Home Entertainment Celebrities

ആമിർ ഖാന്റെ മകൾ ഇറ ഖാൻ വീണ്ടും പൊരിഞ്ഞ പ്രണയത്തിൽ, ഇത്തവണ കാമുകൻ ആക്കിയത് പിതാവിന്റെ ഫിറ്റ്നസ്സ് കോച്ചിനെ

225

പലപ്പോഴും ഗോസിപ്പു കോളങ്ങളിൽ സിനിമാ നടീ നടന്മാർ മാത്രമല്ല, അവരുടെ സഹോദരങ്ങളും മക്കളുമെല്ലാം പെടാറുണ്ട്. പ്രത്യേകിച്ചും ബോളിവുഡ് സെലിബ്രിറ്റികളും അവരുടെ കുടുംബവും. ഒരുപക്ഷെ താരങ്ങളെക്കാൾ വലിയ സ്വീകാര്യത താര കുടുംബത്തിലുള്ളവർക്ക് പലപ്പോഴും ലഭിയ്ക്കാറുണ്ട്.

അത്തരത്തിലൊരാളാണ് ആമിർ ഖാന്റെ കുടുംബം. ബോളിവുഡ് പെർഫക്ട് ഖാന്റെ മകളുടെ പ്രണയ കഥകളാണ് ഇപ്പോൾ ബോളിവുഡ് ഗോസിപ്പു കോളങ്ങളിലെ പ്രധാന വാർത്ത. മിഷാൽ കൃപാലിനിയുമായുള്ള തന്റെ പ്രണയ ബന്ധത്തെ കുറിച്ച് നേരത്തെ ഇറ ഖാൻ തുറന്ന് പറഞ്ഞിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ബന്ധത്തിന്റെ തെളിവുകളും പാറിപ്പറന്നു നടന്നു. എന്നാൽ വെറും രണ്ട് വർഷം മാത്രമേ ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. 2019 ഡിസംബറിൽ മിഷാലുമായി വേർപിരിഞ്ഞ ശേഷം ഇറ ഖാൻ തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെയായി.

അഭിനയത്തിൽ ആയിരുന്നില്ല സംവിധാനത്തിലായിരുന്നു താരപുത്രിയ്ക്ക് താത്പര്യം. യൂറിപൈഡ്സ് മീഡിയ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ട് ഇറ ഖാൻ സംവിധാന ലോകത്ത് നാന്ദി കുറിച്ചു. ഇപ്പോൾ വീണ്ടും ഇറയുടെ പ്രണയ കഥകൾ സജീവമാവുകയാണ്. അച്ഛന്റെ ഫിറ്റ്നസ്സ് കോച്ചാണ് പ്രചരിയ്ക്കുന്ന വാർത്തകൾ പ്രകാരം താരപുത്രിയുടെ പുതിയ കാമുകൻ.

നുപുർ ശിഖറുമായി ഇറ പ്രണയത്തിലാണ് എന്ന വാർത്തകൾ കൂടുതൽ ശക്തമായി വ്യാപിയ്ക്കുകയാണ്. ലോക്ക് ഡൗൺ കാലത്ത് ഇറ ഖാനും ശരീര സൗന്ദര്യത്തിൽ കുറച്ച് ശ്രദ്ധ കൊടുത്തിരുന്നു. ഇതിന്റെ ഭാഗമായി അച്ഛന്റെ ഫിറ്റ്നസ്സ് കോച്ചായ നുപുറിന്റെ സഹായം തേടി. ആ സൗഹൃദം പിന്നെ പ്രണയത്തിന് വഴി മാറുകയായിരുന്നുവത്രെ. ആറ് മാസം കൊണ്ടാണ് ഇറയും നുപുറും പ്രണയത്തിലായത്.

അതിന് ശേഷം നടന്ന എല്ലാ വിശേഷ ദിവസങ്ങളിലും ഇരുവരും ഒന്നിച്ചായിരുന്നു. മഹാബലേശ്വറിലുള്ള ആമിർ ഖാന്റെ ഫാം ഹൗസിൽ വച്ചാണ് ഇരുവരും ആഘോഷങ്ങൾ പങ്കിടാറുള്ളതത്രെ. ചുമ്മാ പ്രേമിച്ചു നടക്കാനല്ല, രണ്ട് പേരും വളരെ അധികം സീരിയസ് ആണെന്നാണ് കേൾക്കുന്നത്.

വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കാനാണ് ഇരുവരുടെയും ആഗ്രഹം. ഇക്കാര്യം ഇറ തന്റെ അമ്മ റീന ദത്തിനോട് പറഞ്ഞിട്ടുമുണ്ടത്രെ. ഫിറ്റ്നസ്സ് വദഗ്ദൻ എന്നതിനപ്പുറം ഫിറ്റ്നസ്സ കൺസൾട്ടന്റ് കൂടെയാണ് നുപുർ ശിഖർ. ഒരു ദശാബ്ദ കാലത്തോളം ഇന്ത്യയിലെ ആദ്യത്തെ ലോകസുന്ദരിയായ സുസ്മിത സെന്നിന്റെ പേഴ്സണൽ പരിശീലകനായിരുന്നു നുപുർ.

Advertisement