ഈ വസ്ത്രങ്ങളൊന്നും ധരിച്ച് നടക്കാൻ എനിക്കാവില്ല; വെളിപ്പെടുത്തലുമായി എസ്തർ അനിൽ

192

ബാല താരമായി മലയാള സിനിമയിലെത്തി ആരാധകരുടെ മനം കവർന്ന നടിയാണ് എസ്തർ അനിൽ. കലാഭവൻ മണി നായകനായി 2010ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ അഭിനയ രംഗത്തേക്ക് എത്തുന്നത്.

ദൃശ്യം എന്ന ചിത്രത്തിലെ ബാലതാരമായി എത്തിയതോടെ നടിയെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി.

Advertisements

ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

ദൃശ്യം 2ലും ഗംഭീര പ്രകടനമാണ് എസ്തർ നടത്തിയത്. അമ്മയോട് എപ്പോഴും വഴക്കിടുന്ന അനുവിനെ മനോഹരമായി തന്നെ എസ്തർ അവതരിപ്പിച്ചിരിക്കുന്നു. സോഷ്യൽ മീഡിയിയൽ ഏറെ സജീവമായ
എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, ഫോട്ടോഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ തനിക്ക് സംഭവിച്ച ചെറിയ ചില അബദ്ധങ്ങളുടെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് താരം.

സാരിയുടുത്ത് മറിഞ്ഞ് വീഴാൻ പോകുന്നതും വീഡിയോയിൽ കാണാം. ഒരു പ്രാവിശ്യമല്ല രണ്ടു തവണ വീഴാൻ പോയെന്ന് എസ്തർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. തന്നെ കൊണ്ട് ഇങ്ങനത്തെ വസ്ത്രങ്ങൾ ധരിച്ച് നടക്കാൻ പറ്റില്ലെന്നും എസ്തർ പറയുന്നു.

ഇത് മുഴുവൻ തീർന്നപ്പോഴേക്കും ഞാൻ പൂർണമായും തളർന്നു പോയിരുന്നു (സത്യത്തിൽ തുടക്കം മുതൽ തന്നെ) പിന്നെയിതാ ഷൂസ് ഒക്കെയിട്ട് ചിൽ ചെയ്യുന്ന ഞാൻ, സാരിയുടുത്ത് മറിഞ്ഞ് വീഴാൻ പോകുന്ന ഞാൻ, അതും ഒന്നല്ല, രണ്ട് തവണ. പിന്നെ ലഹങ്കയിലും ഇതാ വീഴാൻ പോകുന്നു.

ഇതിൽ നിന്നെല്ലാം നിങ്ങൾക്ക് എന്ത് മനസ്സിലാക്കാം, എന്നെ കൊണ്ട് ഇങ്ങനത്തെ വസ്ത്രങ്ങൾ ധരിച്ച് നടക്കാൻ പറ്റില്ല എന്ന് തന്നെ എന്നാണ് എസ്തർ കുറിച്ചിരിക്കുന്നത്. ഷെയ്ൻ നിഗം ചിത്രം ഓള് ആണ് എസ്തർ ആദ്യമായി നായികയായി എത്തിയ സിനിമ. ദൃശ്യം 2 ആണ് എസ്തർ ഒടുവിൽ വേഷമിട്ട ചിത്രം. ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിലും താരം അഭിനയിക്കുന്നുണ്ട്.

Advertisement