Home Entertainment

ഇപ്പോ ഇവൾക്ക് സിനിമയും സീരിയലും ഒന്നുമില്ലേ, എപ്പോ നോക്കിയാലും ഇതാണല്ലോ പണി എന്ന് കമന്റ്: ചുട്ട മറുപടി നൽകി സാധിക വേണുഗോപാൽ

105

സനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സാധിക വേണുഗോപാൽ. സിനിമയിലൂടെയാത് അഭിനയ ജീവിതത്തിന് തുടക്കമായതെങ്കിലും പട്ടുസാരി എന്ന പരമ്പരയിലൂടെ താരം ശ്രദ്ധേയയായി മാറിയത്.

പിന്നീട് നിരവധി സിനിമകളിലൂടേയും സീരിയലുകളിലൂടേയും മറ്റ് ഷോകളിലൂടേയും ധാരാളം ആരാധകരെ സൃഷ്ടിക്കാൻ സാധികയ്ക്ക് സാധിച്ചു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ സാധിക തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുമുണ്ട്.

Advertisements

തന്റെ നിലപാടുകൾ തുറന്നുപറയുന്നതിലും അധിക്ഷേപ പരാമർശങ്ങൾക്ക് മറുപടി നൽകുന്നതിലുമെല്ലാം യാതൊരു മടിയും കാണിക്കാത്ത താരം കൂടിയാണ് സാധിക. തന്റെ പേരിൽ വ്യാജ ഡേറ്റിംഗ് ആപ്പിനെതിരെ കഴിഞ്ഞ ദിവസം സാധിക രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ തനിക്കെതിരായ അധിക്ഷേപ കമന്റിന് തക്ക മറുപടി നൽകിയിരിക്കുകയാണ് സാധിക വേണുഗോപാൽ. സാധിക പങ്കുവച്ചൊരു ചിത്രത്തിനായിരുന്നു യുവാവ് അധിക്ഷേപിക്കുന്ന കമന്റ് ചെയ്യുന്നത്. ഇവൾക്ക് ഇപ്പം സിനിമയും സീരിയലുമൊന്നുമില്ലേ. ഫുൾ ടൈം എഫ്ബിയിൽ പോസ്റ്റ് ഇടലാണോ പണിയെന്നായിരുന്നു യുവാവിന്റെ കമന്റ്.

ഈ കമന്റിന് ചുട്ടമറുപടിയുമായിട്ടാണ് സാധിക എത്തിയത്. ചേട്ടൻ കേരളത്തിലൊന്നുമല്ലേ എന്നായിരുന്നു സാധികയുടെ മറുപടി. താരത്തിന്റെ മറുപടിക്ക് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. നിനക്ക് ഒരു പണിയും ഇല്ലാത്തത് കൊണ്ടാണോ ഇവിടെ വന്ന് കമന്റിടുന്നത്. കുറച്ച് മര്യാദയൊക്കെ ആകാം, നിനക്കും ഇല്ലേ സഹോദരി എന്നൊക്കെയാണ് ചിലരുടെ കമന്റുകൾ.

അതേസമയം ഇത്തരക്കാർക്ക് ഇതുപോലെ തന്നെയാണ് മറുപടി നൽകേണ്ടതെന്നും ചിലർ പറയുന്നു. പോസ്റ്റും താരത്തിന്റെ പ്രതികരണവുമെല്ലാം ചർച്ചയായി മാറിയിരിക്കുകയാണ്. പാപ്പാൻ, അഞ്ചിൽ ഒരാൾ തസ്‌കരൻ എന്നിവയാണ് സാധികയുടെ പുതിയ സിനിമകൾ. രണ്ട് ചിത്രങ്ങളിലും പോലീസ് ഉദ്യോഗസ്ഥയായാണ് സാധിക എത്തുന്നത്. ജോഷിയാണ് പാപ്പാൻ സംവിധാനം ചെയ്യുന്നത്. രണ്ട് ചിത്രങ്ങളും തന്റെ കരിയറിൽ നിർണായകമായിരിക്കുമെന്നാണ് സാധിക പറയുന്നത്.

Advertisement