ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി ഞങ്ങൾ പ്രണയത്തിലാണ്, വൈറൽ കുറിപ്പുമായി പ്രദീപ് ചന്ദ്രൻ, ആശംസകളുമായി ആരാധകർ

220

മലയാളത്തിന്റെ ബിഗ്സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് പ്രദീപ് ചന്ദ്രൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കറുത്തമുത്ത് എന്ന സൂപ്പർഹിറ്റ് സീരിയലിലെ ഡിസിപി അഭിറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് പ്രദീപ് കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറുന്നത്.

ഏഷ്യാനെറ്റിലെ തന്നെ റിയാലിറ്റി ഷോ ആയിരുന്ന ബിഗ്ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥി ആയും പ്രദീപ് എത്തിയിരുന്നു. ബിഗ്ബോസിൽ എത്തിയതോടെ താരത്തെ കുറിച്ച് കൂടുതൽ പ്രേക്ഷകർ മനസിലാക്കുകയും ചെയ്തു.

Advertisements

കഴിഞ്ഞ വർഷം ആയിരുന്നു പ്രദീപ് വിവാഹിതൻ ആകുന്നത്. ഭാര്യ ഗർഭിണിയായതുമായി ബന്ധപ്പെട്ട ഒരു പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് പ്രദീപ് ചന്ദ്രൻ ഇപ്പോൾ. ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണ്.

പരിചിതമല്ലാത്ത ഏറ്റവും സുന്ദരമായ ഒരു വികാരമാണ് ഇപ്പോൾ ഉള്ളത്. വൈകാതെ കാണാം കുഞ്ഞേ. എന്നാണ് പ്രി ഡെലിവറി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പ്രദീപ് കുറിച്ചത്. ഇതിനോടകം തന്നെ ആശംസുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്.

കരുനാഗപ്പള്ളി സ്വദേശിനിയും ഇൻഫോസിസിൽ ടെക്നോളജി അനലിസ്റ്റുമായ അനുപമ രാമചന്ദ്രനാണ് പ്രദീപിന്റെ ജീവിതപങ്കാളി. ജീവിതത്തിലെ പുതിയ അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രദീപും അനുപമയും.

നേരത്തെ തന്നെ ഭാര്യ അനു ഗർഭിണിയാണെന്ന വിവരം പ്രദിപ് ചന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ രണ്ടു മാസം ഗർഭിണിയാണ്. തൽക്കാലം ഇത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കണ്ട എന്ന തീരുമാനത്തിലായിരുന്നു. കുറച്ചു കൂടി കഴിയട്ടെ എന്നു കരുതി.

പക്ഷേ, കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് കൊടുത്ത വിഡിയോ അഭിമുഖത്തിൽ ഞാൻ കാര്യം പറഞ്ഞു. ഇനിയിപ്പോൾ എല്ലാവരും അറിഞ്ഞോട്ടെ എന്നു കരുതി. ജീവിതത്തിലെ പുതിയ സന്തോഷങ്ങൾ ആസ്വദിക്കുകയാണ് ഇപ്പോൾ ഞാനെന്നും എന്നായിരുന്നു വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രദീപ് അന്ന് വ്യക്തമാക്കിയത്.

Advertisement