Home Entertainment

അച്ഛൻ ആഗ്രഹിച്ച കാര്യമാണ് ഞാനിപ്പോൾ ചെയ്യുന്നത്, സഹോദരിയുടെ വിവാഹ നിശ്ചയം ആഘോഷപൂർവ്വം നടത്തികൊടുത്ത് ആര്യ, കൈയ്യടിച്ച് ആരാധകർ

171

അവതാരകയും നടിയും ആയി മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ എത്തിയതോടെയാണ് ആര്യക്ക് ആരാധകർ ഏറിയത്. ഏഷ്യാനെറ്റിലെ തന്നെ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 2ൽ മത്സരാർത്ഥിയായും ആര്യ എത്തിയിരുന്നു.

അതേ സമയം ആര്യയുടെ സഹോദരി അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസം കഴിഞ്ഞു. അഖിൽ ആണ് വരൻ. തിരുവനന്തപുരം റെസിഡൻസി ടവറിൽ വച്ചു നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും സിനിമാ രംഗത്തെ ആര്യയുടെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Advertisements

വീണ, പ്രദീപ്,സുരേഷ്, ദീപൻ തുടങ്ങിയ താരങ്ങൾ ചടങ്ങിനെത്തി. തങ്ങളുടെ അച്ഛന്റെ അഭാവത്തിൽ ആ സ്ഥാനത്തുനിന്ന് ആര്യയായിരുന്നു ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. അച്ഛന്റെ വിയോഗ ശേഷം ഏറെ തകർന്നുപോയിരുന്നുവെന്ന് ആര്യ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

സഹോദരിയുടെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് ആര്യ എഴുതിയ കുറിപ്പിലും ഇതു വ്യക്തമായിരുന്നു. ആര്യയുടെ കുറിപ്പ് ഇങ്ങനെ:

ഈ ദിവസത്തിൽ ഏറ്റവും സന്തോഷവാനും എക്സൈറ്റഡുമായിരിക്കും അച്ഛൻ. അച്ഛൻ നിനക്ക് വേണ്ടി ചെയ്യുന്നത് പോലെ ചെയ്യാൻ എനിക്കാവില്ലെന്ന് അറിയാം. എന്നെക്കൊണ്ട് കഴിയാവുന്നത് ഈ ദിവസത്തേക്കായി ഞാൻ നിനക്കായി ചെയ്തിട്ടുണ്ട്.

അച്ഛൻ ആഗ്രഹിച്ച കാര്യമാണ് ഞാനിപ്പോൾ ചെയ്യുന്നത്. ഇനിയങ്ങോട്ടുള്ള നിങ്ങളുടെ ജീവിതം മനോഹരമായിരിക്കട്ടെ എന്നായിരുന്നു ആര്യ കുറിച്ചത്. തിരുവനന്തപുരം റെസിഡൻസി ടവറിൽ വെച്ചാണ് വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ചടങ്ങിൽ കുടുംബാംഗങ്ങളും സിനിമ രംഗത്തെ ആര്യയുടെ അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

Advertisement