Home Entertainment

അച്ഛനും അമ്മയും പിരിഞ്ഞപ്പോൾ തനിക്ക് സന്തോഷമായിരുന്നു, ആവേശമാണ് തോന്നിയത്: തുറന്നു പറഞ്ഞ് ശ്രുതി ഹാസൻ

1447

ഉലക നായകൻ കമൽഹാസന്റെ മകളും തെന്നിന്ത്യൻ താരസുന്ദരിയുമാണ് നചി ശ്രുതി ഹാസൻ. ഒരുപിടി മികച്ച ചിത്രങ്ങളിൽ വ്യത്സ്തമായ വേഷങ്ങൾ ചെയ്ത ശ്രുതി ഹാസൻ സിനിമാ ലോകത്ത് കൈനിറയെ ആരാധകരുള്ള താരപുത്രി കൂടിയാണ്.

കമൽ ഹാസന്റെയും നടി സരികയുടേയും മൂത്ത മകളാണ് ശ്രുതി. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് താരം. ഗായികയായിട്ടായിരുന്നു ആദ്യം കരിയർ ആരംഭിച്ചത്. പിന്നീടാണ് അഭിനയത്തിൽ ചുവട് വയ്ക്കുന്നത്. 2000 ൽ പുറത്തു വന്ന ഹേയ് റാം ആണ് ശ്രുതിയുടെ ആദ്യ ചിത്രം.

Advertisements

Also Read
എന്റെ ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ടു 21 വർഷമായി, ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ ഞാൻ കാണിക്കുന്നത്: വെളിപ്പെടുത്തലുമായി മമ്മൂട്ടി

പിന്നീട് ഹിന്ദി,തിമിഴ്, തെലുങ്ക്, കന്നഡ എന്നീ ചിത്രങ്ങളിൽ സജീവമാകുകയായിരുന്നു. ഇപ്പോഴിതാ
മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് മനസ്സു തുറന്ന് നടി ശ്രുതി ഹാസൻ. അച്ഛനും അമ്മയും വേർപിരിഞ്ഞതിൽ തനിക്ക് ദു:ഖമില്ലെന്നും ഇരുവരുടേയും വിവാഹമോചനം ഒരു കുട്ടിയെന്ന നിലയിൽ തന്നെ നിരാശയിലേക്ക് തള്ളിവിട്ടിരുന്നില്ലെന്നും സൂം ടിവിക്ക് നൽകിയ അഭിമുഖത്തിൽ ശ്രുതി പറഞ്ഞു.

രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതിൽ തനിക്ക് ആവേശമാണ് തോന്നിയതെന്നും താരം പറയുന്നുണ്ട്. 16 വർഷത്തെ ദാമ്പത്തിക ജീവിതത്തിന് ശേഷമാണ് കമൽ ഹൗസനും സരികയും വിവാഹ മോചിതരാകുന്നത്. 2004 ൽ ആയിരുന്നു ഇവർ ഔദ്യോഗികമായി വിവാഹ മോചനം നേടിയത്. ശ്രുതി ഹാസനെ കൂടാതെ അക്ഷര ഹാസൻ എന്നൊരു മകൾ കൂടി ഇവർക്കുണ്ട്. സിനിമയിൽ സജീവമാണ് അക്ഷരയും.

ശ്രുതി ഹാസന്റെ വാക്കുകൾ ഇങ്ങനെ:

അച്ഛനും അമ്മയും പിരിഞ്ഞതിൽ കുട്ടി എന്ന നിലയിൽ തനിക്ക് സങ്കടം ഉണ്ടായിരുന്നില്ല. രണ്ടു വ്യക്തികൾക്ക് ഒരുമിച്ച് പോകാൻ സാധിക്കില്ലെങ്കിൽ പരസ്പര സമ്മതത്തോടെ പിരിയുന്നതല്ലേ നല്ലത്. അവർ വേർപിരിഞ്ഞതിൽ എനിക്ക് സന്തോഷമായിരുന്നു.

Also Read
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും തനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ ഏതെന്ന് വെളിപ്പെടുത്തി ദളപതി വിജയ്

രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതിൽ എനിക്ക് ആവേശമാണ് തോന്നിയത്. ഞാൻ എന്റെ അച്ഛനോട് കൂടുതൽ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നു. മാതാപിതാക്കൾ എന്ന നിലയിൽ രണ്ടുപേരും അവരുടെ കടമകൾ കൃത്യമായി ചെയ്യുന്നു. അവർ ഒരുമിച്ച് ഉണ്ടായിരുന്നതിനേക്കാൾ നല്ല ജീവിതമാണ് ഇപ്പോൾ ഇരുവരും നയിക്കുന്നതെന്നും ശ്രുതി ഹാസൻ വെളിപ്പെടുത്തി.

Advertisement