Home Entertainment

അങ്ങനെയൊക്കെ നോക്കി അഭിനയിച്ച നടിയല്ല ഞാൻ, ആ സിനിമയിലും ഞാൻ അവിവാഹിതയായ നായിക ആയിരുന്നു: ഇന്ദ്രജ

322

സിനിമാഭിനയ രംഗത്തേക്ക് ബാലതാരമായി ഒരു തമിഴ് ചിത്രത്തിലൂടെ എത്തി പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നായികയായി മാറിയ താരമാണ് ഇന്ദ്രജ. മെഗാസ്റ്റാർ മമ്മൂട്ടി, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, സൂപ്പർതാരം സുരേഷ് ഗോപി തുടങ്ങിയ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ താരസുന്ദരിയാണ് നടി ഇന്ദ്രജ.

മമ്മൂട്ടിയുടെ ദി ഗോഡ് മാൻ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജ മലയാളത്തിൽ എത്തുന്നത്. തുടർന്ന് ഇൻഡിപെൻഡൻസ്, എഫ്ഐആർ, ഉസ്താദ്, ക്രോണിക്ക് ബാച്ച്ലർ, മയിലാട്ടം, ലോകനാഥൻ ഐ എഎസ്, ബെൻ ജോൺസൺ എന്നീ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിലും ഇന്ദ്രജ അഭിനയിച്ചിരുന്നു.

Advertisements

Also Read
എനിക്ക് ഒന്നും മറച്ചുവെയ്ക്കാൻ അറിയില്ല, പ്രണയം മണിക്കുട്ടനോട് പറയണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു, മനസു തുറന്ന് സൂര്യ ജെ മേനോൻ

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപോലെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുണ്ടായിരുന്ന നടി കൂടിയാണ് ഇന്ദ്രജ. അതേ സമയം വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ദ്രജ അഭിനയത്തിലെയ്ക്ക് തിരിച്ചെത്തുകയാണ് എന്ന വാർത്തകൾ കുറച്ചു നാളായി കേൾക്കുന്നുണ്ട്.

എന്നാൽ ലോക്ഡൗൺ മുലം സിനിമാ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ച് താരത്തിന്റെ തിരിച്ചുവരവിന് തിരിച്ചടിയായി മാറിയിരുന്നു. മലയാളത്തിന് പുറമെ തെലുങ്കു, തമിഴ്, കന്നഡ ചിത്രങ്ങളിലും തിളങ്ങിയ ഇന്ദ്രജ പിന്നീട് ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെട്ടു കയ്യടി നേടി. മികച്ച ഒരു ക്ലാസിക്കൽ നർത്തകി കൂടിയായ ഇന്ദ്രജയുടെ ഭർത്താവു സീരിയൽ രംഗത്താണ് ജോലി ചെയ്യുന്ന നടൻ അബ്‌സറാണ്

അതേ സമയം താൻ ഇതുവരേയും അമ്മ വേഷങ്ങൾ ചെയ്യാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ദ്രജ ഇപ്പോൾ. താൻ എന്നും അമ്മ വേഷങ്ങൾ ചെയ്യാൻ തയ്യാറായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അങ്ങനെ ഒരു കഥാപാത്രം തനിക്ക് ആരും നൽകിയില്ലെന്ന് ഒരു അഭിമുഖത്തിൽ ഇന്ദ്രജ പറഞ്ഞു.

ബെൻ ജോൺസൺ എന്ന സിനിമയിൽ താൻ അവിവാഹിതയായ നായികയായിരുന്നുവെന്നും ഇന്ദ്രജ പറയുന്നു. ഇന്ദ്രജയുടെ വാക്കുകൾ ഇങ്ങനെ:

Also Read
മുകേഷ് ആ പറഞ്ഞത് എനിക്ക് സഹിച്ചില്ല, മുഖത്ത് നോക്കി ഒരു തെറി പറഞ്ഞിട്ട് ഞാൻ ജഗദീഷിനേയും സിദ്ധീഖിനേയും നായകൻമാരാക്കി, പടം സൂപ്പർഹിറ്റായി: വെളിപ്പെടുത്തലുമായി തുളസീദാസ്

ഇമേജ് നോക്കി അഭിനയിച്ച നടിയല്ല ഞാൻ. എനിക്ക് അമ്മ വേഷങ്ങൾ ചെയ്യാൻ കിട്ടിയിട്ടില്ല. ഞാൻ ഒരുപാട് നായിക വേഷങ്ങൾ ചെയ്തു കഴിഞ്ഞ ശേഷം വന്ന സിനിമയാണ് ‘ബെൻ ജോൺസൺ’ പോലെയുള്ള സിനിമകൾ. അതിലും ഞാൻ അവിവാഹിതയായ നായികയായിരുന്നു.

അമ്മ വേഷങ്ങൾ ചെയ്താൽ ലീഡ് റോളാണ് ആഗ്രഹിക്കുന്നത് ഒരു സിനിമയിൽ വെറുതെയൊരു അമ്മ വേഷം ചെയ്തു പോകാൻ ഇഷ്ടമല്ല.ചെയ്യുന്ന സിനിമയിൽ പെർഫോം ചെയ്യാനുള്ള സ്പേസ് ഉണ്ടായിരിക്കണം എന്നും താരം പറയുന്നു.ഇപ്പോൾ തെലുങ്കിൽ സജീവമായ ഇന്ദ്രജ മലയാളത്തിൽ അവസാനം ചെയ്തത് നരകാസുരൻ എന്ന ചിത്രമാണ്.

Advertisement