Home Entertainment Celebrities

അവസരങ്ങൾക്കായി വഴിവിട്ട ഒരു അഡ്ജസ്റ്റ്‌മെന്റിനും പോയിട്ടില്ല, പണയംവെച്ച എന്റെ മോളുടെ വളയും കമ്മലും പോലും എടുക്കാൻ കഴിഞ്ഞിട്ടില്ല: അഞ്ജലി നായർ

348

മലയാള സിനിമയിൽ വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് അഞ്ജലി നായർ. നായികയായിട്ടല്ലെങ്കിലും ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ അഞ്ജലി നായർ കയറികൂടുകയായിരുന്നു.

പുലിമുരുകൻ എന്ന മലയാളത്തിലെ ആദ്യ 100 കടിക്ലബ്ബ് സിനിമയിൽ ലാലേട്ടന്റെ അമ്മയായി വേഷമിട്ടപ്പോൾ തന്നെ അഞ്ജലി ആരാധകർക്ക് പ്രിയങ്കരിയായി മാറിയിരുന്നു. അടുത്തിടെ തരാരാജാവിന്റെ തന്നെ ദൃശ്യം 2 എന്ന സിനിമയിൽ എത്തിയതോടെ അഞ്ജലി ഏറെ ശ്രദ്ദിക്കപ്പെടുകയായിരുന്നു.

Advertisements

Also Read
കിലുക്കത്തിൽ നായിക ആവേണ്ടിയിരുന്നത് അമല, ഒടുവിൽ രേവതി എത്തിയത് ഇങ്ങനെ

ദൃശ്യം 2 എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ കരിയറിൽ വലിയൊരു ഉയർച്ചയുണ്ടാക്കാൻ സാധിച്ച താരം കൂടിയാണ് അഞ്ജലി നായർ. സരിതയെന്ന ഷാഡോ പൊലീസിന്റെ വേഷം മികവുറ്റതാക്കാൻ അഞ്ജലി നായർക്ക് അനായാസം സാധിച്ചു. എന്നാൽ ദൃശ്യം 2 എന്ന സിനിമ വന്നതുകൊണ്ട് മാത്രം തന്റെ ജീവിത സാഹചര്യങ്ങൾ മാറിയിട്ടില്ലെന്നാണ് താരം പറയുന്നത്.

അഭിനേത്രിയെന്ന നിലയ്ക്ക് ഒരുപക്ഷേ നേട്ടമുണ്ടായേക്കാമെന്നും പക്ഷേ ജീവിതത്തിലെ കാര്യങ്ങൾ നടന്നുപോകണമെന്നുണ്ടെങ്കിൽ എപ്പോഴത്തേയും പോലെ കഥാപാത്രങ്ങൾ വന്നുകൊണ്ടിരിക്കണമെന്നും ആണ് താരം പറയുന്നത്. ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അഞ്ജലി നായരുടെ തുറന്നു പറച്ചിൽ.

അഞ്ജലി നായരുടെ വാക്കുകൾ ഇങ്ങനെ:

നല്ല കഥാപാത്രങ്ങൾ ഇനിയും വന്നാൽ അത് ദൃശ്യം 2 കാരണം തന്നെയാണ്. നല്ലതല്ലെങ്കിലും എനിക്കത് ചെയ്തേ പറ്റൂ. അത് നിലനിൽപ്പിനാവശ്യമാണ്. ഞാൻ നല്ലവണ്ണം ബുദ്ധിമുട്ടി ജീവിക്കുന്നയാളാണ് ഞാൻ വളരെ സാധാരണക്കാരിയാണ്. എന്റെ ബുദ്ധിമുട്ട് ഞാൻ തുറന്നു പറയാതിരിക്കുന്നത് കൊണ്ട് എന്തുകാര്യം.

എനിക്ക് ലോണുകൾ തന്നിട്ടുള്ള ബാങ്കിലെ മാനേജർമാർക്കറിയാം ഞാൻ അവരോട് എന്താണ് ചെയ്തിട്ടുള്ളതെന്ന്. ലോണിന്റെ അടവ് മുടങ്ങിയത് എന്തുകൊണ്ടാണെന്ന് അവർക്കറിയാം. എന്റെ മോളുടെ വളയും കമ്മലും ഓരോ ആവശ്യങ്ങൾക്കായി പണയം വച്ചിട്ട് പണയമെടുക്കാൻ കഴിയാതെ അവ ലേലം ചെയ്തു പോയിട്ടുണ്ട്.

Also Read
ഉണ്ണി മുകുന്ദൻ ഹോട്ട് ആണെന്ന് ശ്വേതാ മേനോൻ, ഞെട്ടിക്കുന്ന മറുപടി നൽകി ഉണ്ണി മുകുന്ദൻ

അക്കാര്യങ്ങളും പലർക്കുമറിയാം. ലോൺ അടയ്ക്കാതെ എന്റെ കാർ സിസി പിടുത്തക്കാർ കൊണ്ടുപോയിട്ടുണ്ട്. അവസരങ്ങൾക്ക് വേണ്ടിയോ ഉദ്ഘാടനങ്ങൾക്കു വേണ്ടിയോ വഴിവിട്ട രീതിയിൽ പോകാത്ത ഒരു അഡ്ജസ്റ്റുമെന്റിനും പോകാത്ത ഒരാളാണ് ഞാൻ. വിനയ് ഫോർട്ട് നായകനാകുന്ന വാതിലിലാണ് ഇപ്പോഴഭിനയിക്കുന്നത്.

അവിയലും ജിബൂട്ടിയുമാണ് ഇനി റിലീസാകാനുള്ളത്. പുതിയ റിലീസായ മോഹൻ കുമാർ ഫാൻസിൽ ഞാൻ ചാക്കോച്ചന്റെ അനുജത്തിയാണ്. ഫ്ളാഷ്ബാക്കിലും അല്ലാതെയുമായി ഞാനൊരുപാടു പേരുടെ അമ്മ ആയിട്ടുണ്ട്. സംവിധായകർക്ക് ചില കാഴ്ചപ്പാടുകളുണ്ട്. ഈ പ്രായത്തിൽ എന്നെക്കൊണ്ട് അമ്മ വേഷം ചെയ്യിക്കരുതെന്ന് അവരാണ് തീരുമാനിക്കേണ്ടത്.

അവർ എന്നെ വിളിക്കുന്ന,. വിളിക്കുന്നത് ഒരു വരുമാനം കിട്ടുന്ന കാര്യത്തിനായത് കൊണ്ടും തെറ്റല്ലാത്തത് കൊണ്ടും ഞാൻ പോയി ചെയ്യുന്നു. അത്രേയുള്ളൂ. നമ്മൾ ചെയ്തില്ലെങ്കിൽ ആ വേഷം ചെയ്യാൻ വേറെയാളുണ്ട്. ആ ഒരുമാസം കഴിഞ്ഞ് പോകാൻ, വിശപ്പിന്റെ വിളിവരുമ്പോൾ നമ്മൾ എന്തും ചെയ്യുമന്നും അഞ്ജലി ചോദിക്കുന്നു.

Also Read
ട്രൂ ലവ് ബിഗിൻസ്, വീണ്ടും വിവാഹം കഴിക്കാൻ പോകുന്ന യുവതിക്ക് ഒപ്പമുള്ള വീഡിയോയുമായി ബാല, ഏറ്റെടുത്ത് ആരാധകർ

Advertisement