മിമിക്രി രംഗത്ത് നിന്നും എത്തി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാരിയ താരമാണ് സലിം കുമാർ. ഹാസ്യ വേഷങ്ങളിലൂടെ തിളങ്ങിയ നടൻ പിന്നീട് പല വേഷങ്ങളിലും മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തി. സ്വഭാവ നടനായും സഹനടനായും നായകനായും ഒക്കെ സലിം കുമാറിനെ മലയാളികൾ നെഞ്ചിലേറ്റി.
ദേശീയ അവാർഡ് വരെ നേടിയെുത്ത സലീംകുമാറിന്റെ മലയാളികൾക്ക് മറക്കാനാവാത്ത സിനിമയാണ് അച്ഛനുറങ്ങാത്ത വീടും, ആദാമിന്റെ മകൻ അബുവും. തമാശ നടനായി എത്തിയ താരം മലയാളികളെ ഞെട്ടിച്ച സിനിയായിരുന്നു ഇത് രണ്ടും. തുടർന്ന് മികച്ച കഥാപാത്രങ്ങളെ സലിംകുമാർ അവതരിപ്പിച്ചിരുന്നു.
അതേ സമയം മാതാപിതാക്കൾക്ക് നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് സലിം കുമാർ ഇപ്പോൾ . പക്വത വരുന്നത് വരെ പെൺകുട്ടികൾക്ക് മൊബൈൽ ഫോണും ആൺകുട്ടികൾക്ക് ബൈക്കും വാങ്ങി കൊടുക്കരുതെന്നാണ് അദ്ദേഹം പറയുന്നത്.
വനിതാ മാസികയുമായുളള അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ഉപദേശം: സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെ:
ബൈക്കിന് വേണ്ടി മകൻ നിർബന്ധം പിടിച്ചിട്ടും ഞാനതിന് സമ്മതിച്ചിട്ടില്ല. ആൺകുട്ടികൾ ബൈക്കിൽ ചീറിപാഞ്ഞു പോയി അപകടമുണ്ടാക്കുന്നത് പലതവണ കണ്ടിട്ടുള്ള വ്യക്തിയാണ്. പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാൽ ഇന്ന് ഭാര്യക്ക് ഒരു പനി വന്നാൽ കുടുംബത്തിന്റെ താളം തെറ്റും.
അവരാണ് ഈ വീടിന്റെ തുടിപ്പ് എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളേ കുറിച്ചോ എനിക്കറിയില്ല. ഇപ്പോൾ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതു പോലും അവളാണ് വാങ്ങിത്തരുന്നത്.
രാഷ്ട്രിയത്തിലേക്കിറങ്ങാൻ നല്ല അറിവു വേണം. അവിടെ പോയി ബഫൂണായി ഇരിക്കാൻ താൽപര്യമില്ല. സിനിമ നടൻ എന്നത് എംഎൽഎ ആകാനുള്ള യോഗ്യതയല്ല. സലിം കുമാറില്ലാത്തത് കൊണ്ട് ഒരു സുഖവുമില്ല എന്ന് നിയമസഭ പറയുന്ന സമയത്തു തീർച്ചയായും ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും.
സിനിമ കാണുന്നത് കുറവാണ്. അതെ സമയം ധാരാളം പുസ്തകം വായിക്കും. എസ്. ഹരീഷിന്റെ മീശ അസാധ്യമായ അനുഭവമായിരുന്നു. വായിച്ച ഉടനെ ഹരീഷിനെ ഫോണിൽ വിളിച്ചു സംസാരിച്ചു. അത് വായനക്കാരൻ ചെയ്യേണ്ട കടമയാണ്.
തന്റെ അസുഖത്തെപ്പറ്റിയും അദ്ദേഹം മനസുതുറന്നു. ലിവർ സീറോസിസ് തനിക്ക് പാരമ്പര്യമായി കിട്ടിയ രോഗമാണ്. ചിലർ പറയും, അത് അമിതമദ്യപാനം കൊണ്ട് സംഭവിച്ചതാണെന്ന്. സമയത്തിന് ഭക്ഷണം കഴിക്കാൻ സാധിക്കാത്തതും കാരണമാണ്. എന്റെ സഹോദരനും ഇതേ അസുഖമുണ്ടന്നും സലീംകുമാർ പറഞ്ഞു.