എന്തിനാണ് ഞാൻ അത് ചെയ്തതെന്ന് അവർക്ക് അറിയില്ല, മറ്റുള്ളവർ പറയുന്നത് കേട്ട് ഇഷ്ടം മാറ്റിവയ്‌ക്കേണ്ട കാര്യമില്ല: തുറന്നു പറഞ്ഞ് ഗ്രേസ് ആന്റണി

80

വളരെ പെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗ്രേസ് ആന്റണി. ഹിറ്റ് മേക്കർ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയായത്.

ഒരു ചെറിയ വേഷമായിരുന്നെങ്കിലും അത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം പുറത്ത് ഇറങ്ങിയതിന് ശേഷം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ഒരു കഥാപാത്രമായിരുന്നു ഗ്രേസിന്റത്. എന്നാൽ നടിയുടെ കരിയർ മാറ്റി മറിച്ചത് 2019 ൽ പുറത്ത് ഇറങ്ങിയ ചിത്രമയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം ആയിരുന്നു.

Advertisements

ഈ ചിത്രത്തിൽ യൂവതാരം ഫഹദ് ഫാസിലിന്റെ ഭാര്യാ കഥാപാത്രമായ സിമിയായിട്ടായിരുന്നു ഗ്രേസ് എത്തിയത്. സിനിമയിലെ ഒരു ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു ഇത്. പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. കനകം കാമിനി കലഹം ആണ് ഗ്രേസിന്റ ഏറ്റവും പുതിയ ചിത്രം.

Also Read
ദിലീപിന്റെയും പൃഥ്വിരാജിന്റെയും ചിത്രങ്ങളിലെ സൂപ്പർഹിറ്റ് നായിക, വെറും രണ്ട് ചിത്രങ്ങൾകൊണ്ട് അഭിനയം വേണ്ടെന്ന് വെച്ച അഖില ശശിധരന് സംഭവിച്ചത് എന്താണെന്ന് അറിയാവോ

നിവിൻ പോളിയായിരുന്നു ചിത്രത്തിലെ നായകനായി എത്തിയത്. ഹോട്സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. അപ്പൻ എന്ന സിനിമയാണ് ഗ്രേസിന്റെതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്.

നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. ഇപ്പോഴിത ബോഡി ഷെ യ്മി ങ്ങുകൾ കേൾക്കേണ്ടി വന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഗ്രേസ് ആന്റണി. വനിത യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കുമ്പളങ്ങി നൈറ്റ്‌സ് ഇറങ്ങിയതിന് ശേഷം തനിക്ക് വണ്ണം കൂടുതൽ ആണെന്ന് പറഞ്ഞവരുണ്ടെന്നു ഗ്രേസ് അഭിമുഖത്തിൽ പറയുന്നു നടിയുടെ വാക്കുകൾ ഇങ്ങനെ: കുമ്പളങ്ങി നൈറ്റ്‌സ് ഇറങ്ങിയതിന് ശേഷം തനിക്ക് വണ്ണം കൂടുതലാണ് എന്നു പറഞ്ഞവരുണ്ട്. അവർക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിനു വേണ്ടിയാണ് ഞാൻ വണ്ണം വച്ചതെന്ന്.

നമ്മൾ വണ്ണം വയ്ക്കുന്നതിനും മെലിയുന്നതിനും പല കാരണങ്ങളുണ്ടാകാം. ഭക്ഷണം ഇഷ്ടമാണെങ്കിൽ നിങ്ങൾ കഴിക്കുക. മറ്റുള്ളവർ പറയുന്നത് കേട്ട് ഇഷ്ടം മാറ്റിവയ്‌ക്കേണ്ട. ആളുകളുടെ നെഗറ്റീവ് അഭിപ്രായങ്ങൾ മനസ്സിലേക്ക് എടുത്താൽ അതാലോചിച്ചു വിഷമിക്കാനേ നേരം കാണൂ.

ഒരു കുട്ടി അത്ലീറ്റ് ആകാൻ ആഗ്രഹിക്കുന്നു എന്നു വയ്ക്കൂ. നീ പിടി ഉഷ ആകാൻ പോകുകയാണോ എന്നായിരിക്കും ആളുകൾ ചോദിക്കുക. പിടി ഉഷ അത്ലീറ്റ് ആ കാൻ ആഗ്രഹിച്ച കുട്ടിയായിരുന്നു എന്ന് ആരും ഓർക്കില്ല.

