ഞാൻ ഒരമ്മയല്ലേ? ഇങ്ങനെ ഉപദ്രവിക്കാതെ മാന്യമായി ജീവിക്കാൻ ഞങ്ങളെ അനുവദിച്ചു കൂടേ? വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടി ജെസി

31

‘ഞാൻ ഒരമ്മയല്ലേ? പ്രായപൂർത്തിയായ മൂന്നു പെൺമക്കളും ഒരു മകനുമുണ്ടെനിക്ക്. ഇങ്ങനെ ഉപദ്രവിക്കാതെ മാന്യമായി ജീവിക്കാൻ ഞങ്ങളെ അനുവദിച്ചു കൂടേ?’- വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ ജെസി ദേവസ്യ വിങ്ങിപ്പൊട്ടി.

‘സമാധാനമായി ഒന്നുറങ്ങിയിട്ട് 8 മാസത്തോളമായി. ദിവസം 50 പേരെങ്കിലും വിളിക്കും. അശ്ലീലം പറയും. പൊലീസിൽ പരാതി നൽകി. നമ്പർ മാറ്റാനാണ് നിർദേശം. തയ്യൽ ജോലി ചെയ്താണ് ജീവിക്കുന്നത്. പഴയ നമ്പർ മാറ്റുന്നത് ജോലിയെ ബാധിച്ചു. അതിനാൽ വീണ്ടും പഴയ നമ്പർ ഉപയോഗിച്ചു തുടങ്ങി. രാത്രി 12 കഴിഞ്ഞാണ് കൂടുതൽ ഫോൺവിളികൾ.

Advertisements

ALSO READ

ആദിത്യനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പരയരുതെന്ന് അമ്പിളി ദേവിയ്ക്ക് കോടതിയുടെ വിലക്ക് ; നടിയുടെ ആരോപണങ്ങൾ വസ്തുതാരഹിതമാണെന്ന് കോടതിയിൽ വാദിച്ച് ആദിത്യൻ

പലപ്പോഴും ഫോണെടുക്കുന്നത് മക്കളായിരിക്കും. അവരോടും കേട്ടാലറയ്ക്കുന്ന വൃത്തികേടുകൾ പറയും. വിഡിയോ പോസ്റ്റ് ചെയ്തതിനെ പലരും വിമർശിച്ചു. എന്റെ മുഖം മറയ്‌ക്കേണ്ടതില്ലല്ലോ, ഞാൻ തെറ്റൊന്നും ചെയ്തിട്ടുമില്ല.’ ജെസി പറയുന്നു.

ഭർത്താവുപേക്ഷിച്ചു പോയതിനെ തുടർന്ന് 22 വർഷത്തോളമായി മക്കൾക്കൊപ്പം വാടകയ്ക്ക് താമസിക്കുകയാണ് ജെസി. ആദ്യം നഴ്‌സായി ജോലി ചെയ്തിരുന്നു. വീട്ടുജോലിയും ട്യൂഷനുമുൾപ്പെടെ പല ജോലികൾ ചെയ്താണ് മക്കളെ വളർത്തിയത്. ഇപ്പോൾ തെങ്ങണയിലെ വാടക വീട്ടിലാണ് താമസം. ചേരമർ സംഘം മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയായ ജെസിയുടെ ഫോൺ നമ്പർ വ്യക്തി വിരോധം തീർക്കാൻ ആരോ പൊതുസ്ഥലങ്ങളിലും പൊതുശുചിമുറികളിലും എഴുതിവയ്ക്കുകയായിരുന്നു. രണ്ടു ദിവസം മുൻപ് ചേരമർ സംഘം മഹിളാ സംഘം സംസ്ഥാന സെക്രട്ടറി സ്ഥാനം ജെസി രാജിവച്ചു.

ALSO READ

സുരേഷ് ഗോപി അല്ലേ എന്ന ചോദിച്ചയുടൻ കട്ട് ചെയ്തു കളഞ്ഞ ആ കോൾ വിസ്മയയുടേതായിരുന്നോ? : വിസ്മയയുടെ അമ്മ അന്ന് കരഞ്ഞു പറഞ്ഞത് സത്യമോ?

ഈ പ്രവണത വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചങ്ങനാശേരിയിൽ വീട്ടമ്മയുടെ ഫോൺ നമ്പർ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചതു സാമൂഹികവിരുദ്ധരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക് പോസ്റ്റ്.

Advertisement