Home Entertainment Celebrities

പേളി മാണി ഗർഭിണിയാണെന്ന് അറിഞ്ഞതിന് ശേഷം ശ്രീനിഷ് ചെയ്യുന്നത് കണ്ടോ: ഹൃദയസ്പർശിയായ കുറിപ്പുമായി പേളി

87

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്‌ബോസിലെത്തി സുഹൃത്തുക്കളായ ഇവർ പിന്നീട് പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തു.

ഇതോടെ സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷവും തുടങ്ങി. തങ്ങൾ കേൾക്കാൻ ആഗ്രഹിച്ച വാർത്ത തന്നെയാണ് ഇതെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. പിന്നീട് ഗർഭിണിയായ വിശേഷങ്ങൾ പങ്കുവച്ച് പേളി മാണി എത്തിയിരുന്നു.

Advertisements

തന്റെ കുഞ്ഞ് വയറ് കാണിച്ച് കൊണ്ടുള്ള ഒരു സെൽഫി വീഡിയോ ആയിരുന്നു പേളി പോസ്റ്റ് ചെയ്തിരുന്നത്. ഇരുവരുടെയും ഫോട്ടോകൾ ഓൺലൈനിൽ തരംഗമാകുകയും ചെയ്തു. ഇപ്പോൾ എങ്ങനെയാണ് പേളി മാണിയെ ശ്രീനിഷ് നോക്കുന്നത് എന്ന വിശേഷമാണ് ആരാധകരുടെ ചർച്ച.

പേളി മാണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീനിഷ് തന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത് എന്നും എപ്പോഴും സന്തോഷവതിയായിരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പേളി മാണി പറയുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് പേളി മാണി ഈ കാര്യം പങ്കു വെച്ചത്.

പേളി മാണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം:

അവന്റെ കൈകളിൽ ഞാൻ എപ്പോഴും സുരക്ഷിതയാണ്. എന്നെ ഒരു കുട്ടിയെ പോലെ ആണ് നോക്കുന്നത്. ഞാൻ സന്തോഷവതി ആയിരിക്കാൻ ശ്രീനിഷ് എപ്പോഴും ശ്രമിക്കുന്നു. നെഗറ്റിവ് സിനിമയോ വാർത്തയോ കാണാൻ അവൻ എന്നെ അനുവദിക്കില്ല.എന്റെ ആദ്യത്തെ സ്‌കാൻ കഴിഞ്ഞപ്പോൾ അവനു ആനന്ദ കണ്ണീർ വന്നു.

ഞാൻ ഉറങ്ങി എന്ന് ഉറപ്പ് വരുത്തി കൊണ്ട് ശ്രീനിഷ് അവന്റെ കുഞ്ഞിനോട് സംസാരിക്കുന്നു. ഞാൻ പാൽ കുടിക്കുന്നു എന്ന് ശ്രീനിഷ് ഉറപ്പ് വരുത്തുന്നു. അതിന്റെ രുചി എനിക്ക് ഇഷ്ടം ഇല്ലാത്തതു കൊണ്ട് ഞാൻ അവസാന തുള്ളി കുടിക്കുന്നത് വരെ അവൻ കാത്തിരിക്കുന്നു. വൈകുന്നേരം അവൻ എനിക്ക് ഒപ്പം നടക്കുന്നു.ഞാൻ ഉറങ്ങാതെ ഇരിക്കുബോൾ അവനും ഒപ്പം ഇരിക്കുന്നു.

Advertisement