ഇപ്പോഴും ടിവിയിൽ ആ പടം വന്നാൽ അവിടെ നിന്ന് കണ്ടുതീർത്തിട്ടേ ഞാൻ അവിടെ നിന്ന് മാറൂ: ലാലേട്ടന്റെ സൂപ്പർ സിനിമയെ കുറിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി

2739

സൂപ്പർ ഡയറക്ടർ ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് മലയാള സിനിമാ ചരിത്രത്തിലെ എവർഗ്രീൻ ക്ലാസിക്ക് ഹിറ്റുകളിലൊന്നാണ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രം തിയ്യേറ്ററുകളിൽ തകർപ്പൻ വിജയമാണ് നേടിയത്.

മോഹൻലാലിന് ഒപ്പം ശോഭനയും സുരേഷ് ഗോപിയും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈക്കോളജിക്കൽ ഹൊറർ ത്രില്ലറായ ഈ സിനിമ റിലീസ് ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്.

Advertisements

മിക്ക ഭാഷകളിലും റീമേക്ക് പതിപ്പുകൾ വന്ന ചിത്രം കൂടിയായിരുന്നു മണിച്ചിത്രത്താഴ്. ശോഭനക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും ഈ ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രം നേടിക്കൊടുത്തിരുന്നു.
മോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് നിർമ്മിച്ചത് സ്വർഗചിത്ര അപ്പച്ചനായിരുന്നു.

അതേസമയം മണിച്ചിത്രത്താഴിനെ കുറിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞകാര്യം ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സ്വർഗ്ഗചിത്ര അപ്പച്ചൻ. കുഞ്ഞാലിക്കുട്ടി സാഹിബിനെ പരിചയപ്പെട്ടപ്പോൾ എന്റെ കൈപിടിച്ചു അദ്ദേഹം പറഞ്ഞു.

ഇപ്പോഴും ടിവിയിൽ ആ പടം വന്നാൽ അവിടെ നിന്ന് കണ്ടുതീർത്തിട്ടേ ഞാൻ അവിടെ നിന്ന് മാറൂ. പരസ്യം വന്നാലെ അവിടെ നിന്ന് മാറൂ എന്നും നിർമ്മാതാവ് പറയുന്നു. രണ്ട് വർഷം മുൻപ് ഒരു പരിപാടിക്ക് പോയപ്പോൾ അദ്ദേഹത്തെ കണ്ടപ്പോഴാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സ്വർഗ്ഗചിത്ര അപ്പച്ചൻ വെളിപ്പെടുത്തി.

അതൊക്കെ കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നും. മണിച്ചിത്രത്താഴിന്റെ നിർമ്മാതാവ് എന്ന് പറയുമ്പോൾ ആളുകൾക്കിപ്പോഴും വലിയ കാര്യമാണെന്നും സ്വർഗചിത്ര അപ്പച്ചൻ പറയുന്നു. എന്റെ കരിയറിലെ എറ്റവും മികച്ച ചിത്രമാണത്.

ദേശീയ അവാർഡും സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. ഞാൻ അറിയപ്പെടുന്നതും ഈ ചിത്രം കൊണ്ടായിരിക്കും എന്നും അഭിമുഖത്തിൽ നിർമ്മാതാവ് പറഞ്ഞു. അതേ സമയം മധുമുട്ടം കഥയെഴുതിയ ഈ സിനിമയിലെ ഗാനങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു.

Advertisement