Home Entertainment

ഒരു പാർട്ണർ വേണമെന്ന് അതിയായ ആഗ്രഹമുണ്ട്, മറ്റൊരു വിവാഹത്തിന് തയ്യാറാണ്: മനസ്സ് തുറന്ന് ആര്യ

345

ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ ഹാസ്യ പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായാ മാറിയ താരമാണ് നടിയും അവതാരകയും മോഡലുമായ ആര്യ. മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്‌ക്രീനിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ആര്യയ്ക്ക് ആരാധകരും ഏറെയാണ്.

ഏഷ്യാനെറ്റിലെ തന്നെ വമ്പൻ റിയാലിറ്റിഷോയായ ബിഗ് ബോസ് മലയാളം പതിപ്പിൽ എത്തിയതോടെയാണ് താരം കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിൽ താരം പങ്കെടുത്തിരുന്നു. താനും ജാനുമായി പ്രണയത്തിലാണെന്ന് ബിഗ് ബോസിൽ വെച്ചായിരുന്നു ആര്യ തുറന്നു പറഞ്ഞത്. എന്നാൽ പുറത്ത് വന്നതിന് ശേഷം ഇതേ കുറിച്ച് തുറന്ന് പറഞ്ഞിട്ടുമില്ല.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ആര്യ തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോസും എല്ലാം തന്റെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മറ്റൊരു വിവാഹത്തിന് തയാറാണെന്ന് തുറന്നു പറയുകയാണ് ആര്യ. ഒരു പാട്ണർ വേണമെന്ന് ആഗ്രഹിക്കുന്നുണ്ട് എന്നാണ് കൗമുദി ടിവിയിലെ താരപകിട്ട് എന്ന പരിപാടിയിൽ ആര്യ വ്യക്തമാക്കിയത്.

Also Read
അമ്മയുടെ സിനിമാകളെക്കാൾ എനിക്കിഷ്ടം വേറൊരു കാര്യമാണ്, അതുകണ്ട് ഞാൻ നന്നായി കളിയാക്കാറുണ്ട്: വെളിപ്പെടുത്തലുമായി മാളവിക ജയറാം

അതേ സമയം അടുത്തിടെ സംഭവിച്ച ബ്രേക്കപ്പിനെ കുറിച്ചും ആര്യ തുറന്നു പറഞ്ഞു. ഒരു വലിയ ബ്രേക്കപ്പും ഡിപ്രഷനും ഒക്കെ കഴിഞ്ഞ് താൻ തിരിച്ചെത്തിയതേയുള്ളു. അതൊരു അന്യായ പറ്റിക്കൽ ആയിരുന്നു. താൻ ഒരു 75 ദിവസം മാറി നിന്ന സമയം കൊണ്ട്, തിരിച്ചു വന്നപ്പോൾ കാണുന്നത് വേറൊരു വ്യക്തിയെയാണ്.

അയാൾ തന്റെ സുഹൃത്തുമായി റിലേഷൻഷിപ്പിലായി. നാലാം ക്ലാസു മുതൽ തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ആ കൂട്ടുകാരി. ഇന്ന് മറ്റൊരു വിവാഹത്തിന് താൻ തയാറാണ്. വിവാഹം കഴിക്കാൻ താൽപര്യമുണ്ട്. തനിക്ക് ഒരു പാട്ണർ വേണമെന്ന് ആഗ്രഹമുണ്ട്. ലൈഫ് ഒരാളുമായി ഷെയറ് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്.

അന്നത്തെ ആര്യ ആയിരിക്കില്ല ഇനിയുള്ള ആര്യ എന്ന് തനിക്കറിയാം എന്ന് താരം പറയുന്നു. ഇപ്പോഴും ആദ്യ ഭർത്താവുമായി സംസാരിക്കാറുണ്ട്. അന്ന് കോംപ്രമൈസ്ഡ് റിലേഷൻഷിപ്പിൽ നിൽക്കാൻ പറ്റില്ലായിരുന്നു. മകളാണ് തങ്ങൾക്കിടയിലെ പൊതുവായ ഘടകമെന്നും ആര്യ വ്യക്തമാക്കി.

രോഹിത് സുശീലനുമായുള്ള ആര്യയുടെ വിവാഹം 2008ൽ ആയിരുന്നു. 2018ൽ ആണ് ഇരുവരും വിവാഹ മോചിതരായത്. റോയ എന്നാണ് ഇവരുടെ മകളുടെ പേര്. മകൾ ആര്യയ്ക്ക് ഒപ്പമാണുള്ളത്.
Also Read
ബാലയുടെ വിവാഹ റിസപ്ഷന് പിന്നാലെ പുതിയ പോസ്റ്റുമായി അമൃതാ സുരേഷ്, വൈറലാക്കി ആരാധകർ

Advertisement