെ കുറിച്ച് ഷാജു

167

നിരവധി കാലാകാരൻമാരാണ് മിമിക്രി രംഗത്ത് നിന്നും സിനിമാ രംഗത്തെത്തിയിരിക്കുന്നത്. അത്തരത്തിൽ മിമിക്രി വേദികളിൽ നിന്നു സീരിയലുകളിലേക്കും സിനിമ ലോകത്തേക്കും എത്തിയ നടനാണ് ഷാജു. ഇന്നും ഷാജു കലാ ലോകത്തും സിനിമാ രംഗത്തും നിറസാന്നിധ്യമാണ്.

നടി ചാന്ദിനിയെ ആയിരുന്നു ഷാജു വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. രണ്ട് മക്കളാണ് ഇവർക്ക്. മൂത്ത മകൾ നന്ദനയുമൊപ്പം ഷാജു ഡബ്സ്മാഷ് വിഡിയോകൾ ചെയ്തിട്ടുണ്ട്. ഇളയ മകൾ നീലാഞ്ജനയും ചെറുപ്രായത്തിൽ സിനിമയിൽ വേഷമിട്ടിട്ടുണ്ട്.

Advertisements

നന്ദന ഡിഗ്രി വിദ്യാർഥിയാണ്. ചാന്ദിനി പാലക്കാട് ഒരു നൃത്ത കലാലയം നടത്തുന്നുണ്ട്. അവിടെ മൂന്നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. ചാന്ദിനിയുമായിയുള്ള പ്രണയവും വ്യത്യസ്തമായ ഒളിച്ചോട്ടത്തിനെയും കുറിച്ചു അടുത്തിടെ ഷാജു ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

അന്നൊക്കെ സിനിമയിൽ നാല് നായകന്മാർ ഉണ്ടെങ്കിൽ ഒരാൾ ഞാനായിരിക്കും. അങ്ങനെ ചാന്ദിനിയോടൊപ്പം മൂന്ന് സിനിമകളിൽ അഭിനയിച്ചു. ആദ്യം സുഹൃത്തുക്കൾ ആയിരുന്നു പിന്നിട് അത് പ്രണയത്തിലേക്ക് വഴി മാറി. വീട്ടിൽ പറഞ്ഞപ്പോൾ അത് പ്രശ്‌നമായി.

പിന്നെ ചാന്ദിനിയുടെ വീട്ടിൽ അവൾ എന്നെ വിളിക്കുന്ന ഫോൺ പിടിച്ചു, അങ്ങനെയാണ് ഇറങ്ങി വരുമോ എന്ന് അവളോട് ചോദിക്കുന്നത്. വിവാഹ ശേഷം ഞങ്ങളുടെ ആദ്യത്തെ യാത്ര ബോംബെ, ദുബായ് പിന്നെ തിരിച്ചു വന്നു സ്വിറ്റസർലാൻഡ്. ഇതെല്ലാം ഫിക്‌സ് ചെയ്തു വച്ചിട്ടാണ് ഞങ്ങൾ ഒളിച്ചോടിയത്.

ഇതൊക്കെ പ്രോഗ്രാം ആയിരുന്നു. ഞങ്ങൾ സ്‌പോൺസറോട് പറഞ്ഞു രണ്ട് പേർ ഒളിച്ചോടി വരുന്നുണ്ട്, ഏതെങ്കിലും പ്രോഗ്രാം അറെഞ്ച് ചെയ്യുകയാണെങ്കിൽ ഞങ്ങളും കാണും എന്ന്. അവരും ഹാപ്പിയായി പേയ്മെന്റ് കുറച്ചു കൊടുത്താൽ മതിയല്ലോ, ഒളിച്ചോടി വരുന്നവരല്ലേ. നാട്ടിൽ നിൽക്കാൻ പറ്റില്ല എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ഒളിച്ചോടിയതെന്നും ഷാജു വ്യക്തമാക്കുന്നു.

Advertisement