Home Entertainment Celebrities

കുഞ്ഞാവയെ വീട്ടിലേക്ക് വരവേറ്റ് ചേച്ചിപെണ്ണ്, ഇളയ മകളെ പദ്മ സ്വീകരിക്കുന്നതിന്റെ മനോഹര വീഡിയോയുമായി അശ്വതി ശ്രീകാന്ത്

134

മിനിസ്‌ക്രീൻ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ആർജെയായി ഏറെക്കാലം പ്രവർത്തിച്ച ശേഷമാണ് അശ്വതി മിനിസ്‌ക്രീൻ രംഗത്ത് എത്തിയത്. സുരാജ് വെഞ്ഞാറമൂടിന് ഒപ്പം അവതരിപ്പിച്ച ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റ് എന്ന പ്രോഗ്രാമാണ് നടിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്.

കോമഡി സൂപ്പർ നൈറ്റിലെ അവതരണം ശ്രദ്ധിക്കപ്പെട്ടതോടെ മറ്റു റിയാലിറ്റി ഷോകളിലും സ്റ്റേജ് ഷോകളിലും എല്ലാം അവതാരകയായി നടി എത്തി. മുൻപ് മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിലും അവതാരകയായി അശ്വതി ശ്രീകാന്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് അശ്വതി ശ്രീകാന്തും കുടുംബം.

Advertisements

ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നു നടി. ചക്കപ്പഴം ഹാസ്യ പരമ്ബരയിലൂടെ അഭിനേത്രിയായും തിളങ്ങിനിൽക്കുന്ന സമയത്താണ് അശ്വതി ഗർഭിണിയായത്. ഭർത്താവ് ശ്രീകാന്തിനും മകൾ പദ്മയ്ക്കുമൊപ്പം ഉളള ചിത്രങ്ങൾ പങ്കുവെച്ചാണ് കുഞ്ഞിനായി കാത്തിരിക്കുന്ന സന്തോഷം നടി മുൻപ് പങ്കുവെച്ചത്.

Also Read
ഷാരുഖ് ഖാന്റെ ആ ചിത്രത്തിലേക്ക് സ്‌ക്രീൻ ടെസ്റ്റ് വരെ നടത്തിയ കരീനയെ ഒഴിവാക്കി പകരം ഐശ്വര്യ റായിയെ നായികയാക്കി, പിന്നെ സംഭവിച്ചത്

തുടർന്ന് ബേബി ഷവർ, വളക്കാപ്പ് ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം അശ്വതി ശ്രീകാന്ത് പങ്കുവെച്ചിരുന്നു. കൂടാതെ അടുത്തിടെ ആരംഭിച്ച യൂടൂബ് ചാനലിലും കുടുബത്തിനൊപ്പമുളള വിശേഷങ്ങൾ അശ്വതി പങ്കുവെച്ചു. അതേസമയം അശ്വതിയുടെയും കുടുംബത്തിന്റെ യും ജീവിതത്തിലേക്ക് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് രണ്ടാമത്തെ കൺമണി എത്തിയത്.

കുഞ്ഞിന്റെ കൈ കാണിച്ചുളള ഒരു ചിത്രമാണ് നടി ആദ്യം പോസ്റ്റ് ചെയ്തത്. അതെ അവൾ ഇവിടുണ്ട്, അമ്മയ്ക്കും കുഞ്ഞിനും സുഖം, അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം എന്നാണ് അന്ന് നടി കുറിച്ചത്. അശ്വതിക്ക് അഭിനന്ദനങ്ങളുമായി അന്ന് സുഹൃത്തുക്കളും ആരാധകരുമെല്ലാം സോഷ്യൽ മീഡിയിയയിൽ എത്തിയിരുന്നു.

ഇപ്പോഴിതാ ഇളയമകൾ വീട്ടിലെത്തിയതിന്റെ വീഡിയോയുമായി എത്തിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. തന്റെ യൂടൂബ് ചാനലിലാണ് നടി ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. കുഞ്ഞു വാവയ്ക്കായി വീട് എല്ലാം മനോഹരമായി അലങ്കരിച്ചത് വീഡിയോയിൽ കാണിക്കുന്നുണ്ട്. പിങ്ക് തീമിലുളള അലങ്കാരങ്ങളാണ് അശ്വതിയുടെയും കുഞ്ഞിന്റെയും റൂമിൽ നടന്നത്.

കുഞ്ഞുവാവയ്ക്കായി തൊട്ടിലും ഒരുക്കിവെച്ചിട്ടുണ്ട്. അശ്വതിയെയും കുഞ്ഞിനെയും സ്വീകരിക്കാൻ ഇളയ മകൾ പദ്മയ്ക്കൊപ്പവും ബന്ധുക്കളും എത്തിയിരുന്നു. പദ്മ കുഞ്ഞനിയത്തിയുടെ കവിളിൽ ഉമ്മ വെക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. പദ്മ ജനിച്ച് ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ രണ്ടാമത്തെ കൺമണിയും അശ്വതിയുടെയും ശ്രീകാന്തിന്റെയും ജീവിതത്തിലേക്ക് എത്തിയിരിക്കുന്നത്.

Also Read
12 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നു, ലക്ഷ്യം ആറാം തമ്പുരാനേയും നരസിംഹത്തേയും വെല്ലുന്ന ചിത്രം, പൊടിപാറുമെന്ന് ആരാധകർ

ഗർഭിണിയായ സമയത്തും അഭിനയ രംഗത്ത് സജീവമായി ഉണ്ടായിരുന്നു അശ്വതി ശ്രീകാന്ത്. ചക്കപ്പഴത്തിലെ ആശ ഉത്തമനായി ഗർഭകാലത്തും നടി പ്രേക്ഷകർക്ക് മുൻപിൽ എത്തി. അതേ സമയം രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് മികച്ച നടിക്കുളള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം അശ്വതിക്ക് ലഭിച്ചത്.

ചക്കപ്പഴത്തിലെ പ്രകടനത്തിനാണ് നടിക്ക് പുരസ്‌കാരം ലഭിച്ചത്. അവാർഡ് ലഭിച്ചതിലുളള സന്തോഷവും അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കുഞ്ഞെൽദോ എന്ന ആസിഫ് അലി ചിത്രത്തിലൂടെ അശ്വതി ശ്രീകാന്ത് സിനിമാ അഭിനയ രംഗത്തേക്കും എത്തിയിരിക്കുകയാണ്.

Also Read
മിയ ഖലീഫയോയുള്ള ആരാധന മൂത്ത് യുവാവ് ചെയ്തത് കണ്ടോ, കണ്ണുതള്ളി താരവും മറ്റ് ആരാധകരും

ചിത്രത്തിൽ ഒരു അധ്യാപികയുടെ റോളിലാണ് നടി എത്തുന്നത്. അഭിനയത്തിന് പുറമെ ചിത്രത്തിൽ ഒരു പാട്ടിന് വരികൾ എഴുതുകയും ചെയ്തു അശ്വതി. ഷാൻ റഹ്മാനാണ് പാട്ടിന് സംഗീതം നൽകിയത്.

Advertisement