Home Entertainment Celebrities

നടൻ, വ്യക്തി, കുടുംബ നാഥൻ ഈ നിലകളിലെല്ലാം ഞാൻ എറ്റവും കൂടതൽ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തി മമ്മൂക്കയാണ്: നിഷാ സാരംഗ്

250

വളരെ കുറച്ച് വർഷങ്ങൾകൊണ്ടു തന്നെ മലയാളത്തിലെ മികച്ച ചാനലെന്ന് പേരെടുത്തതാണ് ഫ്‌ളവേഴ്‌സ് ചിവി. നിരവധി സൂപ്പർഹിറ്റ് പരമ്പരകളും ഷോകളും മറ്റുമാണ് ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്നത്. ചാനലിലെ സൂപ്പർഹിറ്റ് പരമ്പരയാണ് ഉപ്പും മുളകും.

ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ നടിയാണ് നിഷ ഷാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും മുഖം കാണിച്ചിട്ടുള്ള നിഷ പ്രശസ്തയായത് ഉപ്പും മുളകിലൂടെയുമാണ്. ഇടയ്ക്ക് വിവാദങ്ങളെത്തിയെങ്കിലും ഉപ്പും മുളകിലും സജീവമായ താരം.

Advertisements

എത്ര തിരക്കുകൾ ഉണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ സജീവയായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് നടി പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഒരു ആർട്ടിസ്റ്റ് ആരെ റോൾ മോഡലാക്കണമെന്ന് ചോദിച്ചാൽ ഞാൻ മമ്മൂക്കയുടെ പേര് മാത്രമേ പറയുളളു. കാരണം അദ്ദേഹം എല്ലാവരോടും പെരുമാറുന്ന ആ രീതി ഒന്ന്, രണ്ട് അദ്ദേഹം ഓരോ ക്യാരക്ടർ ചെയ്യാൻ വേണ്ടി എടുത്തിട്ടുളള അല്ലെങ്കിൽ എടുത്തിരിക്കുന്ന ശ്രമങ്ങൾ.

ഇതെല്ലാം നമ്മൾ കണ്ടു മനസിലാക്കിയതാണ്. ആ ഒരു രീതിയിൽ പറയുകയാണെങ്കിൽ എനിക്ക് അദ്ദേഹം റോൾ മോഡൽ തന്നെയാണ്. പിന്നെ രണ്ടാമത്തെ കാര്യം ഒരു നടനെന്ന നിലയിലും, വ്യക്തി എന്ന നിലയിലും, ഒരു കുടുംബ നാഥനെന്ന നിലയിലും ഞാൻ എറ്റവും കൂടുതൽ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് മമ്മൂക്ക ആണെന്നും നിഷാ സാരംഗ് പറഞ്ഞു.

ക്ലാസ്സിക് സംവിധായകൻ ശ്യാമപ്രസാദിന്റെ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ ഷാരംഗ് അഭിനയലോകത്തേക്ക് എത്തുന്നത്. തുറന്ന് സീരിയലുകളിൽ എല്ലാം തന്നെ തിളങ്ങിയ താരത്തിന് ബിഗ് സ്‌ക്രീനിലും മികച്ച അവസരങ്ങളാണ് തേടി എത്തുന്നത്.

Advertisement