ലാലേട്ടന്റെ മാസ്സ് സിനിമയിൽ അദ്ദേഹത്തിന്റെ വില്ലനാകണം: തന്റെ ഏറ്റവും വലിയ മോഹം വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ

71

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബോംബൈ മാർച്ച് 12 എന്ന സിനിമയിലൂടെയാണ് ഉണ്ണിമുകുന്ദൻ എന്ന നടൻ സിനിമയിൽ തുടക്കം കുറിച്ചത്. എന്നാൽ അപ്പോൾ ആരും പ്രതീക്ഷിച്ചിരുന്നില്ല പിന്നീട് മലയാള സിനിമയിലെ മുൻ നിര താരങ്ങളിൽ ഒരാളായി ഉണ്ണി മുകുന്ദൻ നിറഞ്ഞു നിൽക്കുമെന്ന്.

വൈശാഖിന്റെ മല്ലു സിംഗ് എന്ന സിനിമയിലൂടെ തനിക്ക് താരമൂല്യം വേണ്ടുവോളമുണ്ടെന്ന് തെളിയിച്ച ഉണ്ണി മുകുന്ദൻ പിന്നീട് തന്റെ സിനിമാ തെരഞ്ഞെടുപ്പുകളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താതെ പോയി. അതേ സമയം ലാൽ ജോസിന്റെ വിക്രമാദിത്യൻ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദന്റെ ശരീര ഭംഗി ആഘോഷിക്കപ്പെട്ടു.

Advertisements

അതോടെ മസിലളിയൻ എന്ന ടാഗ് ലൈനൊടെ ഉണ്ണി മുകുന്ദന് നിരവധി സിനിമകൾ മലയാളത്തിൽ വന്നു കൊണ്ടിരുന്നു. പക്ഷേ ബോക്‌സ് ഓഫീസിൽ ശക്തമാകാതെ പോയ സിനിമകളുടെ നായകനായി നിലനിന്നത് ഉണ്ണി മുകുന്ദന് നടന്നെന്ന രീതിയിൽ വലിയ ഗുണം ചെയ്തില്ല.

അതേ സമയം മികച്ച ഒരു സിനിമയിൽ നായക വേഷം ചെയ്തു തിരിച്ചു വരാൻ മോഹമുള്ള ഉണ്ണി മുകുന്ദന് അതിലും വലിയ ഒരു സ്വപ്നമുണ്ട്. മലാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ മാസ് സിനിമയിൽ പ്രതിനായക കഥാപാത്രമായി അഭിനയിക്കണമെന്നാണ് ഉണ്ണയുടെ ഏറ്റവും വലിയ മോഹം.

തന്റെ വലിയൊരു ആഗ്രഹം ഒരു സ്വകാര്യ എഫ് എം ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ആണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചത്. അങ്ങനെയൊരു റോൾ ആര് ഓഫർ ചെയ്താലും സന്തോഷപൂർവ്വം സ്വീകരിക്കുമെന്നും ഉണ്ണി മുകുന്ദൻ തുറന്നു പറഞ്ഞു.

Advertisement