മോഹൻലാലിന് അന്ന് മെഗാസ്റ്റാറിന്റെ തേരോട്ടത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, തരംഗം സൃഷ്ടിച്ച ആ മമ്മൂട്ടി ചിത്രം സർവ്വകാല ഹിറ്റായി

12243

വർഷങ്ങളായി മലയാള സിനിമയെ താങ്ങിനിർത്തുന്ന താര ചക്രവർത്തിമാറാണ് മമ്മൂട്ടിയും മോഹൻലാലും. നിരവധി കിടിലൻ സൂപ്പർഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട് ഇരുവരും. സഹോദരങ്ങളെ പോലെ അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് ഇരുവരുമെങ്കിലും പലപ്പോഴും ഇവരുടെ സിനിമകൾ നർക്കുനേർ പോരാട്ടത്തിന് എത്തിയിട്ടുണ്ട്.

അത്തരത്തിൽ ഇറങ്ങിയ സിനിമകളിൽ തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരരാജാക്കന്മാരുടെ ചിത്രങ്ങളാണ് ഭൂമിയിലെ രാജാക്കന്മാരും, ന്യൂഡെൽഹിയും. മോഹൻലാലും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രങ്ങൾ അന്ന് തിയേറ്ററുകളിൽ വലിയ ആഘോഷമായിരുന്നു. രണ്ട് വിജയ ചിത്രങ്ങളും ഡെന്നീസ് ജോസഫ് എന്ന തിരക്കഥകൃത്തിന്റെ തൂലികയിൽ പിറന്നതായിരുന്നു.

Advertisements

Also Read
മീശ മാധവനിലെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താത്പര്യപ്രകാരം എഴുതി ചേർത്തത്, വെളിപ്പെടുത്തൽ

ഏതാണ്ട് ഒരു മാസത്തിന്റെ വ്യത്യാസത്തിലായിരുന്നു രണ്ട് ചിത്രങ്ങളും പുറത്തു വന്നതും. എന്നിട്ടും തിയേറ്ററുകളിൽ വിജയം നേടാൻ ചിത്രങ്ങൾക്ക് കഴിഞ്ഞിരുന്നു. സൂപ്പർ താരങ്ങളുടെ കരിയറിലെ തന്നെ നിർണ്ണായക ചിത്രമായിരുന്നു ഇവ രണ്ടും. മോഹൻലാലിന്റെ രാജാവിന്റെ മകൻ പുറത്തിറങ്ങിയതിന് തൊട്ട് പിന്നാലെ പുറത്തു വന്ന ചിത്രമായിരുന്നു ഭൂമിയിലെ രാജാക്കന്മാർ.

രാജാവിന്റെ മകന്റ വിജയത്തോടെ മോഹൻലാലിന്റെ താരപദവി ഉയർന്നു നിന്നിരുന്ന സമയമായിരുന്നു ഇത്. തുടർച്ചയായ പരാജയ ചിത്രങ്ങൾക്ക് ശേഷം പുറത്തു വന്ന മമ്മൂട്ടി ചിത്രമായിരുന്നു ന്യൂഡെൽഹി. അതിനാൽ തന്നെ മുൻതൂക്കം അന്ന് മോഹൻലാൽ ചിത്രത്തിനായിരുന്നു. എന്നാൽ രണ്ട് സിനിമകളും തിയേറ്ററുകളിൽ എത്തിയപ്പോൾ കാര്യങ്ങൾ ആകെ മാറി മറിയുകയായിരുന്നു.

പ്രതീക്ഷിക്കാത്ത ട്വിസ്റ്റായിരുന്നു അന്ന് ബോക്‌സോഫീസിൽ സംഭവിച്ചത്. ഭൂമിയിലെ രാജക്കന്മാർ ശരാശരി വിജയം മാത്രമായി ഒതുങ്ങിയപ്പോൾ ന്യൂഡൽഹി സർവ്വകാല ഹിറ്റായി മാറി. 1986 ൽ കണ്ണന്താനം മോഹൻ ലാൽ ഡെന്നിസ് ജോസഫ് ഒന്നിച്ച ചിത്രമായ രാജാവിന്റെ മകൻ വൻ വിജയമായിരുന്നു. അതിനാൽ തന്നെ ഈ കൂട്ട്‌കെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് ആകാംക്ഷ ഇരട്ടിക്കുകയായിരുന്നു. വിതരണക്കാർക്കും, തിയേറ്ററുകാർക്കും ഭൂമിയിലെ രാജക്കന്മാർ എന്ന സിനിമയോടായിരുന്നു താൽപര്യം.

പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല സിനിക്കാരുടെ ഇടയിലും ഈ ചിത്രം വലിയ ചർച്ച വിഷയമായിരുന്നു. എന്നാൽ ന്യൂഡെൽഹി എന്ന സിനിമ റിലീസിന് മുൻപേ പലപ്പോഴും അപ്രസക്തമാകുകയായിരുന്നു. നിരവധി പ്രതിസന്ധികളെ മറികടന്നു കൊണ്ടായിരുന്നു ഭൂമിയിലെ രാജാക്കന്മാർ വെളളിത്തിരയിൽ എത്തിയത്. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ എതിർക്കുന്ന തരത്തിലും രാജഭരണത്തെ പ്രോത്സാഹിപ്പിക്കുന്ന നിലയിലുമാണ് ചിത്രത്തെ അടയാളപ്പെടുത്തിയിരിക്കുന്നതെന്ന സെൻസർ ബോർഡിന്റെ കണ്ടെത്തലൊക്കെ അതിജീവിച്ചു കൊണ്ടായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്.

Also Read
മുകളിൽ ഒരാളുണ്ട്, നീ ഇപ്പോൾ ഈ പറഞ്ഞത് അദ്ദേഹം കേൾക്കേണ്ട; പൃഥ്വിരാജിനോട് പറയേണ്ടി വന്നത് വെളിപ്പെടുത്തി മല്ലികാ സുകുമാരൻ

മോഹൻലാലിന്റെ എവർഗ്രീൻ ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണിത്. ഇന്നും സിനിമാ കോളറങ്ങളിൽ ഇന്നും ഈ സിനിമ ചർച്ച വിഷയമാണ്. മോഹൻലാലിനോടൊപ്പം സുരേഷ് ഗോപി, അടൂർ ഭാസി, ബാലൻ കെ. നായർ, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഇന്നും സിനിമ കോളങ്ങൾ ചർച്ചയാകുന്ന ഒരു പേരാണ് ജി കൃഷ്ണമൂർത്തി എന്ന ജികെ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ന്യൂ ഡെൽഹി. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസാണ് ചിത്രം നിർമ്മിച്ചത്.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു ഈ ചിത്രം. അഴിമതിക്കാരായ രണ്ടു രാഷ്ട്രീയക്കാരുടെ ദുഷ്‌കൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നതിനെത്തുടർന്ന് തടവിലാക്കപ്പെടുന്ന ഡെൽഹിയിലെ ഒരു പത്രപ്രവർത്തകന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. സുമലത, ഉർവ്വശി, സുരേഷ് ഗോപി, ത്യാഗരാജൻ, സിദ്ദിഖ്, വിജയരാഘവൻ, മോഹൻ ജോസ്, ദേവൻ, ജഗന്നാഥ വർമ്മ തുടങ്ങിയവരായിരുന്നു മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ അണിനിരന്നത്.

Advertisement