Home Entertainment

ഇരുപതോളം ചുംബനരംഗങ്ങൾ ഒരു സിനിമയിൽ മാത്രം ചെയ്യുന്ന എന്റെ ദുഖം ആരും മനസ്സിലാക്കുന്നില്ല: ഇമ്രാൻ ഹഷ്മി

4748

യുവ പ്രേക്ഷകരുടെ ഹരമായ ബോളിവുഡിലെ സൂപ്പർ നായകനാണ് നടൻ ഇമ്രാൻ ഹഷ്മി. സിനിമയിലെ ചുംബന രംഗങ്ങളിലൂടെയാണ് ഇമ്രാൻ ഹഷ്മി ബോളിവുഡിൽ പേരെടുക്കുന്നത്. ഫുട്ട്പാത്ത് എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. പിന്നീട് മർഡർ, സെഹർ, ആഷിഖ് ബനായ ആപ്ന, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നതും ആരാധകർക്ക് പ്രീയപ്പെട്ടവനാകുന്നതും.

എന്നാൽ ഇപ്പോഴിതാ ചുംബനരംഗങ്ങളിൽ അഭിനയിച്ച് തനിക്ക് മതിയായെന്നാണ് താരം പറയുന്നത്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. പതിനെട്ട് വർഷങ്ങളായി ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട്. എനിക്ക് ചുംബനരംഗങ്ങളിൽ അഭിനയിച്ച് മതിയായി. ആർക്കും എന്റെ വിഷമം മനസ്സിലാക്കാൻ സാധിക്കുന്നില്ല.

Advertisements

Also Read
മീശ മാധവനിലെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താത്പര്യപ്രകാരം എഴുതി ചേർത്തത്, വെളിപ്പെടുത്തൽ

ഒരു സിനിമയിൽ തന്നെ 20 ൽ ഏറെ ചുംബനരംഗങ്ങൾ. നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ. ചുംബന നായകൻ എന്ന പ്രതിച്ഛായ കൊണ്ട് ഞാൻ ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അത് നിഷേധിക്കുന്നില്ല. പക്ഷേ എന്നെക്കൊണ്ട് അത് മാത്രമേ സാധിക്കൂ എന്ന് ആളുകൾ കരുതുന്നു. ഇതുവരെ ഇവിടെ ആർക്കും ഇങ്ങനെയൊരു പ്രതിച്ഛായ ലഭിച്ചിട്ടുണ്ടാകില്ല.

‘സീരിയൽ കിസ്സർ’ (തുടർച്ചയായി ചുംബനരംഗങ്ങളിൽ അഭിനയിക്കുന്നു എന്നതിനാൽ) എന്നാണ് എന്നെ പലരും വിളിക്കുന്നത്. അതിൽ നിന്ന് ഓടിപ്പോകാൻ സാധിക്കുന്നില്ല. പക്ഷേ എന്നെ സംബന്ധിച്ച് അതിൽ നിന്ന് പുറത്ത് കടക്കുക എന്നത് ഇപ്പോൾ അനിവാര്യമാണ്. ഒരൊറ്റ രാത്രികൊണ്ട് എല്ലാം മാറിമറയുമെന്നൊന്നും ഞാൻ കരുതുന്നില്ല. അതുകൊണ്ടാണ് വൈ ചീറ്റ് ഇന്ത്യ പോലുള്ള സിനിമ ഞാൻ തിരഞ്ഞെടുത്തതെന്നും ഇമ്രാൻ ഹഷ്മി പറഞ്ഞു.

Also Read
മുകളിൽ ഒരാളുണ്ട്, നീ ഇപ്പോൾ ഈ പറഞ്ഞത് അദ്ദേഹം കേൾക്കേണ്ട; പൃഥ്വിരാജിനോട് പറയേണ്ടി വന്നത് വെളിപ്പെടുത്തി മല്ലികാ സുകുമാരൻ

ശ്രേയ ധന്വന്തരിയാണ് ചിത്രത്തിലെ നായിക. ചീറ്റ് ഇന്ത്യ എന്നായിരുന്നു ചിത്രത്തിന്റെ ആദ്യനാമം. സെൻസർ ബോർഡിന്റെ ഇടപെടലുകളെ തുടർന്നാണ് വൈ ചീറ്റ് ഇന്ത്യ എന്ന് പേര് മാറ്റിയത്. അതേ സമയം 2019 ജനുവരിയിൽ പുറത്തിറങ്ങിയ ഈ സിനിമ അധികം ശ്രദ്ധനേടാതെ പോവുകയായിരുന്നു.

Advertisement