Home Entertainment

വാക്ക് തരുന്നു, ഇനി അഭിനയിക്കുന്ന എല്ലാ സിനിമയിൽ നിന്നും രണ്ടു ലക്ഷം രുപാവീതം മിമിക്രി കലാകാരൻമാർക്ക്, പ്രഖ്യാപനവുമായി സുരേഷ് ഗോപി, കൈയ്യടിച്ച് താരങ്ങളും ആരാധകരും

108

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപിയുടെ രാജ്യസഭാ എംപിയുമാണ് സുരേഷ്‌ഗോപി. സിനിമയിൽ ചെറിയ വേഷത്തിലൂടെ തുടങ്ങി പിന്നീട് വില്ലനായി പിന്നീട് നായകനായി മാറിയ അദ്ദേഹം മലയാളത്തിന്റെ ആക്ഷൻ ഹിറോ ആയിട്ടായിരുന്നു അറിയപ്പെട്ടത്.

നടനും രാഷ്ട്രീയക്കാരനും എന്നതിന് അപ്പുറം തികഞ്ഞ ഒരു മനുഷ്യ സ്‌നേഹികൂടിയാണ് അദ്ദേഹം. നിരവധി നിരാലംബരയാ ആളുകൾക്ക് അദ്ദേഹം ചെയ്ത് കൊടുത്ത സഹായങ്ങൾ കണക്കില്ലാത്ത തരത്തിലാണ്. ഇപ്പോഴിതാ മറ്റൊരു സഹായ ദൗത്യം കൂടി അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്.

Advertisements

Also Read
എംസ് ധോണിയുടെ ഭാര്യ സാക്ഷിയും വേിരാട് കാഹ്ലിയുടെ ഭാര്യ അനുഷ്‌കയും തമ്മിലുള്ള ബന്ധം എന്താണെന്നറിയാമോ

ഇനി മുതൽ താൻ അഭിനയിക്കുന്ന എല്ലാ സിനിമയിൽ നിന്നും രണ്ടു ലക്ഷം രൂപ മിമിക്രിക്കാരുടെ സംഘടനയായ മാ സംഘടനയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസങ്ങളിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സിനിമാതാരങ്ങളടക്കമുള്ള മിമിക്രി താരങ്ങളുടെ മാ മാമാങ്കം എന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ടാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.

കോവിഡ് കാലത്ത് ഏറെ പ്രതിസന്ധിയിലായവരാണ് മിമിക്രി കലാകാരൻമാർ. മിമിക്രി കലാകാരൻമാർക്ക് സഹായം എത്തിക്കാനായി സംഘടിപ്പിച്ച പരിപാടിയിലാണ് സുരേഷ് ഗോപി പ്രതിഫലത്തുകയിൽ നിന്നും രണ്ടു ലക്ഷം നൽകുമെന്ന് പ്രഖ്യാപിച്ചത്.

വാർധക്യത്തിലാണ് നല്ല കാലം വരുന്നത് എനിക്കും അങ്ങനെയാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശിൽ നിന്നും ഇത്ര തരാമെന്ന് പറയുന്നതിൽ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാൻ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയിൽ നിന്നും രണ്ടു ലക്ഷം രൂപ, ദാനമല്ല ലെവിയായി തരും എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

കൈയ്യടികളോടെയാണ് സുരേഷ് ഗോപിയുടെ ഈ പ്രഖ്യാപനത്തെ താരങ്ങളും ആരാധകരും സ്വീകരിച്ചത്. സുരേഷ് ഗോപിക്കൊപ്പം ജനപ്രിയ# ദിലീപ്, പോപ്പുലർ സ്റ്റാർ ജയസൂര്യ, പാരഡിയുടെ കുലപതിയും നടനും ഗായകനും സംവിധായകനുമായ നാദിർഷാ തുടങ്ങിയവരും മാ മാമാങ്കം പരിപാടിയിൽ പങ്കെടുത്തിരുന്നു.

Also Read
മഞ്ജുവിനെ കാണുമ്പോൾ വല്ലാത്ത ഒരു നൊമ്പരം ആണെന്ന് അഭിപ്രായം, ഇതൊക്കെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണെന്ന് പറഞ്ഞ് മഞ്ജു വാര്യർ

തെസ്‌നിഖാൻ, പ്രിയങ്ക, ഹരിശ്രീ അശോകന്ഡ ടിനി ടോം, കോട്ടയം നസീർ, സാജു കൊടിയൻ, സാജു നവോദയ തുടങ്ങി നിരവധി മിമിക്രി താരങ്ങളും സിനിമാ സീരിയൽ താരങ്ങളും എല്ലാം പരിപാടിയിൽ പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയുടെ ഇളയ മകനും ഈ പരിപാടിയിൽ സുരേഷ്‌ഗോപിക്ക് ഒപ്പം എത്തിയിരുന്നു.

Advertisement