Home Entertainment Celebrities

ആ സിനിമിയിൽ മമ്മൂക്കയെ അടിക്കുന്ന രംഗത്തിൽ മുട്ടിടിച്ച് പോയി: സാനിയ ബാബു

539

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തിളങ്ങിയ ബാലതാരമാണ് സാനിയ ബാബു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ജയറാമിന്റെയും മകളുടെ വേഷം അവതരിപ്പിച്ച് കൊണ്ടാണ് സാനിയ വെള്ളിത്തിരയിലെത്തിയത്.

രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ എന്ന സിനിമയിലാണ് സാനിയ മമ്മൂട്ടിയുടെ മകളായിട്ടെത്തിയത്. നമോ എന്ന സംസ്‌കൃത സിനിമയിൽ ജയറാമിന്റെ മകളായും അഭിനയിച്ചു. സിനിമയ്ക്ക് പിന്നാലെ സീരിയലുകളിലാണ് താരം സജീവമാ യിരിക്കുന്നത്.

Advertisements

Also Read
ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച് ആര്യ, സന്തോഷം ഞങ്ങൾ ഇതിനായി കാത്തിരിക്കുക ആയിരുന്നു എന്ന് ആരാധകർ

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത് വരുന്ന ജനപ്രിയ സീരിയലായ നാമം ജപിക്കുന്ന വീട് എന്ന പുതിയ പരമ്പരയിലും സാനിയ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേ സമയം മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച സിനിമയിലെ വിശേഷങ്ങൾ ഇന്ത്യൻ സിനിമാ ഗാലറി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ താരം പറഞ്ഞിരുന്നു.

ഗാനഗന്ധർവ്വൻ സിനിമയിൽ മമ്മൂക്കയെ അടിക്കുന്നൊരു രംഗമുണ്ട്. തൃശൂരായിരുന്നു ആ രംഗം ഷൂട്ട് ചെയ്തതത്. മമ്മൂക്കയുടെ ഫാൻസുകാരും മറ്റ് നിരവധി താരങ്ങളും ചുറ്റും നിൽക്കുകയാണ്. ആ സമയത്താണ് മമ്മൂക്കയെ അടിക്കുന്നതായി അഭിനയിക്കേണ്ടത്. ശരിക്കും മുട്ടിടിച്ചുപോയി. ഇറക്കമുള്ളൊരു യൂണിഫോം ധരിച്ചിരുന്നതിനാൽ മുട്ടിടിച്ചത് ആരും കണ്ടില്ല.

ദേഷ്യവും സങ്കടവുമൊക്കെ വന്ന് കരയുന്ന രംഗം കൂടിയാണിത്. അന്ന് മമ്മൂക്കയെ അടിക്കണമല്ലോ എന്ന വിഷമം കൊണ്ട് ശരിക്കും കരഞ്ഞുപോയെന്ന് സാനിയ പറയുന്നുയ നേരത്തെ സാനിയയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗമായി മാറിയിരുന്നു. മോഡേൺ ഗെറ്റപ്പിൽ അതീവ സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചകളിൽ സാനിയ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടത്.

മാത്രമല്ല നാടൻ വേഷത്തിലുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യാറുണ്ട്. രണ്ടും ഒരുപോലെ ഇണങ്ങുന്ന പ്രകൃതമാണ് സാനിയയുടേതെന്നാണ് ആരാധകർ ഒറ്റ വാക്കിൽ പറയുന്നത്. തൃശൂർ സ്വദേശിനിയായ സാനിയ സെന്റ് ജോസഫ്സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.

വീട്ടിൽ അച്ഛനും അമ്മയും സഹോദരനുമാണുള്ളത്. അച്ഛന് ചെരുപ്പ് ബിസിനസാണെന്നും അതുകൊണ്ട് തന്നെ താൻ കുറെ ചെരുപ്പുകൾ ഒപ്പിക്കാറുണ്ടെന്നും സാനിയ നേരത്തെ പറഞ്ഞിരുന്നു. അഭിനയത്തിന് പുറമെ നൃത്തമാണ് സാനിയയുടെ മറ്റൊരു പാഷൻ. പഠിത്തത്തിൽ വലിയ കുഴപ്പമില്ലാതെ പോകുന്നുണ്ടെങ്കിലും അഭിനയിക്കാൻ പോകുന്നത് കൊണ്ട് വീട്ടുകാരും സ്‌കൂളിലെ കൂട്ടുകാരും അധ്യാപകരുമൊക്കെ വലിയ പിന്തുണയാണ് തരാറുള്ളത്.

Also Read
ഇവിടെ ഇങ്ങനെ കമന്റിട്ടിട്ട് ആ ലൗഡ്സ്പീക്കറിൽ പോയി കുറ്റം പറയണം കെട്ടോ, രചന നാരയാണൻകുട്ടിയുടെ കാളി ചിത്രങ്ങൾക്ക് കമന്റിട്ട സ്നേഹയെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിൽ രണ്ട് സിനിമകൾക്ക് ശേഷം തമിഴ് ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചതിനെ കുറിച്ചും സാനിയ മുൻപ് സൂചിപ്പിച്ചിരുന്നു. നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിൽ ചേച്ചിമാരുടെ അനിയത്തിക്കുട്ടിയായ ഗോപിക എന്ന കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിക്കുന്നത്. സീരിയലിന്റെ ലൊക്കേഷനിൽ സ്വാതി ചേച്ചിയുമായാണ് തനിക്കേറെ അടുപ്പമെന്നാണ് സാനിയ പറയുന്നത്.

Advertisement