Home Entertainment Celebrities

എന്റെ എക്‌സൈറ്റ്‌മെന്റ് വിവരിക്കാൻ വാക്കുകളില്ല! സ്‌ക്രീനിൽ ഒരുപാട് റൊമാന്റിക് രംഗങ്ങൾ ചെയ്തിരുന്നു എങ്കിലും ആദ്യമായാണ് ഇങ്ങനെ ഒന്ന് ; നീയും ഞാനും പരമ്പരയിലെ റൊമാൻസിനെ കുറിച്ച് ഷിജു

75

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരെ ഒന്നടങ്കം ത്രില്ലടിപ്പിച്ച ഒരു പ്രൊപ്പോസൽ സീൻ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് നടൻ ഷിജു. നീയും ഞാനും സീരിയലിൽ കേന്ദ്ര കഥാപാത്രമായ രവി വർമൻ തന്റെ പ്രണയം ശ്രീലക്ഷ്മിയോട് തുറന്നു പറഞ്ഞത് ഒരു ഹെലികോപ്റ്ററിൽ ആണ്.

‘എന്റെ എക്‌സൈറ്റ്‌മെന്റ് വിവരിക്കാൻ വാക്കുകളില്ല. ജീവിതത്തിലെ ഏറ്റവും നല്ലൊരു അനുഭവമായിരുന്നു അത്. സ്‌ക്രീനിൽ ഒരുപാട് റൊമാന്റിക് രംഗങ്ങൾ ചെയ്തിരുന്നു എങ്കിലും ആദ്യമായാണ് ഇങ്ങനെ ഒന്ന്. മലയാളം സീരിയൽ രംഗത്തിന്റെ ചരിത്രത്തിൽ തന്നെ ഒരു ഭാഗമാകുമെന്നുറപ്പുള്ള ഒരു രംഗം അഭിനയിക്കാൻ കഴിഞ്ഞത് തന്നെ അഭിമാനമായി തോന്നുന്നു. ടീമിന്റെ കഠിനാധ്വാനത്തെ പ്രകീർത്തിക്കാതെ വയ്യ. ഇത്രയും കഠിനമായ ഷൂട്ടിംഗ് സാഹചര്യത്തിൽ കഥയ്ക്ക് വേണ്ടി ഇത്രയും ചെയ്യുക എന്നത് വലിയ കാര്യം തന്നെയാണ് എന്നും ഷിജു കൂട്ടിചേർത്തു.

Advertisements

ചാലക്കുടിയിൽ വെച്ചാണ് ഈ രംഗം ചിത്രീകരിച്ചതെന്നും സീനിന്റെ മികവിന് വേണ്ടി നാലഞ്ചു തവണ ലാൻഡിങ്ങും ടേക്ഓഫും ഒക്കെ ഷൂട്ട് ചെയ്തു എന്നും താരം പറഞ്ഞു. ഹെലികോപ്റ്ററിലെ പ്രൊപോസിംഗ് രംഗത്തേക്കാൾ തനിക്ക് കഠിനമായത് ശ്രീലക്ഷ്മിക്കു മുന്നിൽ പ്രണയാഭ്യർത്ഥന നടത്തുന്ന രവിയുടെ മുഴുനീള സീൻ ആണെന്നാണ് ഷിജു പറയുന്നത്.

Also read

ആ വേദനയും പേറി പരിഹാരം തേടി മുട്ടാവുന്ന വാതിലെല്ലാം മുട്ടിയവൾ ; ഒന്നിരിക്കാൻ പോലും പറ്റില്ല, മൂത്രം ഒഴിക്കുമ്പോൾ പോലും കൊല്ലുന്ന വേദനയായിരുന്നുവെന്ന് അവൾ തന്നോട് പറഞ്ഞിരുന്നു : അനന്യയുടെ സുഹൃത്തിന്റെ വാക്കുകൾ

‘ഈ സീരിയലിന്റെ എഴുത്ത് എന്നെ വല്ലാതെ ആകർഷിക്കുന്നുണ്ട്. രവി വർമനിലെ വേരിയേഷനുകൾ ഞാൻ വല്ലാതെ ആസ്വദിക്കുന്നു. അല്ലാത്ത പക്ഷം ഏറ്റവും ബോൾഡ് ആയ പക്വതയുള്ള കഥാപാത്രം തന്റെ പ്രണയിനിക്ക് മുന്നിൽ പ്രണയം തുറന്നു പറയാൻ ബുദ്ധിമുട്ടുന്ന രംഗം, വളരെ മനോഹരമായിരുന്നു. അത് എന്റെ ഏറ്റവും പ്രിയപ്പെട്ട സീൻ തന്നെയാണ്,’ എന്നും താരം പറയുന്നു.

പ്രണയത്തിനു പ്രായം ഒരിക്കലും ഒരു തടസമല്ല എന്ന് വിളിച്ചോതുന്ന സീരിയലാണ് നീയും ഞാനും. 40 വയസുകാരനെ പ്രണയിച്ച 20കാരിയുടെ കഥ . ഈ വ്യത്യസ്തമായ കഥാഗതി കൊണ്ടുതന്നെ സീരിയലിലെ ശ്രീലക്ഷ്മിയും രവിചന്ദ്ര വർമ്മനും മലയാളിക്ക് പ്രിയപ്പെട്ടവരായി. പഴയകാല സിനിമതാരം ഷിജു, പുതുമുഖം സുസ്മിത എന്നിവരാണ് ഈ സീരിയലിൽ പ്രണയജോഡികളായി അഭിനയിക്കുന്നത്.

Also read

‘ബാഹുബലി’യിൽ വാമിഖയ്‌ക്കൊപ്പം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ? ; ആകാംഷയിൽ ആരാധകർ

അടുത്തിടെയാണ് ഈ കഥാപാത്രങ്ങളുടെ പ്രണയരംഗം ഒരു ഹെലികോപ്റ്ററിൽ ഷൂട്ട് ചെയ്തത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഈ സീൻ സീരിയലിൽ സംപ്രേക്ഷണം ചെയ്തിരുന്നു അത് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഈ രംഗത്തിന്റെ പ്രൊമെ ട്രെയിലെർ വന്നത് മുതൽ ആ എപ്പിസോഡിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

 

Advertisement