Home Entertainment Celebrities

കറുപ്പണിഞ്ഞ് ഏഴഴകിൽ ആരാധകരുടെ സ്വന്തം ചക്കി, മോഡലിങ്ങിൽ തിളങ്ങി ജയറാമിന്റെ മകൾ മാളവിക, ചിത്രങ്ങൾ വൈറൽ

97

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെആരാധകരുടെ ഇഷ്ട താരദമ്പതികളാണ് നടൻ ജയറാമും ഭാര്യ പാർവ്വതിയും. ഇരുവരുടെ മക്കൾക്കും ഇതേ സ്വീകാര്യതയാണ് കിട്ടുന്നത്. ആരാധകർക്ക് പ്രിയപ്പെട്ടവരാണ് ഈ താരകുടുംബം. മകൻ കാളിദാസ് സിനിമയിൽ അരങ്ങേറ്റം കുറിച്ച് ചിത്രങ്ങളിൽ സജീവമാവാൻ തുടങ്ങിയിരിക്കുകയാണ്.

എന്നാൽ മകൾ മാളവികയുടെ സിനിമാപ്രവേശനത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യം നിരന്തരം ഉയരുന്നുണ്ട്. സിനിമയേക്കാൾ തനിക്ക് മോഡലിംഗ് ആണ് താൽപ്പര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലയെന്നുമാണ് മാളവിക ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. അതേസമയം പരസ്യ ചിത്രങ്ങളിലൂടെ അച്ഛനും മകളും സ്‌ക്രീനിൽ എത്തിയിരുന്നു.

Advertisements

താരം അഭിനയത്തിൽ സജീവം അല്ലെങ്കിലും, സോഷ്യൽ മീഡിയയിൽ സ്ഥിര സാന്നിധ്യം ആണ്. പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന ചക്കി എന്ന മാളവികയുടെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഇപ്പോൾ ചക്കിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെട്ടത്. ബ്ലാക്ക് ഡ്രസ്സിൽ അതിസുന്ദരിയായിട്ടാണ് താരം ചിത്രത്തിലുള്ളത്. ഇതിനോടകം തന്ന ആരാധകരും ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രം.

സോഷ്യൽ മീഡിയ വഴിയാണ് തന്റെ പുതിയ ചിത്രം ചക്കി പങ്കുവെച്ചത്. മുമ്പും ഇത്തരത്തിലുള്ള ചിത്രം ഷേയർ ചെയ്ത് താരം എത്തിയിരുന്നു. കല്യാണപ്പെണ്ണായി ഒരുങ്ങിയുള്ള കുറെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

ഇൻസ്റ്റയിൽ 132 കെ ഫോളോവേഴ്സ് മാത്രമാണ് ഉള്ളത് എങ്കിലും സോഷ്യൽ മീഡിയ വഴി ചക്കിയുടെ ചിത്രങ്ങൾ വളരെപെട്ടന്ന് വൈറൽ ആകാറുണ്ട്. രൂക്ഷ പരിഹാസമുൾക്കൊള്ളുന്ന ചിലത് എന്ന ക്യാപ്ഷനിലൂടെ ആണ് പുതിയ ചിത്രം ചക്കി പങ്കിട്ടത്. അടുത്തിടെ സാരിയിൽ സുന്ദരി ആയെത്തിയ ചിത്രങ്ങളുമായും ചക്കി രംഗത്ത് വന്നിരുന്നു.

അതേ സമയം ദുൽഖർ സൽമാൻ നിർമ്മിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വരനെ ആവശ്യമുണ്ട് എന്ന സിനിമയിലേക്ക് ഡിക്യൂവിന്റെ നായകയാകാൻ ആദ്യം വിളിച്ചത് മാളവികയെ ആയിരുന്നു. എന്നാൽ സിനിമ താൽപര്യം ഇല്ലാത്തത് കൊണ്ട് മാളവിക ആ വേഷം വേണ്ടെന്ന് വെക്കുകയായിരുന്നു.

പിന്നീട് പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ ആണ് ആ വേഷം ചെയ്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പർ താരങ്ങളായ സുരേഷ് ഗോപിയും ശോഭനയും തിരിച്ചെത്തിയ വരനെ ആവശ്യമുണ്ട് സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആയിരുന്നു.

Advertisement