കട്ട പ്രണയം ആയിരുന്നു അത്, പക്ഷേ ഞാൻ ചതിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു, ബ്രേക്കപ്പ് ഹാൻഡിൽ ചെയ്യാൻ പാടുപെട്ടു: വെളിപ്പെടുത്തലുമായി നടി അമേയ

178

കരിക്ക് എന്ന മലയാളത്തിലെ ഹിറ്റ് വെബ് സീരീസിലൂടെ പ്രശസ്തയായ താരസുന്ദരിയാണ് നടി അമേയ മാത്യു. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ പ്രചരിച്ചതോടെയാണ് താരത്തിന് ഏറെ ആരാധകരേയും ലഭിച്ചത്.

അറിയപ്പെടുന്ന മോഡൽ കൂടിയായ അമേയ നിരവധി മലയാള സിനിമയിലും ശ്രദ്ധേയ വേഷത്തിലെത്തിയിട്ടുണ്ട്. ഇപ്പോവിതാ തന്റെ ജീവിതത്തിലുണ്ടായ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് അമേയ.

Advertisements

അമേയയുടെ വാക്കുകൾ ഇങ്ങനെ:

കാനഡയിൽ പോയി സെറ്റിലാകണം. പിന്നാലെ അമ്മയെ കൊണ്ടു പോകണം തുടങ്ങി വലിയ വലിയ ആഗ്രഹങ്ങളൊക്കെയായിരുന്നു അന്നുണ്ടായിരുന്നത്. പക്ഷേ ഇതൊന്നും നടന്നില്ലെന്നതാണ് സത്യം. എംഎ കഴിഞ്ഞപ്പോൾ തന്നെ അമ്മ തന്നെ ബിഎഡിന് ചേർത്തു. കാരണം അമ്മയുടെ ബന്ധുക്കളെല്ലാവരും ടീച്ചേഴ്സാണ്. അതുകൊണ്ട് താനും ടീച്ചറാകണം എന്നായിരുന്നു അമ്മയുടെ പ്ലാൻ.

ആദ്യം താൻ കുറെ എതിർത്തെങ്കിലും പിന്നെ സമ്മതിക്കുകയായിരുന്നു. രണ്ട് മാസം കൊണ്ടു തന്നെ ഇതെന്റെ മേഖലയല്ല എന്ന് മനസിലായി. രണ്ട് വർഷം ഈ കോഴ്സ് പൂർത്തിയാക്കില്ലെന്നും ടീച്ചിങ് പ്രൊഫഷനിൽ തന്നെ താനുറച്ച് നിൽക്കാൻ പോകുന്നില്ലെന്നും അപ്പോൾ തന്നെ തിരിച്ചറിഞ്ഞു.

അതുകൊണ്ട് കോഴ്സ് അവിടെ ഡ്രോപ്പ് ചെയ്തു. ബിഎഡ് ചെയ്ത സമയങ്ങളിൽ അമൃത ടിവിയിൽ ഒരു ടോക്ക് ഷോ ചെയ്തിരുന്നു. ആ പരിപാടിയിൽ സിനിമയുമായി ബന്ധപ്പെട്ടുള്ള ആൾക്കാരായിരുന്നു. ഇങ്ങനൊരു അവസ്ഥയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന ഒരവസ്ഥയിലാണ് തന്നെ പ്രൊഡക്ഷൻ കണ്ട്രോളർ ചേട്ടനും വൈഫും ചേർന്ന് വിളിക്കുന്നത്. കോയമ്പത്തുരിൽ ഒരു തമിഴ് സിനിമയുടെ ഓഡിഷനുണ്ട്. റഫർ ചെയ്യാം, ഓഡീഷൻ അറ്റന്റ് ചെയ്യ്, അവർക്ക് ഓക്കെ ആണെങ്കിൽ സിനിമയിൽ എടുക്കുമെന്ന് പറഞ്ഞു.

