Home Entertainment Celebrities

തന്റെ കാമുകനായിരുന്ന അക്ഷയകുമാറിനെ വളയ്ക്കാൻ ശ്രമിച്ച രേഖയോട് അന്ന് രവീണ ടണ്ടൻ ചെയ്തത് ഇങ്ങനെ

932

ബോളിവുഡ് സിനിമയിലെ ഒരുകാലത്തെ സൂപ്പർ ഹിറ്റ് താര ജോഡിയായിരുന്നു സൂപ്പർതാരം അക്ഷയ് കുമാറും താരുന്ദരി രവീണ ടണ്ടനും. സിനിമയ്ക്ക് പുറത്തും ഇരുവരും വലിയഅടുപ്പത്തിലായിരുന്നു. മൊഹ്റ എന്ന 1994 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിയുടെ സെറ്റിൽ നിന്നും ആരംഭിച്ച ഇവരുടെഅടുപ്പം പിന്നീട് വളരുകയായിരുന്നു.

ഒന്നിച്ചഭിനയിക്കുന്ന സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകളായി മാറുമ്പോൾ ഇവർക്കിടയിലെ ബന്ധവും വളരുകയായിരുന്നു. എന്നാൽ അക്കാലത്ത് മറ്റ് താരങ്ങളുമായും അക്ഷയ് കുമാറിന് ബന്ധമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇങ്ങനെ നടന്നിരുന്നൊരു പ്രചരണമായിരുന്നു അക്ഷയ് കുമാറും രേഖയും തമ്മിലുള്ള ബന്ധം.

Advertisements

Also Read
നടി ദീപ്തി സതിയുടെ ഉറിയടി കണ്ട് വാപൊളിച്ച് ആരാധകർ, വീഡിയോ വൈറൽ

പിന്നീട് ഈ ബന്ധത്തിനെതിരെ രവീണ തന്നെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. അക്ഷയ് കുമാറിൽ നിന്നും അകലം പാലിക്കാൻ രേഖയ്ക്ക് രവീണ തന്നെ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു രവീണയുടെ പ്രതികരണം. 1996 ൽ കില്ലാഡിയോം ക കില്ലാഡി പുറത്തിറങ്ങിയ സമയത്തായിരുന്നു അക്ഷയ് കുമാറും രേഖയും തമ്മിലുള്ള ബന്ധം ചർച്ചയാകുന്നത്.

ഈ ബന്ധമാണ് രവീണയുമായി അക്ഷയ് അകലാൻ കാരണമെന്നുവരെ ചിലർ പറയുന്നു. എന്നാൽ അക്ഷയ് കുമാറിന് രേഖയോട് താൽപര്യമില്ലായിരുന്നുവെന്നും അക്ഷയ് രേഖയെ സഹിക്കുകയാണെന്നുമായിരുന്നു രവീണ പറഞ്ഞത്. അക്ഷയ്ക്ക് രേഖയോട് എന്തെങ്കിലും ഉണ്ടായിരുന്നതായി തോന്നുന്നില്ല. സത്യത്തിൽ, അവൻ അവരിൽ നിന്നും ഓടുകയായിരുന്നു.

സിനിമയ്ക്ക് വേണ്ടി രേഖയെ സഹിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ അവന് വേണ്ടി വീട്ടിൽ നിന്നും ഉച്ച ഭക്ഷണം കൊണ്ടു വരുമായിരുന്നു അവർ. അപ്പോഴാണ് ഞാൻ ഇടപെട്ടത്. കാര്യങ്ങൾ പരിധി വിടുകയാണെന്ന് തോന്നി. എന്നായിരുന്നു രവീണ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഞങ്ങൾ ഒരുമിച്ചാണെന്ന് അറിഞ്ഞിട്ടും ഈ നടി അവനോട് അടുക്കാൻ ശ്രമിച്ചാൽ ഞാൻ എന്റെ നഖങ്ങൾ അവരുടെ ദേഹത്ത് കുത്തിയിറക്കും.

Also Read
ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ, അന്ന് ആറ് മാസം ആയിരുന്നു, ഗർഭകാല ചിത്രങ്ങൾ പങ്ക് വച്ച് നടി ഭാമ, സന്തോഷത്തിൽ ആരാധകർ

പക്ഷെ അക്ഷയ്ക്ക് കാര്യങ്ങൾ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാനറിയാം. എന്നായിരുന്ന മറ്റൊരു അഭിമുഖത്തിൽ രവീണ പറഞ്ഞത്. പിന്നീട് അക്ഷയ് കുമാറും രവീണയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നുവെങ്കിലും വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയും ഇരുവരും പിരിയുകയുമായിരുന്നു.

ഇരുവരും ഇപ്പോൾ വേറെ വേറെ വിവാഹിതരാണ്. നടിയായ ട്വിങ്കിൽ ഖന്നയെയാണ് അക്ഷയ് കുമാർ വിവാഹം ചെയ്തത്. ബിസിനസുകാരൻ അനിൽ തഡനിയാണ് രവീണയുടെ ഭർത്താവ്. ഇരുവരും അവരവരുടെ ദാമ്പത്യജീവിതം വളരെ നല്ലരിതിയിൽ ആണ് മുന്നോട്ട് കൊണ്ടുപോകുന്നതും.

Advertisement