Home Entertainment Celebrities

സുഹൃത്തുക്കളല്ല സഹോദരങ്ങളാണ് ഞങ്ങൾ: ഭാവനയുടെ കുറിപ്പും ചിത്രവും വൈറൽ

37

മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിന്നിത്തിളങ്ങി നിന്ന നായികമാരാണ് സംയുക്ത വർമ്മയും മഞ്ജു വാര്യരും ഭാവനയും. മൂവരും മലയാളിക പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരുമാണ്.

സൂപ്പർ ഹിറ്റുകളായ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഉള്ളിൽ ഇടം നേടിയ താരങ്ങളായ മൂവരും തമ്മിൽ സിനിമയ്ക്ക് പുറമെ ഉറ്റ സുഹൃത്തുക്കളുമാണ്. വിവിധ കാലഘട്ടങ്ങളിലാണ് മൂവരും മലയാള സിനിമയിൽ എത്തിയത്.

Advertisements

അതിനാൽ തന്നെ ഒരിക്കൽ പോലും ഇവർ സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഇപ്പോൾ മൂവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. വിവാഹ ശേഷം സിനിമാ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന ഭാവനയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മഞ്ജു വാര്യരും സംയുക്ത വർമയുമായുള്ള സൗഹൃദത്തെ കുറിച്ചും ഭാവന കുറിക്കുന്നു. സഹോദരിമാരാണ് തങ്ങൾ എന്നാണ് നടി വിശേഷിപ്പിക്കുന്നത്. വ്യാഴാഴ്ച ആയിരുന്നു മൂന്ന് പേരുടെയും ചിത്രങ്ങൾ ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

അടുത്ത സുഹൃത്തുക്കൾ സഹോദരങ്ങൾ കൂടിയാണെന്ന് ചിത്രത്തിന് അടിക്കുറിപ്പായി ഭാവന കുറിച്ചു. അടുത്ത സുഹൃത്തുക്കൾ സഹോദരിമാർ കൂടിയാണ്, ദൈവം ഞങ്ങൾക്ക് തരാൻ മറന്നവർ എന്നായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പിൽ ഭാവന കുറിച്ചത്.

കമൽ സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന ചലച്ചിത്ര രംഗത്തെത്തിയത്. സത്യൻ അന്തിക്കാട് ലോഹിതദാസ് ജയറാം കൂട്ടുകെട്ടിൽ 1999ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടു കാര്യങ്ങളിലൂടെയാണ് സംയുക്ത വർമ്മ മലയാള സിനിമ രംഗത്ത് എത്തുന്നത്.

സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലെത്തി പിന്നീട് സല്ലാപത്തിലൂടെ നായികയായി മാറിയ താരമാണ് മഞ്ജു വാര്യർ. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ മഞ്ജു വാര്യർ 1999ലെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിനു ശേഷം ഒരു നീണ്ട ഇടവേള സിനിമയിൽ എടുത്തതിന് പിന്നാലെയാണ് 2014ൽ ഹൗ ഓൾഡ് ആർ യൂ വിലൂടെയാണ് മലയാള സിനിമ രംഗത്ത് തിരിച്ചെത്തിയത്. ഇപ്പോൾ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു അറിയപ്പെടുന്നത്.

Advertisement