Home Entertainment Celebrities

നിശ്ചയത്തിന് ശേഷം പല മാസങ്ങളിലും നടത്താൻ തീരുമാനിച്ചു, നടന്നില്ല മാറ്റി വെച്ചു, ഇനി എന്റെ വിവാഹം എന്ന് നടക്കുമെന്ന് എനിക്ക് പോലും അറിയില്ല: സീരിയൽ നടി ആലീസ്

89

നിരവധി സീരിയലുകളിലൂടെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് ആലീസ് ക്രിസ്റ്റി ഗോമസ്. സൂപ്പർഹിറ്റായ പല സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താമണ് നടി ആലീസ് ക്രിസ്റ്റി ഗോമസ്.

സീ കേരള ചാനലിൽ സംപ്രേഷണം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസിസ് എന്ന പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. ഷാനവാസ് ഷാനു, മേഘ്ന വിൻസെന്റ്, എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ ആയിട്ടെത്തുന്ന സീരിയിലലിൽ പ്രധാനപ്പെട്ടൊരു റോൾ തന്നെയാണ് ആലീസും ചെയ്യുന്നത്.

Advertisements

Also Read
കിറ്റ് കൊടുത്തത് കൊണ്ട് മാത്രം ജനങ്ങളെ സന്തോഷിപ്പിക്കാനാവില്ല, എത്ര കിറ്റ് കൊടുത്താലും ജനങ്ങൾ സന്തോഷവാന്മാരാകില്ല: സർക്കാരിനോട് ടിനി ടോം

ഇപ്പോഴിതാ ആലീസിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സജിൻ സജി സാമുവലാണ് ആലീസിന്റെ പ്രതിശ്രുത വരൻ. മുൻപ് ഇരുവരുടെയും വിവാഹ നിശ്ചയം നടത്തിയിരുന്നു. എങ്കിലും വിവാഹത്തെ കുറിച്ച് മുന്നറിയിപ്പ് ഒന്നുമില്ലായിരുന്നു.

ഇപ്പോൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചില ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് വിവാഹത്തെ കുറിച്ച് നടി സൂചിപ്പിച്ചത്. ആദ്യം നവംബറിലാണ് കല്യാണം ഉറപ്പിച്ചത്. കൊവിഡിന്റെ മൂന്നാം തരംഗം ആ സമയത്ത് ഉണ്ടാവുമെന്ന് എല്ലാവരും പറയുന്നു.

Also Read
വിവാഹം രേഖചേച്ചിയെ അറിയിച്ചില്ല എന്ന് പറയുന്നത് തീർത്തും തെറ്റാണ്, അറിയിച്ചിരുന്നു, വിളിക്കാത്തതിന് കാരണം ഉണ്ട്: വെളിപ്പെടുത്തലുമായി യുവയും മൃദുലയും

അതുകൊണ്ട് കുറച്ച് നേരത്തെ വെക്കാമെന്ന് കരുതി. അങ്ങനെ സെപ്റ്റംബറിലേക്ക് മാറ്റി. ഓഗസ്റ്റിലും സെപ്റ്റംബറിലും വിശേഷങ്ങളൊന്നും നടത്താൻ പാടില്ലെന്ന് ഐഎംഓ യുടെ വാർത്ത വന്നു. ശരിക്കും പറഞ്ഞാൽ എന്റെ കല്യാണം ഇനി എന്നാണെന്ന് എനിക്ക് പോലും അറിയില്ലെന്നാണ് ആലീസ് പറയുന്നത്.

Advertisement