Home Entertainment

അവൻ എനിക്ക് പകരുന്ന സ്നേഹം മറ്റൊരാൾക്കും മനസ്സിലാക്കുവാൻ സാധിക്കില്ല: പുതുവർഷത്തിൽ കിച്ചു ടെല്ലസും ഒരുമിച്ചുള്ള ആദ്യ ചിത്രം പങ്ക് വെച്ച് റോഷ്ന

706

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർലവ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റോഷ്‌ന. നടൻ കിച്ചു ടെല്ലസും റോഷനയുമായുള്ള വിവാഹം കഴിഞ്ഞിട്ട് അധിക നാളുകളായിട്ടില്ല. ഇപ്പോഴിതാ ഒരുമിച്ചുള്ള ആദ്യ പുതുവർഷത്തിന്റെ ആഘോഷത്തിലാണ് ഇരുവരും.

ഒന്നിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുകയാണ് റോഷ്ന. പുതുവർഷം.. പുതിയ സ്വപ്നങ്ങൾ പുതിയ അവസരങ്ങൾ. അവൻ എനിക്ക് പകരുന്ന സ്നേഹം മറ്റൊരാൾക്കും മനസ്സിലാക്കുവാൻ സാധിക്കില്ല. അതാണ് അവനെ ഏറെ പ്രത്യേകതയുള്ളവനാക്കുന്നത് എന്നാണ് റോഷ്ന സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Advertisements

നവംബർ 30ന് ആലുവ സെന്റ് ആൻസ് പള്ളിയിൽ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. കോവിഡ് പ്രൊട്ടോക്കാൾ പാലിച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.

സെപ്റ്റംബർ അവസാനമാണ് തങ്ങളുടെ വിവാഹത്തെ കുറിച്ച് ഇരുവരും അറിയിച്ചത്. കഴിഞ്ഞ മാസം മലപ്പുറം പെരിന്തൽമണ്ണ ഫാത്തിമ മാതാ പള്ളിയിൽ വച്ചായിരുന്നു വിവാഹനിശ്ചയം.

ഒരു അഡാർ ലവിന് പുറകേ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്‌ന അഭിനയിച്ച മറ്റ് സിനിമകൾ. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ നടനാണ് കിച്ചു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പോത്ത് വർക്കി എന്ന കഥാപാത്രത്തെ മലയാളികൾ അത്ര പെട്ടന്ന് മറക്കാൻ ഇടയില്ല.

Advertisement