അമ്മ സീരിയലിലെ ചിന്നു ഇപ്പോൾ പഴയ ചിന്നുവല്ല, കോളേജ് ലക്ചററാണ്: ഗൗരി കൃഷ്ണയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ ഇങ്ങനെ

1132

മലയാളത്തിന്റെ മിനിസ്‌ക്രീനിലെ ഹിറ്റ് പരമ്പരയായിരുന്ന ഏഷ്യാനെറ്റിലെ അമ്മ എന്ന സീരിയലിൽ ചിന്നുവായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഗൗരി കൃഷ്ണ എന്ന കൃഷ്ണ ഗായത്രി. ചിന്നു എന്ന കഥാപാത്രമായി ഗൗരി എത്തിയതിന് ശേഷം പിന്നീട് മിനിസ്‌ക്രീനിൽ കൃഷ്ണ ഗായത്രിയെ കണ്ടിരുന്നില്ല.

അതേ സമയം താരം ഇപ്പോൾ എവിടെ അന്വേഷണത്തിലായിരുന്നു പ്രേക്ഷകർ. ആ അന്വേഷണത്തിനിപ്പോൾ ഉത്തരം ലഭിച്ചിരിക്കുകയാണ്. പത്തനംതിട്ട സ്വദേശികളായ രാധാകൃഷ്ണൻ നായരുടെയും ബീനയുടെയും ഏകമകലാണ് ഗൗരി കൃഷ്‌നയെന്ന കൃഷണ ഗായത്രി. പഠിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്ത് ആയിരുന്നു.

Advertisements

Also Read
ഒരു സൂപ്പർ നാച്ചുറൽ എബിലിറ്റി ഉണ്ട് അദ്ദേഹത്തിന്, ആക്ഷൻ രംഗങ്ങളിൽ മോഹൻലാലിനെ വെല്ലാൻ ഇനിയൊരാൾ ഉണ്ടാകേണ്ടിയിരിക്കുന്നു: പ്രമുഖ സംവിധായകൻ

അഭിനയത്തോടും നൃത്തത്തോടും താത്പര്യമുണ്ടായിരുന്ന ഗൗരി ചെറുപ്പം മുതൽ തന്നെ കലാരംഗത്ത് സജീവമായിരുന്നു. യുവജനോത്സവ വേദികളിൽ നിറ സാന്നിധ്യമായിരുന്നു ഈ കൊച്ചുകലാകാരി. നൃത്തം, മോണോ ആക്റ്റ്, പ്രസംഗം, നാടകം തുടങ്ങിയവയിൽ എല്ലാം തന്നെ മികവ് പുലർത്തിയിരുന്നു.

അമ്മയുടെ ഒരു സുഹൃത്തുവഴിയാണ് ആദ്യമായി ക്യാമറക്ക് മുൻപിലേക്ക് എത്തുന്നത്. ടെലിഫിലിമിലേക്ക്
പി ചന്ദ്രകുമാർ വഴിയാണ് കടക്കുന്നത്. അച്യുതം കേശവം, മനുഷ്യം എത്ര സുന്ദരമയ പദം എന്നീ രണ്ട് ടെലിഫിലിമുകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു കൈരളി ടിവിയിൽ കൊച്ചു വർത്തമാനം എന്ന ഷോയിൽ അവതാരകയായി ഗൗരി എത്തുന്നത്.

തുടർന്നായിരുന്നു സംവിധായകൻ ടി എസ് സുരേഷ് ബാബു വഴി അമ്മ സീരിയലിലേക്കുള്ള ഗൗരി എത്തുന്നത്. ഗൗരിയുടെ അഭിനയത്തിന്റെ കരിയറിൽ വഴിത്തിരിവായ കഥാപാത്രം അമ്മയിലെ ചിന്നു തന്നെയാണ്. അമ്മ സീരിയലിലേക്ക് പ്ലസ് വൺ പ്ലസ് ടു കാലഘട്ടത്തിലായിരുന്നു എത്തിയിരുന്നത്.

ആ പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കെഗൗരിയെ തേടി ഗർഭ ശ്രീമാൻ എന്ന ചിത്രത്തിലേക്കും അഭിനയിക്കാൻ ഉള്ള ഭാഗ്യം കിട്ടുന്നതും. ജീവിതത്തിൽ ആവശ്യമായ വിദ്യാഭ്യാസം വേണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു. പത്താം ക്ളാസ്സിലും പ്ലസ് ടുവിലും ടോപ് മാർക്ക് ഉണ്ടായിരുന്നു.

ഇതുകൊണ്ടുതന്നെ അച്ഛനും അമ്മയ്ക്കും എന്നെ പഠിപ്പിക്കാൻ ആയിരുന്നു കൂടുതൽ താത്പര്യം. അങ്ങനെ അഭിനയത്തോട് ഒരുപാട് ഇഷ്ടം ഉണ്ടായിരുന്നുവെങ്കിലും അതിൽ നിന്നും ഒരു ബ്രേക്ക് എടുക്കേണ്ടി വന്നു. അങ്ങിനെ പഠിക്കാനായി ഞാൻ ബാംഗ്ലൂരിലേക്ക് എത്തി.

Also Read
ലാൽ അപ്പോൾ എന്നെ രഞ്ജിത്ത് എന്നുവിളിക്കും, ഞാൻ ലാൽ സാർ എന്നും: മോഹൻലാലുമായി പിണങ്ങുന്നതിനെ കുറിച്ച് രഞ്ജിത്ത്

എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ചാർട്ടേർഡ് അക്കൗണ്ടന്റ് ആകണംഎന്നത് ആ സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്ക് സാധിച്ചു എന്നുമാണ് ഗൗരി ഒരു മാധ്യമത്തിലൂടെ വ്യക്തമാക്കുന്നതും.തുടർ വിദ്യാഭ്യാസം ബാംഗ്ലൂരിൽ ആയിരുന്നു ഗൗരി കംപ്ലീറ്റ് ചെയ്യുന്നത്. പഠനം പൂർത്തിയാക്കുന്നതിനു മുൻപേ ബാംഗ്‌ളൂരിലെ ഒരു കമ്പനിയിൽ ജോലിക്ക് താരം കയറിയിരുന്നു.

പിന്നീടുള്ള ഉപരിപഠനത്തിനു ശേഷം ഇപ്പോൾ കോളേജിൽ ലക്ചറർ ആയി ജോലി നോക്കുകയാണ് മലയാളികളുടെ പ്രിയ ചിന്നു. അമ്മയും അച്ഛനും ഗൗരിക്കൊപ്പം ബാംഗ്ലൂരിൽ തന്നെയാണ് സ്ഥിര താമസം ആക്കിയിരിക്കുന്നത്. ലക്ചററായി ജോലിയൊക്കെ നോക്കുമ്പോാഴും അഭിനയത്തോടുള്ള ഇഷ്ടം ഗൗരി മുറുകെ പിടിക്കുകയും ചെയ്തിരുന്നു.

നല്ലൊരു റോൾ വന്നാൽ ചെയ്യണം എന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ ചിന്നു. അടുത്തിടെ താരം ചെയ്ത് സിനിമയാണ് എന്റെ പ്രിയതമൻ. ലോക്ക്ഡൗൺ കാരണം ആണ് റിലീസ് മാറ്റി വച്ചിരിക്കുന്നത്.

Advertisement