ദൈവമേ എന്നെ കാത്തോളണേ എന്നുപറഞ്ഞ് മേക്കപ്പ് റൂമിലേക്ക് കേറി, മേക്കപ്പ് തുടങ്ങിയപ്പോൾ മനസ്സിൽ മൊത്തം പേടിയായിരുന്നു: മൗനരാഗത്തിലെ കാദംബരി അഞ്ജുശ്രീയുടെ കുറിപ്പ്

3630

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം മലയാളി മിനസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ്. മിനിസ്‌ക്രീൻ പ്രേക്ഷകർ വളരെ കുറച്ച് നാളുകൾകൊണ്ട് തന്നെ ഈ പരമ്പര ഏറ്റെടുത്തിരുന്നു.

ഊമ പെൺകുട്ടിയായ കല്യാണിയുടെ കഥയാണ് സീരിയൽ പറയുന്നത്. സീരിയലിലെ കല്യാണി, കിരൺ, സോണിയ വിക്രം എന്നീ ജോഡികളെ പോലെ തന്നെ പ്രേക്ഷകർ ഏറ്റെടുത്ത താരമാണ് വിക്രമിന്റെയും കല്യാണിയുടെയും ചേച്ചിയായി എത്തുന്ന കാദംബരി.

Advertisements

കാദംബരിയായി എത്തുന്നത് നടി അഞ്ജു ശ്രീയാണ് കഥയിൽ അൽപ്പം വില്ലത്തരം ഉണ്ടെങ്കിലും കാദംബരി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അഞ്ജു പങ്ക് വച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്.

അഭിനയ ജീവിതത്തിലേക്ക് താൻ കടന്നിട്ട് രണ്ടുവർഷം ആയി നടന്നിട്ട് എന്നും, ഒരിക്കലും പ്രതീക്ഷിക്കാതെയാണ് അഭിനയ രംഗത്തേക് എത്തിയതെന്നും അഞ്ജു പോസ്റ്റിലൂടെ പറയുന്നു. ഞാൻ എന്റെ ഈ പാഷൻ തിരഞ്ഞെടുത്ത് രണ്ടുവർഷമായി. വേണോ വേണമോ അല്ലെങ്കിൽ തന്നെ എന്നെപോലെ ഒരു നട്ടും പുറത്തുകാരിയെക്കൊണ്ട് ഒരു അഭിനേത്രിയാകാൻ സാധിക്കുമോ.

നമുക്ക് ഇതൊന്നും വേണ്ട എന്നെകൊണ്ട് അഭിനയിക്കാൻ പറ്റില്ല. ഇന്നേവരെ ഒരു ഷൂട്ടിംഗ് പോലും ഞാൻ നേരിട്ട് കണ്ടിട്ടില്ല, ഞാൻ ഒരുപാട് അവസരങ്ങൾ വന്നിട്ടും വേണ്ട അറിയില്ല, എന്നൊക്കെ പറഞ്ഞ് പിന്മാറി. അങ്ങനെ നിരവധി തവണ നിരസിച്ചുവെങ്കിലും ഒരുതവണ പോകാം എന്താണെന്ന് അറിയാലോ.

അങ്ങനെയാണ് ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ എത്തുന്നത് ദൈവമേ എന്നെ കാത്തോളണേ എന്നുപറഞ്ഞ് മേക്കപ്പ് റൂമിലേക്ക് കേറി മേക്കപ്പ് തുടങ്ങിയപ്പോൾ മനസ്സിൽ മൊത്തം പേടിയായിരുന്നു. എന്തിനാ ജന്മനാ സെൻസിറ്റീവ് സ്‌കിൻ ഉള്ള ആളാണ് ഞാൻ അതുകൊണ്ടുതന്നെ മേക്കപ്പ് അലർജി ഉണ്ടാകുമോ എന്നുഞാൻ ഭയന്നു.

അതൊക്കെ കഴിഞ്ഞ് ക്യാമറയ്ക്ക് മുന്നിൽ എത്തിയപ്പോൾ ഒന്ന് പേടിച്ചു എന്നാലും ഒരുപാട് ടേക്ക് പോകേണ്ടി വന്നില്ല. കാരണം നാച്ചുറൽ ആയിട്ട് ചെയ്താ മതി എന്ന് അരുൺ ചേട്ടൻ പറഞ്ഞു അങ്ങനെ രണ്ട് എപ്പിസോപ്ഡ് ഒറ്റദിവസം എടുത്തു കഴിഞ്ഞു. ഞാൻ തിരികെ വീട്ടിലേക്ക് പോയി ഇതാണ് എന്റെ ഫസ്റ്റ് എക്‌സ്പീരിയൻസ്.

ഇത് ഇവിടെ ഷെയർ ചെയ്യാൻ കാരണം ഈ അഭിനയം എന്നത് എന്റെ ജീവിതത്തിൽ ഞാൻ എന്റെ മനസ്സിൽ ഒരിക്കൽ പോലും ചിന്തിക്കാത്ത കാര്യമാണ്. നിനച്ചിരിക്കാതെ എനിക്ക് കൈവന്നുചേർന്ന ഭാഗ്യം. നാളെ നമ്മൾ ആരായി തീരുമെന്ന് ഇന്നേ ചിന്തിച്ച് ആശങ്കപ്പെടാതിരിക്കുക നമുക്കുള്ളത് നമ്മളിൽ വന്നുചേരും എന്നത് വിശ്വസിക്കുകയെന്ന് താരം പറയുന്നു.

Advertisement