ആ സമയത്ത് തന്റെ മനസിൽ സിനിമ എന്നൊരു ചിന്തയേ ഇല്ല. പഠിക്കാനായിരുന്നു ആഗ്രഹം. എന്നാലും ഒന്ന് ഭാഗ്യപരീക്ഷണം നടത്തി നോക്കാമെന്ന് കരുതി. എന്തായാലും ബിഎഡ് ഡ്രോപ്പ് ചെയ്തു. കാനഡയ്ക്കുള്ള പോക്കും നടക്കില്ല. പിന്നെ ആകെ തുറന്ന് കിട്ടിയ മാർഗ്ഗമാണ്. അങ്ങനെ ഒറ്റയ്ക്ക് കോയമ്പത്തൂർ പോയി ഒഡീഷനിൽ പങ്കെടുത്തു. സെലക്ടും ചെയ്തു. പൂജയും കഴിഞ്ഞു.

ഉടൻ ടീമിന്റെ മോണിറ്റൈസേഷൻ വന്ന് ആ പടം നിർത്തിവെച്ചു. തന്റെ ലക്ക് ഒന്നോർത്ത് നോക്കണേ. എവിടെ തൊട്ടാലും പ്രശ്നമാണെന്ന് പറഞ്ഞാൽ മതിയല്ലോ. പരാജയത്തെ പഴിച്ച് വീണ്ടും നാട്ടിലേക്ക് തിരിച്ചെത്തി. ആ സമയത്തൊക്കെ തനിക്ക് വീടിന് പുറത്തിറങ്ങാൻ പോലും തോന്നാറില്ലായിരുന്നു. കാരണം പരിചയമുള്ളവരൊക്കെ കാണുമ്പോൾ ‘എന്തിനാ ബിഎഡ് നിർത്തിയെ? കാനഡ പോക്ക് എന്തായി, സിനിമയിൽ അഭിനയിക്കാൻ പോയിട്ട് അതെന്തായി എന്നൊക്കെ ചോദിക്കും.

ഇതിനുള്ള മറുപടികൾ പറഞ്ഞു പറഞ്ഞ് താൻ മടുത്തിരുന്നു. ആ സമയത്താണ് ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ് വരുന്നത്. അത് കൊച്ചിയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ നിന്നു കൊണ്ട് അത് ചെയ്യാനാവില്ലെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു. ഒരു സിനിമാക്കാര്യത്തിനും അമ്മ സമ്മതിക്കില്ലായിരുന്നു എന്ന് തനിക്കറിയാമായിരുന്നു.

അതുകൊണ്ട് താൻ രണ്ടും കൽപ്പിച്ച് കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. കാരണം തിരുവനന്തപുരത്തെ വീട്ടിൽ നിന്നാൽ തന്റെ ജീവിതം അവസാനിക്കുന്നത് ഒരു പ്രൈവറ്റ് കമ്പനിയിലാകുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ എവിടുന്നോ കിട്ടിയ ധൈര്യത്തിന്റെ ബലത്തിലാണ് കൊച്ചിയിലേക്ക് മാറുന്നത്.

കൊച്ചിയിലെ ജീവിതം ആരംഭിക്കുന്ന സമയത്തായിരുന്നു ഒരു കട്ട പ്രണയം ഉണ്ടായിരുന്നത്. അഞ്ചാറ് മാസത്തെ ബന്ധം മാത്രമേയുണ്ടായിരുന്നുള്ളൂ എങ്കിലും താൻ ആ ബന്ധത്തിൽ വളരെ ആത്മാർത്ഥത കാട്ടിയിരുന്നു. അത്രയും സിൻസിയർ ആവേണ്ടായിരുന്നുവെന്ന് തനിക്ക് പിന്നീടാണ് തോന്നിയത്. കാര്യം അത്രയും കാലം ചതിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു എന്ന് മനസിലാക്കിയത് വളരെ താമസിച്ചാണ്.

