മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് എന്റെ സ്വന്തം അനുഭവത്തിൽ പറയാൻ കഴിയും: തുറന്നടിച്ച് ലിസി

6970

ഒരു കാലത്ത് മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ കൊണ്ട് നിറഞ്ഞുനിന്നിരുന്ന താരമാണ് ലിസി. തെന്നിന്തത്യയിലെ മുൻ നിര നായകന്മാർക്കൊപ്പം ധാരാളം ചിത്രങ്ങളിൽ അഭിനയിച്ച ലിസി വപ്രസസ്ത സംവിധായകൻ പ്രിയദർശനെ വിവാഹം കഴിക്കുകയും പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

എന്നാൽ സംവിധായകനായ പ്രിയദർശനുമായി വിവാഹബന്ധം വേർപെടുത്തിയ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്ത്രീകൾക്ക് നേരേ മോശം പരാമർശം നടത്തിയ ഒരാളോട് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർ പ്രതികരിച്ച വിവാദ സംഭവത്തിൽ നിരവധി പേരാണ് ഇവർക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നത്.

Advertisements

Also Read
എനിക്ക് ഭർത്താക്കന്മാരുടെ കാര്യത്തിൽ ഒട്ടും രാശിയില്ല, വിക്രം നായിക ഗായത്രി പറയുന്നത് കേട്ടോ

ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും പിന്തുണയുമായി ലിസിയും രംഗത്ത് വന്നിരുന്നു. മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവയ്പ്പ്, സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ ചുവടുവയ്പ്പിനെ പ്രതീക്ഷയോടെ കാണുന്നു. സമൂഹ മാദ്ധ്യമങ്ങൾ വഴി വിഷം കുത്തിവയ്ക്കുന്ന വിചിത്രം സ്വഭാവമുള്ളരും സമർത്ഥരെന്ന് നടിക്കുന്ന ക്രിമിനലുകളും മഹാമാരിയായി തീർന്നിരിക്കുകയാണ്. സ്ത്രീകളോട് പ്രത്യേകിച്ചും പെൺകുട്ടികളോടാണ് ഇത്തരം നീക്കങ്ങൾ.

ഇത്തരക്കാർ വാരിയെറിയുന്ന ചെളി സമൂഹത്തിലെ ഭൂരിപക്ഷത്തിലേക്കല്ല മറിച്ച് ന്യൂനപക്ഷങ്ങൾക്ക് ഇടയിലാണ് ചെന്നു വീഴുന്നത്. മാർഗദർശികളെന്നും ധീരന്മാരെന്നും സ്വയം കരുതുന്ന ഇത്തരം ഭ്രാന്തന്മാരാൽ യൂട്യൂബും മറ്റും സമൂഹമാദ്ധ്യമങ്ങളും നിറഞ്ഞുകഴിഞ്ഞിരിക്കുന്നു.

ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ സമൂഹത്തെയും എന്തിനേറെ നമ്മളെ തന്നെയും ഇത്തരക്കാർ കാർന്നുതിന്നും. നമ്മുടെ നിയമ വ്യവസ്ഥ പരാജയമാണ്. ഇത്തരക്കാർക്കു നേരെ നിയമം കണ്ണടക്കുകയാണ്. നിയമം ലംഘിക്കുക എന്നത് ആശാസ്യമല്ലെങ്കിലും ഈ ഒരു സാഹചര്യത്തിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ്ത പ്രവർത്തി പ്രശംസനീയമാണ്.

Also Read
ഞാൻ വിളിച്ച് എഴുന്നേൽപ്പിച്ചാലെ ലാൽ സാർ രാവിലെ എഴുന്നേൽക്കു, ഭക്ഷണം വേണ്ടെന്ന് പറഞ്ഞാലും ഞാൻ പറഞ്ഞാൽ അപ്പോൾ കഴിക്കും; മോഹൻലാലിനെ കുറിച്ച് ആന്റണി പെരുമ്പാവൂർ

ഈ പ്രശ്നം സർക്കാരിനും സമൂഹത്തിനും മുന്നിൽ കൊണ്ടുവരാൻ അവർക്കു കഴിഞ്ഞു. ചില ക്രിമിനുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് എന്റെ സ്വന്തം അനുഭവത്തിൽ പറയാൻ കഴിയും. എന്തായാലും ഇരയെ കുറ്റവാളിയും, കുറ്റവാളിയെ ഇരയും ആക്കി മാറ്റിമറിക്കുന്ന നിയമജ്ഞന്മാർക്ക് അഭിനന്ദനങ്ങൾ. എന്തൊരു ഭാവനാശേഷി. താരം കുറിച്ചു.

Advertisement