Home Entertainment

ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു, പരിചയപ്പെട്ടത് ആ സീരിയലിനിടെ, ഇതൊക്കെ ഒരു നിയോഗമാണ്: തിരിച്ചുവരവിൽ വെളിപ്പെടുത്തലുമായി നടി കീർത്തി ഗോപിനാഥ്

32517

മലയാളത്തിലെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിയായി ഒരു കാലത്ത് തിളങ്ങിയ പല നടിമാരും വിവാഹത്തോടെ കരിയർ അവസാനിപ്പിച്ചിരുന്നു. ചിലർ വർഷങ്ങൾക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തന്നെ തിരികെ വന്നിരുന്നു. നടി രശ്മി സോമൻ അടക്കമുള്ള നടിമാരെല്ലാം അതിന് ഉദ്ദാഹരണമാണ്.

കൂട്ടത്തിൽ നടി കീർത്തി ഗോപിനാഥുമുണ്ട്. പാവം ഐഎ ഇവച്ചൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി കീർത്തി ഗോപിനാഥ്. എന്നാൽ പ്രേക്ഷകർക്ക് കീർത്തിയെ കൂടുതലായി പരിചയമുള്ളത് ജഗദീഷ് നായകനായ ജൂനിയർ മാൻഡ്രേക് എന്ന ചിത്രത്തിൽ നായികയായി തിളങ്ങിയപ്പോളാണ്. അതിൽ പ്രിയ എന്ന നായികാ കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറി.

Advertisements

സീരിയൽ നടൻ രാഹുലുമായിട്ടുള്ള വിവാഹശേഷമാണ് കീർത്തിയെ അഭിനയ രംഗത്ത് നിന്നും കാണാതെയാവുന്നത്. സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ച് കൊണ്ടിരുന്ന കീർത്തി രണ്ടാം വരവിലാണിപ്പോൾ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മ അറിയാതെ എന്ന ഹിറ്റ് പരമ്പരയിലാണ് നടിയിപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി.
മഴയെത്തും മുമ്പേ, കർമ്മ, കാഞ്ഞിരപ്പള്ളി കറിയാച്ചൻ, മന്ത്രമോതിരം തുടങ്ങി പത്തിലേറെ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് പിന്നീട് സീരിയലിലേക്ക് എത്തിയ താരം സൂപ്പർഹിറ്റ് സീരിയലുകളുടെ ഭാഗവുമായി.

വിവാഹശേഷം അഭിനയരംഗത്ത് നിന്ന് മാറി നിന്ന് കീർത്തി 22 വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിച്ച അമ്മയറിയാതെ എന്ന സീരിയലിൽ എഴുത്തുകാരിയായ നീരജ മഹാദേവൻ എന്ന കഥാപാത്രം അവതരിപ്പിക്കുകയാണ്. തന്റെ തിരിച്ചുവരവിനെ കുറിച്ചും കുടുംബജീവിതത്തെ പറ്റിയും താരം മനസ്സ് തുറന്നതിങ്ങനെ:

അവസരങ്ങൾ പലപ്പോഴായി വന്നിരുന്നു, അപ്പോഴെല്ലാം ഒഴിഞ്ഞുമാറി. മക്കളുടെ ജനനം, പഠിത്തം, കുടുംബം, തിരുവനന്തപുരം വിട്ടുള്ള യാത്ര അങ്ങനെ മനഃപൂർവം കണ്ടെത്തിയിരുന്നു കുറെ കാരണങ്ങൾ. ഈ ബ്രേക്കും മടങ്ങി വരുമൊക്കെ നിയോഗമായിട്ടാണ് കാണുന്നത്.

മടങ്ങി വരവ് സീരിയലിലൂടെ ആണെങ്കിൽ സിനിമയെ ഹൃദയത്തിലാണ് സൂക്ഷിക്കുന്നത്. നല്ല കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും ചെയ്യും. തിരിച്ചുവരവിൽ ഏറെ ഉത്കണ്ഠയായിരുന്നു സന്തോഷത്തിനേക്കാൾ, ശരിയാകുമോ എന്ന് പേടികൊണ്ടാണ്. എല്ലാം നന്നായി തന്നെ സംഭവിച്ചു. ‘നീലവസന്തം’ എന്ന സീരിയലിന്റെ ലൊക്കേഷനിലാണ് ഞാൻ രാഹുലിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.

പിന്നീട് വിവാഹിതരാവുകയും ചെയ്തു. രണ്ട് ആൺകുട്ടികളാണ് ഞങ്ങൾക്ക് ഉളളത്. മൂത്തയാൾ ഭരതും ഇളയാൾ ആര്യനും കീർത്തി പറഞ്ഞു. എന്റെ കുറച്ച് കാലത്തെ അഭിനയ ജീവിതത്തിൽ ഞാൻ സംതൃപ്തയായിരുന്നു. മാറി നിന്ന കാലത്തും ആ സ്നേഹം എിക്ക് പ്രേക്ഷകരിൽ നിന്നും തിരിച്ചറിയാൻ പറ്റിയിട്ടുണ്ട്. അഭിനേത്രിയായത് കൊണ്ട് മാത്രം കിട്ടുന്ന അംഗീകാരങ്ങളാണ് അതൊക്കെ. തിരുവനന്തപുരത്ത് പേയാടാണ് താമസം.

ഭർത്താവ് രാഹുൽ മോഹൻ, നടനാണ്. പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. നീലവസന്തം സീരിയലിലൂടെയാണ് പരിചയപ്പെടുന്നതും സൗഹൃദവും പ്രണയവുമൊക്കെ സംഭവിക്കുന്നതും. രണ്ട് മക്കളാണ്, ഭരതും ആര്യനും. മൂത്തയാൾ ബാംഗ്ലൂരിൽ ഫോറൻസിക് സയൻസ് പഠിക്കുന്നു, രണ്ടാമത്തെയാൾ ആറാം ക്ലാസിലും പഠുക്കുന്നു വെന്ന് കീർത്തി വെളിപ്പെടുത്തി.

Advertisement