Home Entertainment Celebrities

കുടുംബവിളക്കിലെ വേദികയുടെ ഭർത്താവ് സമ്പത്ത് ശരിക്കും ആരാണെന്നറിയാമോ, മോഡലും നടനുമായ കോഴിക്കോടുകാരൻ ഫവാസ് സയാനിയുടെ വിശേങ്ങൾ ഇങ്ങനെ

9770

മലയാളം സീരിയൽ പ്രേക്ഷകർ ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയൽ. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകശ്രദ്ധ നേടിയ കുടുബവിളക്ക് റേറ്റിങ്ങിലും ഒരുപാട് മുൻപിലാണ്.

പ്രശസ്ത ചലച്ചിത്ര നടി മീരാ വാസുദേവ് ആണ് ഈ സീരിയലിലെ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സിനിമയിൽ അവസരങ്ങൾ കുറഞ്ഞ് ഇടവേളയെടുമീരാ വാസുദേവിന്റെ ശക്തമായ തിരിച്ചു വരവാണ് ഈ സീരിയലിനെ ഒന്നുകൂടി തിളക്കമാക്കുന്നത്.

Advertisements

ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ പ്രേക്ഷകർ ഹിറ്റാക്കി മാറ്റിയ സീരിയലിനെക്കുറിച്ച് ഇടയ്ക്ക് ട്രോളുകളും വിമർശനങ്ങളും നിറഞ്ഞിരുന്നു. സിദ്ധാർത്ഥ് വേദികയ്ക്ക് അരികിലേക്ക് എത്തുന്നതും സുമിത്രയിൽ നിന്നും ഡവോഴ്‌സ് നേടുന്നതുമാണ് ഇപ്പോൾ സീരിയലിൽ നടക്കുന്നത്. സീരിയലിലേക്ക് അടുത്തിടെയാണ് പുതിയ കഥാപാത്രം എത്തിയത്.

വേദികയ്ക്കും സിദ്ധാർത്ഥിനും ഇടയിലേക്കാണ് വേദികയുടെ ഭർത്താവായ സമ്പത്ത് എന്ന കാഥാപാത്രം എത്തിയത്. വേദികയും ഭർത്താവും തമ്മിൽ പിരിഞ്ഞ് വർഷങ്ങളായി. എന്നാൽ ഡിവോഴ്‌സ് നൽകാൻ ഇതുവരെ വേദികയുടെ ഭർത്താവ് തയ്യറായിട്ടില്ല. വേദികയ്ക്കും സമ്പത്തിനും ഒരു കുഞ്ഞുമുണ്ട്. സമ്പത്തായി എത്തുന്നത് ഫവാസ് സയാനി എന്ന നടനാണ്.

മിഴിൽ ശക്തി എന്ന തമിഴ് സീരിയലിലാണ് ഫവാസ് ആദ്യം അഭിനയിച്ചത്. ദീപൻ മുരളി ഫവാസിന്റെ അടുത്ത സുഹൃത്താണ്. തമിഴ് സീരിയലിലേക്കുള്ള അവസരത്തെക്കുറിച്ച് അറിയുന്നത് ദീപൻ വഴിയാണ്. സീരിയലിൽ ജീവയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തമിഴായത് കൊണ്ട് കുറച്ച് ബുദ്ധിമുട്ടുകളുണ്ടായിരുന്നു.

ആദ്യ സീരിയലിന് ശേഷം ഫവാസ്് 7 സീരിയലുകൾ ചെയ്തു. ഭാഗ്യജാതകത്തിലൂടെയാണ് ഫവാസ് മലയാളത്തിൽ എത്തിയത്. ഇപ്പോ രണ്ടാമത്തെ മലയാള പരമ്പര ചെയ്യുകയാണ് താനെന്നും ഫവാസ് പറയുന്നു. ചെറുപ്രായത്തിൽ തന്നെ നടനാകണം എന്നാഗ്രഹിച്ചിരുന്നുവെന്നാണ് താരം പറയുന്നത്.

എന്നാൽ തന്നോട് നീ പോലീസാവാൻ പോവണമെന്നായിരുന്നു എല്ലാവരും പറഞ്ഞതെന്നാണ് ഫവാസ് പറയുന്നത്. നടനാകാനുളള ആഗ്രഹമായിരുന്നു മനസ്സിൽ അതിനായി അതിനായി കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പോയി. തന്റെ അച്ഛനാണ് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നതെന്നും ഫവാസ് അഭിമുഖത്തിൽ പറയുന്നു.

40 ലധികം ഓഡിഷനുകളിൽ പങ്കെടുത്തതാരം ഒരു പാട് പ്രയ്ത്‌നങ്ങൾക്കൊടുവിലാണ് അഭിനയത്തിൽ സജീവമായി തുടങ്ങിയത്. വൺഡേ എന്ന ഒരു ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ മുന്നോട്ടു പോകുന്ന താരം വിവാഹിതനല്ല. കരിയറിന്റെ തുടക്കത്തിൽ നിരവധി പരിഹാസങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ പരിഹസിച്ചവരൊക്കെ പിന്നീട് തന്നെ അഭിനന്ദിച്ചുവെന്നും ഫവാസ് പറയുന്നു.

Advertisement