Also Read
25 വർഷത്തിനുള്ളിൽ താമസിച്ചത് പത്തോളം വാടക വീടുകൾ, ഒടുവി സ്വന്തം വിയർപ്പിൽ സ്വപ്ന ഭവനം കെട്ടിപ്പടുത്ത് ചെമ്പരത്തി താരം ഹരിത

അറിവില്ലായ്മ കൊണ്ടോ ആഗ്രഹിച്ചത് സാധിക്കാതെ പോകുന്നതിന്റെ അസ്വസ്ഥത കൊണ്ടോ ആയിരിക്കാം ആളുകൾ മറ്റുള്ളവരെ കളിയാക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതും. അതിന് ചെവി കൊടുക്കാതെ ഇരിക്കുകയാണ് നല്ലതെന്നും ഗ്രേസ് അഭിമുഖത്തിൽ പറയുന്നുണ്ട്.

പുറത്ത് ഇറങ്ങിയ എല്ല ചിത്രത്തിലും വ്യത്യസ്തമായ ഗെറ്റപ്പിലാണ് നടി എത്തിയത്. കുമ്പബളങ്ങിയിൽ ഡൾ ലുക്ക് ആയിരുന്നു. അതായിരുന്നു കഥാപാത്രത്തിന്റെ മുഖം. ബ്യൂട്ടി പാർലറിൽ പോകരുത്, ത്രെഡ് ചെയ്യരുത് എന്നെല്ലാം പറഞ്ഞിരുന്നു. കനകം ഒഴിച്ചുള്ള മറ്റെല്ലാ ചിത്രത്തിലും ഡീ ഗ്ലാമറൈസ്ഡ് ലുക്ക് ആവശ്യമായിരുന്നു.

Also Read
എന്നെക്കുറിച്ച് അപവാദം പറഞ്ഞയാളെ കുത്തിയിട്ട് ജയിലിൽ പോയി, അച്ഛൻ മ രി ച്ചെന്ന് കേട്ട ഷോക്കിൽ എനിക്ക് അബോർഷനായി; വെളിപ്പെടുത്തലുമായി ബീന ആന്റണി

അയ്യോ എന്നെ ഇങ്ങനെ ആക്കിയല്ലോ എന്ന് കരുതാറില്ല. മറിച്ച് നല്ല ഒരു കഥാപാത്രം കിട്ടിയല്ലോ എന്ന സന്തോഷമാണ്. കനകം അഭിനയിക്കുമ്പോൾ ഷോർട്ട് ഹെയറായിരുന്നു. വിഗ് വച്ചാണ് അഭിനയിച്ചതെന്നും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. അഭിനയിച്ച കഥാപാത്രങ്ങളിലൊന്നും താൻ ഒട്ടും ഇല്ലയെന്നും പറയുന്നുണ്ട്.

സുഹറ, സിമി, ഹരിപ്രിയ ഇതിൽ ഗ്രേസിന്റെ സ്വഭാവമുള്ളത് ആരാണെന്ന ചോദ്യത്തിനായിരുന്നു നടി മറുപടി നൽകിയത്. ഞാൻ അഭിനയിച്ച കഥാപാത്രങ്ങളിലൊന്നും ഗ്രേസ് ഒട്ടും തന്നെ ഇല്ല. അങ്ങനെയൊരു ചെറിയ നിർബന്ധം എനിക്കുണ്ട്. സംസാരം, ശരീരഭാഷ എല്ലാം കഥാപാത്രത്തിന്റേതാകണം. അതിനുവേണ്ടി കഷ്ടപ്പെടാറുണ്ട്.

ഇഷ്ടത്തോടെയുള്ള ആ ശ്രമത്തിന്റെ ഫലമാണ് എന്റെ കഥാപാത്രങ്ങൾ. കനകത്തിലെ ഹരിപ്രിയക്ക് വേണ്ടി വളരെ സ്പീഡിൽ ഡയലോഗ് പറയാൻ തീരുമാനിച്ചു. സ്വാഭാവികത തോന്നാൻ മുറിക്കാതെ പറയണം. ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പക്ഷേ, എനിക്കത് ഇഷ്ടമാണ്. റിയൽ ലൈഫിൽ ഇമോഷൻ അധികം പ്രകടിപ്പിക്കാത്ത ആളാണ് ഞാൻ.

സങ്കടവും സന്തോഷവുമൊന്നും പ്രകടമായി കാണിക്കാത്ത ആളാണ് ഞാൻ. എന്നാൽ ഞാൻ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഇമോഷൻസ് പ്രകടിപ്പിക്കുന്നവരാണെന്നും നടി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Advertisement