Home Entertainment

മീനത്തിൽ താലികെട്ട് സിനിമയിലെ നായിക സുലേഖയെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

4013

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി രാജൻ ശങ്കരാടി സംവിധാനം ചെയ്ത സിനിമ ആയിരുന്നു മീനത്തിൽ താലികെട്ട്. 1998 ൽ റിലീസായ ഈ ചിത്രം മികച്ച വിജയം ആയിരുന്നു നേടിയത്. മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മീനത്തിൽ താലികെട്ട്.

വിവാഹ ദിവസം കല്യാണം മുടങ്ങുമെന്നായപ്പോൾ കൂട്ടുകാരന്റെ പെങ്ങളെ കെട്ടേണ്ടി വന്ന പ്ലസ്ടു കാരനായിട്ടായിരുന്നു ദിലീപ് ഈ സിനിമയിൽ അഭിനയിച്ചത്. ദിലീപിന്റെ ആദ്യകാല സിനിമയിൽ വളരെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു മീനത്തിൽ താലികെട്ട്. അവിചാരിതമായുള്ള കല്യാണവും അതിന് ശേഷമുള്ള പ്രശ്‌നങ്ങളുമായിരുന്നു സിനിമയുടെ ഇതിവൃത്തം.

Advertisements

ഈ സിനിമയിൽ ദിലീപിന്റെ കഥാപാത്രമായ ഓമനക്കുട്ടൻ കല്യാണം കഴിക്കുന്ന മാലതിയായി തേജാലി ഘനേക്കർ എന്ന ഹിന്ദി നടിയാണ് എത്തിയത്. സുലേഖ എന്ന പേരിലാണ് ഇവർ മലയാളത്തിൽ അഭിനയിച്ചത്. മലയാളത്തിലെ ഇവരുടെ ആദ്യത്തെ ചിത്രമായിരുന്നു ഇത്. ഒറ്റ സിനിമകൊണ്ട് തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ നായികമാരിൽ ഒരാൾ കൂടിയാണ് സുലേഖ.

പിന്നീട് കുഞ്ചാക്കോ ബോബൻ നായകനായ ചന്ദമാമ എന്ന ചിത്രത്തിലും ഇവർ നായികയായി എത്തി. എന്നാൽ പിന്നീട് മലയാള സിനിമകളിൽ ഒന്നും തന്നെ ഇതുവരെ കണ്ടിട്ടില്ല. പിന്നീട് ഇവരെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും സമൂഹമാധ്യമങ്ങളിൽ ലഭ്യമായിരുന്നില്ല. ഇപ്പോഴിതാ വർഷങ്ങളുടെ തിരച്ചിലിനുശേഷം ഇവരെ കണ്ടു പിടിച്ചിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിൽ ചിലർ.

1999 വർഷത്തിൽ ഇവർ സിനിമയിൽ നിന്ന് താൽക്കാലികമായി ഒരു ബ്രേക്ക് എടുത്ത് മുംബൈയിലേക്ക് മാറുകയായിരുന്നു. എന്നാൽ ആ സമയത്ത് ആയിരുന്നു ഇവർക്ക് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ലഭിച്ചത്. ഒരു സിനിമ കുടുംബത്തിൽ നിന്നും ആയിരുന്നു ഇവർ വരുന്നത്.

അതുകൊണ്ടുതന്നെ സിനിമയിലെ ജയപരാജയ സാധ്യതകൾ എത്രത്തോളം ആണെന്ന് ഇവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു പിന്നീട് സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചതും ജോലി ഏറ്റെടുക്കാൻ തീരുമാനിച്ചത് എന്നും നടി പറയുന്നു. 2004 ൽ വിവാഹം കഴിഞ്ഞതോടെ സുലേഖ സിംഗപ്പൂരിലേക്ക് പോയി.

ഇപ്പോഴും തന്നെ മനസ്സിൽ സിനിമ മാത്രമാണ് എന്നാണ് നടി പറയുന്നത്. എന്നാൽ തുടർന്ന് അഭിനയിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എന്തായാലും കളഞ്ഞുപോയ ഒരു താരത്തെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് മലയാളികൾ.

Advertisement