Home Entertainment

മൂന്ന് വർഷത്തോളം പ്രണയിച്ചു, അങ്ങനെ സംഭിവിക്കാതിരിക്കാൻ വേഗം വിവാഹിതരായി: സിനിയുമയുള്ള ഇന്റർകാസ്റ്റ് മ്യാരേജിനെ കുറിച്ച് നവീൻ അറക്കൽ

841

മലയാളം ടെലിവിഷൻ സീരിയൽ ആരാധകരായ കുടുംബപ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് നവീൻ അറക്കൽ. നിരവധി സീരിയലുകൡ വ്യത്യ്‌സ്തമായ വേഷങ്ങൾ ചെയ്ത നവീനിന് ആരാധകരും ഏറെയാണ്. മോഡലിങ് രംഗത്ത് നിന്നുമാണ് നവീൻ അറയ്ക്കൽ അഭിനയ രംഗത്തേക്ക് എത്തിയത്.

സീരിയലുകളിൽ തിളങ്ങി നിൽക്കുന്ന നവീൻ ഫളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്കിലും സജീവമായി പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ നവീൻ അതിഥിയായി എത്തിയിരുന്നു. നവീനും ഭാര്യ സിനിയും ഒരുമിച്ചാണ് ഈ പരിപായിൽ എത്തിയത്.

Advertisements

Also Read
എംടിയുടെ കയ്യൊപ്പ് പതിഞ്ഞ 10 കഥകൾ 10 സിനിമകളാകുന്നു ; മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ വൻതാരനിര കഥാപാത്രങ്ങളാകുന്നു

അതേ സമയം ചില കുഴപ്പിക്കുന്ന ചോദ്യങ്ങളായിരുന്നു എംജി ശ്രീകുമാർ ഇവരോട് ചോദിച്ചത്. എല്ലാത്തിനും രസകരമായ രീതിയിൽ താര ദമ്പതിമാർ മറുപടി പറയുകയും ചെയ്തു. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ഇന്റർകാസ്റ്റ് വിവാഹത്തെ കുറിച്ചുമൊക്കെ അഭിമുഖത്തിൽ താരം തുറന്ന് പറഞ്ഞിരുന്നു.

നിങ്ങളെ പരസ്പരം തെറ്റിക്കാനൊക്കെ ഞാൻ നോക്കാം. അതിൽ സിനി വഴക്കുണ്ടാക്കാനൊന്നും നിക്കരുതെന്ന് എംജി ശ്രീകുമാർ പറയുന്നു. നവീനെ എനിക്ക് നേരത്തെ തന്നെ പരിചയമുണ്ട്. പാലാരിവട്ടം അല്ലേ താമസം ഞാൻ ബോൾഗാട്ടിയിൽ ആണ്. നവീനെ കുറിച്ച് എന്റെ സുഹൃത്തുക്കൾ പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ കുടുംബത്തെ കൂടെ കൊണ്ടു വന്നത് കൊണ്ട് ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ലെന്നും സൂചിപ്പിച്ച് കൊണ്ടായിരുന്നു എംജി ശ്രീകുമാർ സംസാരിച്ച് തുടങ്ങിയത്.

എന്റെ ഒഫീഷ്യൽ പേര് നവീൻ തോമസ് എന്നാണ്. എന്നാൽ ഈ ഫീൽഡിലേക്ക് വന്നപ്പോൾ ഈ പേരിനൊരു പഞ്ച് വേണമല്ലോ. റിമ കല്ലിങ്കൽ, സാന്ദ്ര വള്ളൂക്കാരൻ എന്നു പറയുന്ന പേരുകൾ ഒക്കെയുണ്ടല്ലോ. അപ്പോൾ ഈ പറയുന്ന പോലെ എന്തു കൊണ്ട് വീട്ടുപേര് ചേർത്ത് നവീൻ അറക്കൽ എന്നാക്കിക്കൂടാ എന്ന് ചിന്തിച്ചു അങ്ങനെയാണ് നവീൻ അറക്കൽ ആകുന്നതെന്ന് നവീൻ പറയുന്നു.

ഈ പേര് വന്നപ്പോൾ അറക്കൽ എവിടെയാണ് എന്ന് ആളുകൾ ചോദിക്കുമ്പോൾ ഒരു സുഖം ഒക്കെയുണ്ട് കേൾക്കാനെന്നും നവീൻ പറയുന്നു. വീട്ടിൽ എങ്ങനെയാണ് നവീനെന്ന് എംജിയുടെ ചോദ്യത്തിന് ഒന്നുകിൽ വില്ലൻ അല്ലെങ്കിൽ കൊമേഡിയൻ, എന്നാണ് ഭാര്യയായ സിനി പറയുന്നത്. ഭാര്യയെ അടിക്കാറുണ്ടോ എന്ന് ചോദ്യത്തിന് ഇടക്കൊക്കെ കൊടുക്കാറുണ്ടെന്ന് തമാശരൂപേണ നവീൻ പറയുന്നു.

എന്നാൽ അടിക്കാറൊന്നും ഇല്ല ഭീഷണിയാണ് കൂടുതലെന്ന് സിനിയും വ്യക്തമാക്കി. അതേ സമയം ആരാണ് വീട്ടിൽ ഭക്ഷണം വെക്കാറുള്ളതെന്ന ചോദ്യത്തിന് പാചകം സിനി ആണെങ്കിലും വീട്ടിൽ ഉള്ളപ്പോൾ താനും മാക്സിമം സഹായിക്കാറുണ്ടെന്ന് നവീൻ സൂചിപ്പിച്ചു.

Also Read
മൂക്കും പൊത്തി ഭക്ഷണം കഴിയ്ക്കുന്ന മൃദുല ; ഇനി എന്തൊക്കെ കാണണം ഈശ്വരാ, എന്ന് യുവ കൃഷ്ണ : ശ്രദ്ധ നേടി വീഡിയോ

മൂന്ന് വർഷത്തോളം നീണ്ടതായിരുന്നു ഞങ്ങളുടെ പ്രണയം. ആ മൂന്നു വർഷം കഴിഞ്ഞപ്പോൾ തന്നെ കല്യാണം കഴിച്ചു. ഇന്റർകാസ്റ്റ് മാര്യേജ് ആയിരുന്നു ഞങ്ങളുടേത്. അഭിനയ രംഗത്തേക്ക് എത്തും മുൻപേ ഞാൻ മോഡലിങ് ആണ് ചെയ്തിരുന്നത്. സ്ഥിരമായി ഫാഷൻ ഷോ യിൽ ഞാൻ പങ്കെടുക്കുമായിരുന്നു. അവിടെ വച്ചാണ് ആദ്യമായി സിനിയും ഞാനും കണ്ടുമുട്ടിയത്.

പരിപാടി കാണാൻ വന്ന സിനിയുമായി അവിടെ വച്ച് പരിചയപെട്ടു. പരസ്പരം സംസാരിച്ചു. വൈകാതെ പ്രണയത്തിലായി. പ്രണയം പത്തുവർഷത്തോളം നീണ്ടൊന്നും പോവാതെ വേഗം വിവാഹിതർ ആവുകയായിരുന്നുവെന്നും നവീൻ പറയുന്നു.

Advertisement