വിജയിയ്ക്കും സൽമാൻ ഖാനും ഒക്കെ ഗിന്നസ് പക്രു ഒരിക്കലും ഒരു ചെറിയ കലാകാരനായിരുന്നില്ല: പ്രമുഖ സംവിധായകൻ വെളിപ്പെടുത്തുന്നു.

85

പൊക്കമില്ലായ്മയാണ് തന്റെ പൊക്കമെന്ന് തെളിയിച്ച് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് ഗിന്നസ് പക്രു. മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരനായ നടനും സംവിധായകനുമാറിയ അദ്ദേഹത്തിന്റെ യഥാർത്ഥ പേര് അജയകുമാർ എന്നാണ്.

ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് താരത്തിന്റെ പേരിൽ ഉണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്. വിവാഹിതനായ താര്തതിന് ഒരു മകളാണ് ഉള്ളത്.

Advertisements

Also Read
കിലുക്കത്തിൽ നായിക ആവേണ്ടിയിരുന്നത് അമല, ഒടുവിൽ രേവതി എത്തിയത് ഇങ്ങനെ

സിനിമകൾക്ക് പിന്നാലെ മിനിസ്‌ക്രീൻ പരിപാടികളിലും റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലിലും താരം എത്താറുണ്ട്. അതേ സമയം മലയാള സിനിമ ഗിന്നസ് പക്രു എന്ന നടന് നൽകുന്നത് വെറുമൊരു ഹാസ്യ നടന്റെ പരിവേഷമല്ല.

കാമ്പുള്ള ഏത് കഥാപാത്രങ്ങളും വിശ്വസിച്ചു ഏൽപ്പിക്കാൻ വിധം അഭിനയ ചാരുത കൊണ്ട് ഉയർന്നു കഴിഞ്ഞു ഗിന്നസ് പക്രു. സിദ്ധിഖിന്റെ സൂപ്പർ ഹിറ്റ് സിനിമയായ ബോഡിഗാർഡിൽ രസകരമായ ഒരു കഥാപാത്രത്തെ ഗിന്നസ് പക്രു അവതരിപ്പിച്ചിരുന്നു.

പിന്നീട് അത് തമിഴിലും, ഹിന്ദിയിലും ചെയ്തപ്പോൾ ഇതേ നടനെ തന്നെ വേണമെന്ന് അവിടെയുള്ള സൂപ്പർ താരങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ അനുഭവം ഒരു അഭിമുഖ പരിപാടിയിൽ പങ്കുവയ്ക്കുകയാണ് സംവിധായകൻ സിദ്ധിഖ് ഇപ്പോൾ.

മലയാളത്തിലെ ബോഡിഗാർഡ് കണ്ടു കഴിഞ്ഞു വിജയ് ആദ്യം പറഞ്ഞത് ഗിന്നസ് പക്രുവിന്റെ വേഷം ചെയ്യാൻ മറ്റൊരാൾ വേണ്ട, ഇവിടെയും അദ്ദേഹത്തെ തന്നെ വിളിക്കണമെന്നാണ്. അങ്ങനെയാണ് ഗിന്നസ് പക്രു കാവലൻ എന്ന സിനിമയിലേക്ക് വരുന്നത്.

Also Read
ഉണ്ണി മുകുന്ദൻ ഹോട്ട് ആണെന്ന് ശ്വേതാ മേനോൻ, ഞെട്ടിക്കുന്ന മറുപടി നൽകി ഉണ്ണി മുകുന്ദൻ

ബോഡിഗാർഡ് ബോളിവുഡിൽ ചെയ്യാൻ ഒരുങ്ങിയപ്പോഴും സൽമാൻ ഖാനും അത് തന്നെ പറഞ്ഞിരുന്നു. പക്ഷേ ഭാഷ പ്രശ്‌നമാണെന്ന് പറഞ്ഞു ഗിന്നസ് പക്രു തന്നെ അത് സ്വയം വേണ്ടെന്നു വച്ചതാണ്. വിജയിയ്ക്കും, സൽമാൻ ഖാനുമൊക്കെ ഗിന്നസ് പക്രു ഒരിക്കലും ഒരു ചെറിയ കലാകാരനായിരുന്നില്ല. അവരുടെ മനസ്സിൽ ഗിന്നസ് പക്രു എന്ന നടന് നൽകിയ ഇമേജ് അത്രത്തോളം വലുതായിരുന്നു എന്നാണ് സിദ്ദീഖ് പറയുന്നു.

Advertisement