Home Entertainment

ഇനിയങ്ങോട്ട് ഈ ബന്ധം കൂടുതൽ ശക്തമാകും, സ്‌ക്രീനിനു പുറത്തു ഞങ്ങളിങ്ങനെയാണ്: ചിത്രങ്ങൾ പങ്കുവെച്ച് കുടുംബ വിളക്കിലെ വേദിക ശരണ്യ ആനന്ദ്

133

സിനിമയിലൂടെയെത്തി പിന്നീട് സിരീയലിലെത്തി ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമായി മാറിയ നടിയാണ് ശരണ്യ ആനന്ദ്. നെഗറ്റീവ് കഥാപാത്രങ്ങൾ പരമ്പരകളിൽ അവതരിപ്പിക്കാൻ യാതൊരു മടിയും നടി കാണിക്കാറില്ല.

2016ൽ ബിയോണ്ട് ദ ബോർഡേഴ്സ് എന്ന സിനിമയിലൂടെയാണ് ശണ്യ അരങ്ങേറ്റം കുറിച്ചത്. ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു.

Advertisements

പിന്നീട് തനഹ, ലാഫിങ് അപ്പാർട്ട്മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി. നാലുവർഷമായി മലയാള സിനിമയിലുളള ശരണ്യാ ആനന്ദ് പത്തനംതിട്ട അടൂർ സ്വദേശിനിയാണ്. എന്നാൽ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്.

2014-2015 കാലത്ത് കേരളത്തിലെത്തിയ ശരണ്യ അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നത്. ഇപ്പോൾ കുടുംബവിളക്കെന്ന ഹിറ്റ് പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. വില്ലത്തി കഥാപാത്രമായാണെത്തുന്നത്.

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. കുടുംബവിളക്കിലെ വില്ലത്തിയായ വേദിക എന്ന കഥാപാത്രം വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ സ്‌ക്രീനിൽ വില്ലത്തിയാണെങ്കിലും സെറ്റിൽ താനങ്ങനെയല്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ശരണ്യ ആനന്ദ്. സീരിയലിലെ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു താരമെത്തിയത്.

നിങ്ങളെല്ലാം എന്റെ സുഹൃത്തുക്കളായതിൽ സന്തോഷമുണ്ട്. ഇനിയങ്ങോട്ട് നമ്മുടെ സൗഹൃദബന്ധം കൂടുതൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബവിളക്ക് ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്നുമായിരുന്നു ശരണ്യ ആനന്ദ് കുറിച്ചത്.

സ്‌ക്രീനിലെ വില്ലത്തിയുടെ ചിരിച്ച മുഖത്തോടെയുള്ള ചിത്രങ്ങൾക്ക് കീഴിൽ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അടുത്തിടെയാണ് താരം വിവാഹിതയായത്. ഗുരുവായൂരിൽ വെച്ചായിരുന്നു ശരണ്യയുടെ വിവാഹം.

Advertisement