Home Entertainment

ശരീരത്തിന്റെ ഭംഗിയും വലിപ്പവും നോക്കിയാണ് പലരും സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നത്: അനുഭവം വെളിപ്പെടുത്തി നീനാ കുറുപ്പ്

371

മലയാളത്തിന്റെ ഹിറ്റ്‌മേക്കർ സത്യൻ അന്തിക്കാട് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കി 1987 ൽ പുറത്തിറങ്ങിയ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരമാണ് നീനാ കുറുപ്പ്. വളരെ ചെറിയ പ്രായം മുതൽ മലയാള സിനിമയിൽ സജീവമായി അഭിനയിക്കുന്ന നടികൂടിയാണ് നടി നീനാ കുറുപ്പ്.

സിനിമക്കൾക്ക് പുറമേ സീരിയലുകളിലും നടി സജീവമാണ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപാട് ആരാധകർ ഉള്ള താരം കൂടിയാണ് നീനാ കുറുപ്പ് .ഇടയ്ക്ക് ചെറിയ ബ്രേക്ക് എടുത്തെങ്കിലും ഇപ്പോൾ തിരക്കിലാണ്. ലോക്ഡൗണിന് മുൻപും ശേഷവും നീന അഭിനയിച്ച പന്ത്രണ്ടോളം സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്.

Advertisements

ഏതാണ്ട് 35 ഓളം വർഷം ആയിരിക്കുകയാണ് താരം അഭിനയം മേഖലയിൽ എത്തയിട്ട്. മമ്മുട്ടിയുടെ നായിക ആയി ആദ്യ സിനിമയിൽ എത്തിയെങ്കിലും പിന്നീട് നായികയായി തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. സഹ നടിയായുും കൂട്ടുകാരിയായും അനിയത്തി വേഷങ്ങളും ഒക്കെയാണ് പിന്നീട് താരത്തിന് ലഭിച്ചവയിൽ ഏറെയും.

Also Read
പ്രതികരണ ശേഷിയുള്ള ചക്കപ്പഴം ഫാൻസിന്റെ ശബ്ദത്തിന്റെ പ്രതിഫലനമെന്ന് സബീറ്റ, വീണ്ടും ഒരു കാര്യത്തിന് വേണ്ടി ഒരുമിച്ചു എന്ന് അശ്വതി, ഒത്തുക്കുടി ചക്കപ്പഴം മുൻ താരങ്ങൾ

ഇപ്പോഴി താ തന്റെ അഭിനയ ജീവിതത്തിൽ സംഭവച്ചിതനെ കുറിച്ച് നീനാ കുറിപ്പ് തുറന്നു പറഞ്ഞതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നിരവധി സിനിമകളിൽ നിന്നും ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ട് എന്നാണ് നീനാ കുറിപ്പ് പറയുന്നത്.

പല സിനിമകളിലേക്കും അദ്യം വിളിക്കുകയും എന്നാൽ ഷൂട്ട് തുടങ്ങുമ്പോൾ അതിൽ നിന്നും തന്നെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്ന് താരം പറയുന്നു. പ്രായം തോനുന്നില്ല അല്ലെങ്കിൽ ശരീരത്തിന് വേണ്ടത്ര ഭംഗിയില്ല എന്നൊക്കെ പറഞ്ഞായിരുന്നു അവഗണന നേരിട്ടത്.

പലരും സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നത് ശരീരത്തിന്റെ വലിപ്പവും ഭംഗിയും നോക്കിയിട്ടാണെന്നും ഇത്തരത്തിൽ ഉള്ള ധാരാളം അനുഭവങ്ങൾ അഭിനയ ജീവിതത്തിൽ നേരിട്ടുണ്ടെന്നും നീനാ കുറുപ്പ് വ്യക്തമാക്കുന്നു.

ഷൂട്ട് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചതിനുശേഷം ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളുമുണ്ടെന്നും താരം പറയുന്നു. ആവശ്യത്തിനു പ്രായം തോന്നുന്നില്ല, അല്ലെങ്കിൽ വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവർ പറഞ്ഞ പ്രശ്‌നമെന്നും നിനാകുറുപ്പ് പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നീന കുറുപ്പിന്റെ തുറന്നു പറച്ചിൽ.

Also Read
എന്നെ ആര്‍ക്കും ഇഷ്ടമല്ല, എന്ത് പറഞ്ഞാലും ചീത്തവിളിക്കുന്നുവരുണ്ട്; ഭാഗ്യലക്ഷ്മി പറയുന്നു

Advertisement