ആ ബ്രേക്കപ്പ് ഒറ്റയ്ക്ക് ഹാൻഡിൽ ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് അതിൽ നിന്ന് കരകയറുക എന്ന് പറയുന്നത് തന്നെ വലിയൊരു ടാസ്‌കായിരുന്നു. ഒരുമാസത്തിൽ കൂടുതൽ താൻ ഡിപ്രഷനിലായിരുന്നു. ആഹാരം കഴിക്കില്ല, ഉറങ്ങില്ല, അഥവാ എങ്ങനെയെങ്കിലും ഉറങ്ങിയാൽ തന്നെ പേടിച്ച് ഞെട്ടി എണീക്കും. ആ ദിവസങ്ങളിൽ വിവരിക്കാനാകാത്ത വിധത്തിലുള്ള പ്രത്യേകതരം അവസ്ഥയായിരുന്നു.

സത്യം പറഞ്ഞാൽ ആ ബ്രേക്കപ്പ് തന്നെ കുറെ കാര്യങ്ങൾ പഠിപ്പിച്ചു. തന്നെ കൂടുതൽ കരുത്തയാക്കി. എന്ത് വന്നാലും തോറ്റുകൊടുക്കില്ല, വിട്ടുകൊടുക്കില്ല മുന്നോട്ട് തന്നെ പോകുമെന്നൊരു ധൈര്യം തനിക്ക് കിട്ടിയത് അപ്പോഴാണ്. പിന്നെ ഒരവസരത്തിനായി എല്ലാ വാതിലുകളും മുട്ടുക എന്ന് പറയില്ലേ, അതായിരുന്നു തന്റെ അവസ്ഥ. പരിചയത്തിലുള്ള സംവിധായകർക്കും സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും തന്റെ പോർട്ട്ഫോളിയോ അയച്ച് കൊടുക്കുക.

ഒഡീഷൻസ് അറ്റന്റ് ചെയ്യുക തുടങ്ങി ഒരു നല്ല പടത്തിന്റെ ഭാഗമാകാനായി ശ്രമിച്ചു കൊണ്ടേയിരുന്നു. അതിനു വേണ്ടി എത്ര കഠിനമായി പ്രവർത്തിക്കാൻ പോലും തയ്യാറായിരുന്നു ഞാൻ. അക്കാലത്ത് സുഹൃത്ത് തന്നെ വിളിച്ചിരുന്ന പേര് ചാൻസലർ എന്നാണ്. കാരണം ചാൻസിന് വേണ്ടി കഷ്ടപ്പെടുവാണല്ലോ. അത് തന്നെയായിരുന്നു അന്നേരത്തെ അവസ്ഥ.

ആ സമയത്താണ് ‘ആട് 2’വിലേക്ക് ഒരു വിളി വരുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കോളായിരുന്നു അത്. റോളിന്റെ വലുപ്പമൊന്നും ചോദിച്ചില്ല. എപ്പോഴാണ് വരേണ്ടത് എന്ന് മാത്രമാണ് ചോദിച്ചത്. വിളി വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെയായിരുന്നു ഷൂട്ട്. ഒറ്റദിവസത്തെ ഷൂട്ട് മാത്രമായിരുന്നു, വളരെ കുറച്ചേ ഉണ്ടായിരുന്നുമുള്ളൂ. ഭയങ്കര സന്തോഷത്തിലാണ് ഈ കാര്യങ്ങളൊക്കെ സുഹൃത്തുക്കളുമായി പങ്കുവെച്ചത്.

ജയസൂര്യയുടെയൊക്കെ ഒപ്പമുള്ള ക്ലൈമാക്സ് സീനായിരുന്നു. അപ്പോൾ താൻ കരുതിയത് ചിത്രം തീയേറ്ററുകളിൽ എത്തുമ്പോൾ ആൾക്കാരൊക്കെ തന്നെ തിരിച്ചറിയും എന്നൊക്കെയാണ്. പക്ഷേ ആർക്കും തന്നെ തിരിച്ചറിയാനായിട്ടില്ലായിരുന്നുവന്നെും അമേയ പറഞ്ഞു നിർത്തി.

Advertisement