ലാലേട്ടന്റെ മനസ്സിലെ കംപ്ലീറ്റ് ആക്ടർ മറ്റൊരാളാണ്, അത് ആരാണെന്നറിയാമോ?

20229

വ്യത്യസ്തമായ അനേകം വേഷപകർച്ചകളിലൂടെ മലയാള സിനിമയിലെ താരരാജാവായി മാറിയ നടന വിസ്മയമാണ് മോഹൻലാൽ. തമാശയും സെന്റിമെന്റ്‌സും നൃത്തവും ആക്ഷനും മാസ്സും അങ്ങനെ തന്നെ തേടി വരുന്ന വേഷം ഏതായായലും അതെല്ലാം ഒരേ പോലെ കൈകാര്യം ചെയ്യുന്ന മറ്റൊരു നൻ മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയാം.

അതുകൊണ്ട തന്നെ മലയാളികൾ തങ്ങളുടെ സ്വന്തം ലാലേട്ടന് ചാർത്തികൊടുത്തൊരു പേരുണ്ട് എ കംപ്ലീറ്റ് ആക്ടർ. അഭിനയം കൊണ്ട് വിസ്മയിപ്പിച്ച് ഏവരുടെയും ഹൃദയത്തിലിടം പിടിക്കാൻ ലാലേട്ടനല്ലാതെ ആർക്കും സാധിക്കില്ല. എന്നാൽ ലാലേട്ടന്റെ മനസ്സിൽ ഒരു കംപ്ലീറ്റ് ആക്ടറുണ്ട്.

Advertisements

മറ്റാരമല്ല അത് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറാണ് ലാലേട്ടന്റെ മനസ്സിലെ കംപ്ലീറ്റ് ആക്ടർ. നിരവധി ചിത്രങ്ങളിൽ മോഹൻലാൽ ജഗതി കോംപിനേഷനുകൾ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. കിലുക്കം, യോദ്ധ, മിന്നാരം, താളവട്ടം, ഒളിമ്പ്യൻ അന്തേണി ആദം തുടങ്ങിയ നിരവധി ചിത്രങ്ങൾ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.

മനസ്സിൽ ചേർത്തു വയ്ക്കാവുന്ന നർമ്മ മുഹൂർത്തങ്ങൾ സമ്മാനിച്ച മോഹൻലാൽ ജഗതി കോംപിനേഷന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് എല്ലാവരും. ഒരു പരസ്യ ചിത്രത്തിലൂടെ അടുത്തിടെ വീണ്ടും അഭിനയ രംഗത്തേക്കു വന്നിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ജഗതിയെ വീണ്ടും അഭിനയ രംഗത്തേക്ക് കൊണ്ടുവന്നത്.

അതേ സമയം മലയാളത്തിൽ 1200 ൽപരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ജഗതി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും നിന്നും ബോട്ടണിയിൽ ബിരുതമെടുത്ത ശേഷം മദിരാശിയിൽ മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലിചെയ്യവേയാണ് ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലാണ് ആദ്യമായി ഹാസ്യ വേഷം അഭിനയിക്കാൻ അവസരം ലഭിച്ചത്, ആ ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് ഗുരുവായൂർ കേശവൻ, ഉൾക്കടൽ, റൗഡി രാമു, പുതിയ വെളിച്ചം, തുടങ്ങി നീണ്ടു കിടക്കുന്നു ഈ ഹാസ്യ ചക്രവർത്തിയുടെ അഭിനയ ജീവിതം. മലയാളസിനിമയുടെ ഒരു അഭിവാജ്യഘടകമായി മാറിയ ജഗതി ശ്രീകുമാർ വെറും ഒരു കൊമേഡിയൻ എന്ന നിലയിൽ നിന്നും തന്റേതായ കഴിവുകളിലൂടെ മലയാള സിനിമയിലെ അതുല്യ നടനായി ഉയരുകയായിരുന്നു.

Advertisement