Home Entertainment

കള്ളൻ കിസ് അടിച്ചു, ഉണ്ണിയേട്ടൻ ഉയിർ: യുവ തന്നെ ഉമ്മവെക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മൃദുല വിജയിക്ക് ആരാധകരുടെ കമന്റ്

2259

മലയാളം മിനിസ്‌ക്രീനിൽ മിന്നി തിളങ്ങി നിൽക്കുന്ന സീരിയൽ താരങ്ങളാണ് മൃദുല വിജയിയും യുവകൃഷ്ണയും. സീരിയൽ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളായ മൃദുല വിജയിയുടെയും യുവകൃഷ്ണയുടെയും വിവാഹനിശ്ചയം കഴിഞ്ഞത് അടുത്ത ദിവസം ആയിരുന്നു.

പ്രമുഖ സീരിയൽ നടി രേഖാ രതീഷ് കൊണ്ട് വന്ന ആലോചനയിലൂടെയാണ് യുവയും മൃദുലയും വിവാഹിതർ ആവാനുള്ള തീരുമാനമെടുത്തത്. ഡിസംബർ അവസാന ആഴ്ചയിൽ അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നിശ്ചയവും നടത്തിയിരുന്നു.

Advertisements

അതേ സമയം വിവാഹ നിശ്ചയത്തിന് എടുത്ത വിവിധ ചിത്രങ്ങൾ യുവയും മൃദുലയും സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. ആ സമയത്ത് എടുത്തതും പ്രണയം തുളുമ്പുന്നതുമായ താരജോഡികളുടെ ഏറ്റവും പുതിയ ചില ഫോട്ടോസാണ് ഇപ്പോൽ വൈറലായി മാറിയത്.

ഇരുവരും പരസ്പരം ചുംബിക്കുന്ന ചിത്രം മൃദുലയാണ് ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. വാഗ്ദാനങ്ങൾ എന്ന ക്യാപ്ഷനിൽ കൊടുത്ത ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി ആരാധകരും എത്തി.

കള്ളൻ കിസ് അടിച്ചു എന്ന സിനിമാ ഡയലോഗും ഉണ്ണിയേട്ടൻ ഉയിരാണെന്നും തുടങ്ങി യുവയെ കുറിച്ചും മിനിസ്‌ക്രീൻ റാണിയാണെന്ന് മൃദുലയെ കുറിച്ചുമൊക്കെ ആരാധകർ പറയുന്നു. വിവാഹം എന്നാണെന്നുള്ള കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ലെങ്കിലും പുതിയ വർഷത്തിൽ അധികം വൈകാതെ താര വിവാഹം ഉവുമെന്നാണ് അറിയുന്നത്.

2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായി പ്രവർത്തിക്കുകയാണ് തിരുവനന്തപുരം സ്വദേശിനിയായ മൃദുല വിജയ്. കൃഷ്ണതുളസി എന്ന സീരിയലിലൂടെയാണ് മൃദുല ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ സീ കേരളം ചാനലിലെ പൂക്കാലം വരവായി എന്ന സീരിയലിലെ സംയുക്ത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് നടി.

മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് യുവ പ്രശസ്തനാവുന്നത്.
വിവാഹ നിശ്ചയത്തിന് ശേഷമാണ് സ്റ്റാർ മാജിക് അടക്കമുള്ള പരിപാടികളിൽ ഇരുവരും ഒന്നിച്ചെത്തുന്നത്.

അതിന് മുൻപ് പരസ്പരം കണ്ടിട്ടുണ്ടെങ്കിലും ഒരുമിച്ച് അഭിനയിക്കാനോ ഒരു വേദിയിൽ സമയം ചെലവഴിക്കാനോ അവസരം കിട്ടിയിട്ടില്ലെന്ന് മൃദുല ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ദിവസങ്ങളിൽ അതിനുള്ള അവസരം ഇരുവർക്കം ലഭിക്കുകയും ചെയ്തു.

Advertisement