ആൾ വായി നോക്കുന്നത് കൊണ്ട് എനിക്ക് കുഴപ്പമില്ല: ഭാവി വരനെ കുറിച്ച് മീനാക്ഷി പറയുന്നത് കേട്ടോ

187

മലയാളികലുടെ പ്രിയപ്പെട്ട ചാനലായ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. ഇപ്പോൾ മഴവിൽ മനോരമയിലെ തന്നെ ഉടൻ പണം എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനം കീഴടക്കി കൊണ്ടിരിയ്ക്കുകയാണ് മീനാക്ഷി.

അതേ സമയം മീനാക്ഷി രവീന്ദ്രൻ അല്ല പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് താരം ഇന്ന്. ഡിഡി ക്കൊപ്പമുള്ള മീനാക്ഷിയുടെ അവതരണ മികവ് തന്നെയാണ് ഉടൻ പണം 2.0 യുടെ ആകർഷണവും വിജയവും. ഉടൻ പണത്തിൽ പല പല കഥാപാത്രങ്ങളായിട്ടാണ് മീനാക്ഷി എത്തുന്നത്.

Advertisements

അടുത്തിടെ മീനാക്ഷി ഒരു അഭിമുഖത്തിൽ സംസാരിക്കവെ തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കൽപത്തെ കുറിച്ചും വിവാഹ സ്വപ്നങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയുണ്ടായി. വളരെ വ്യക്തവും കൃത്യവുമായ വിവാഹ സ്വപ്നങ്ങളാണ് മീനാക്ഷിയുടേത് എന്ന് കേൾക്കുന്നവർക്കും തോന്നിപ്പോവും.

തന്റേത് തീർച്ചയായും ഒരു പ്രണയ വിവാഹം ആയിരിയ്ക്കും എന്ന് മീനാക്ഷി ആദ്യമേ വ്യക്തമാക്കി കഴിഞ്ഞു. എങ്കിൽ മീനാക്ഷി പ്രണയിച്ച് വിവാഹം ചെയ്യാൻ പോവുന്ന ആൾക്ക് ഉണ്ടായിരിയ്ക്കേണ്ട അഞ്ച് ഗുണങ്ങളെ കുറിച്ച് പറയാൻ അവതാരകൻ ആവശ്യപ്പെട്ടു.

ഏറ്റവും ആദ്യത്തെ കാര്യം പയ്യന് ഉയരം വേണം എന്നാണ്. തനിയ്ക്ക് ഉയരം കുറവ് ആയതിനാൽ വിവാഹം ചെയ്യാൻ പോവുന്ന ആളിന് ഉയരം ഉണ്ടായിരിയ്ക്കണമെന്ന് മീനാക്ഷിയ്ക്ക് നിർബന്ധമുണ്ടത്രെ. ആറടി എങ്കിലും ഉയരം വേണം എന്നാണ് താരത്തിന്റെ ആവശ്യം. ആൾക്ക് കുറച്ച് പക്വത ഉണ്ടായിരിയ്ക്കണം എന്നതാണ് രണ്ടാമത്തെ കാര്യം.

കാര്യങ്ങൾ ഗൗരവത്തോടെ കാണുന്ന, എന്നാൽ എല്ലായിപ്പോഴും തമാശയോടെ ഇരിയ്ക്കുന്ന ആളായിരിയ്ക്കണം എന്റെ ചെക്കൻ. കള്ളം പറയുകയോ കാണിയ്ക്കുകയോ ചെയ്യരുത്. വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയിൽ കള്ളം പറയുന്ന ആളെ അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകളെ ബഹുമാനിയ്ക്കുന്ന ആളായിരിയ്ക്കണം. അതേ സമയം വായി നോക്കുന്നത് കൊണ്ട് എനിക്ക് കുഴപ്പമില്ല.

പൂർണമായും ഫ്രീഡം നൽകുന്ന ഭാര്യയായിരിയ്ക്കും ഞാൻ. ഫെമിനിസ്റ്റ് ആവണം. എന്റെ സ്വാതന്ത്രത്തിൽ കൈ കടത്തുന്ന ആളായിരിയ്ക്കരുത്. പുള്ളിക്കാരന്റെ കാര്യത്തിൽ ഞാനും അമിതമായി ഇടപെടില്ല. എന്റെ പാഷനും സ്വപ്നവും നേടാൻ അനുവദിയ്ക്കണം.

ഈ 24 വയസ്സ് വരെ ഞാൻ എന്റെ വീട്ടിൽ ചെയ്തുവരുന്ന എന്റെ രീതികൾ തുടർന്ന് കൊണ്ടു പോവാൻ അനുവദിയ്ക്കണം. നന്നായി പെരുമാറാൻ അറിയാവുന്ന ആളായിരിയ്ക്കണം. സ്വന്തം കാര്യം മാത്രം നോക്കുന്ന ആളാവരുത് എന്നതും പ്രധാനമാണെന്നും മീനാക്ഷി പറയുന്നു.

Advertisement