Home Entertainment Celebrities

നീല സാരിയിൽ സൂപ്പർ ക്ലാസ്, പച്ച സാരിയിൽ സൂപ്പർ കൂൾ, വൈറലായി സീരിയൽ നടി അനുമോളുടെ ചിത്രങ്ങൾ

212

2014 ൽ അനിയത്തി എന്ന സീരിയലിലൂടെ മിനി സ്‌ക്രീനി അരങ്ങേറിയ താരമാണ് അനുമോൾ. ഇപ്പോൾ മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് അനുമോൾ.

സൂപ്പർഹിറ്റ് പരമ്പരയായിരുന്ന അനിയത്തിക്ക് ശേഷം പിന്നീടങ്ങോട്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരുപാട് കഥാപാത്രങ്ങളെ ടെലിവിഷൻ സ്‌ക്രീനിൽ അവതരിപ്പിച്ചു അനുമോൾ. ഒരുപാട് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ആണ് അനുമോളെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം.

Advertisements

ഈ പരിപാടിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി കൂടിയാണ് അനുമോൾ. കേരള യൂണിവേഴ്‌സിറ്റി നിന്നും സംസ്‌കൃതത്തിൽ ബിരുദമെടുത്ത താരമാണ് അനുമോൾ. സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് അനുമോൾ.

തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരെ ഇൻസ്റ്റഗ്രാം വഴി അറിയിക്കാറുമുണ്ട് താരം. ഇപ്പോൾ അനുമോളുടെ കുറച്ചു ഫോട്ടോസ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പച്ച സാരിയിലും നീല സാരിയിലും അനുമോൾ പോസ്റ്റ് ചെയ്ത കുറച്ചു ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്.

പച്ച സാരിയിൽ സൂപ്പർ കൂൾ ആയിട്ടും നീലസാരിയിൽ അതേസമയം, സൂപ്പർ ക്ലാസ് ആയിട്ടും ആണ് അനുമോൾ എത്തുന്നത്. പച്ചയും മഞ്ഞയും കലർന്ന സെമി ട്രാൻസ്പരന്റ് സാരിയാണ് ഒന്ന്. അതേസമയം പക്കാ ട്രഡീഷണൽ അറ്റയർ ആണ് മറ്റൊന്ന്. ഇരു സാരികൾക്കും ചേരുന്ന ആഭരണങ്ങളും ചിത്രത്തിന് മിഴേവേകുന്നുണ്ട്.

Advertisement