Home Entertainment Celebrities

ഒരാൾ വിചാരിച്ചാൽ മതി എല്ലാരേയും ചീത്തയാക്കും, ചിലരുണ്ട് എത്ര വിചാരിച്ചാലും മോശം തന്നെ പറയുന്നവർ! വൈറലായി കാവ്യ മാധവന്റെ വാക്കുകൾ

169

എന്തൊക്കെ പറഞ്ഞാലും കാവ്യ മാധവനോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് മലയാളികൾക്ക്. അഭിനയത്തിൽ നിന്നും ഇടവേളയെടുത്തുവെങ്കിലും താരത്തോടുള്ള ഇഷ്ടം ആരാധകർ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. കാവ്യയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞുള്ള കാവ്യയുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ALSO READ

Advertisements

ഒടിയനുശേഷം മോഹൻലാലും ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുന്നു ; പ്രതീക്ഷയിൽ ആരാധകർ

ഡിഗ്രിക്ക് ജോയിൻ ചെയ്തെങ്കിലും കോളേജിലൊന്നും പോവാനായിട്ടില്ല. വീട്ടിൽ നിന്ന് പഠിക്കുകയായിരുന്നു. അവാർഡിനെക്കുറിച്ചൊന്നും അങ്ങനെ പ്രതീക്ഷിക്കാറില്ല. കുറേ വർഷം പാട്ട് പഠിച്ചിരുന്നു. കാറിലൊക്കെ പോവുമ്പോൾ പാട്ട് നിർബന്ധമാണ്. എന്റെ ഇഷ്ട ഗാനങ്ങൾ കൂടുതലും സങ്കടപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ഒറ്റയ്ക്കിരുന്ന് കേട്ടാൽ കരഞ്ഞ് പോവുന്ന തരത്തിലുള്ള പാട്ടുകളാണ്. വീട്ടിലിരിക്കുമ്പോൾ ടിവി കാണാറുണ്ട്. തോന്നിയാൽ ബുക്ക് വായിക്കും. വെറുതെയിരിക്കാൻ ഒരുപാട് ഇഷ്ടമാണ്.

ബാല്യകാലസഖിയിലൂടെയാണ് തുടങ്ങിയത്. പാത്തുമ്മയുടെ ആട് പഠിക്കാനുണ്ടായിരുന്നു. എല്ലാവർക്കും മനസ്സിലാവുന്ന ഭാഷയായത് കൊണ്ടാണ് ബഷീറിന്റെ പുസ്തകങ്ങൾ തിരഞ്ഞെടുക്കാറുള്ളത്. പുസ്തകം വായിച്ച് കഴിഞ്ഞ് അതേക്കുറിച്ച് കൂടുതലായൊന്നും ചിന്തിക്കാറില്ല. അതിനുള്ള ബുദ്ധിയൊന്നുമില്ല എനിക്ക് എന്ന് കാവ്യ പറയുന്നുണ്ട്. ഈ ബുക്കൊക്കെ മേടിച്ചിട്ട് 2 വർഷമായി, വായിക്കുമ്പോൾ നല്ല ഏകാഗ്രത വേണ്ടിവരുമല്ലോ, അതിപ്പോൾ ഇല്ല.

ALSO READ

വീട്ടിലെ അമ്മക്കോ പെങ്ങമ്മാർക്കോ സുഖമാണോ എന്ന് പോലും ചോദിക്കാത്ത നിങ്ങളാണോ ഞങ്ങളെപ്പോലുള്ളവരുടെ ആരോഗ്യം നോക്കുന്നത്: ബോഡിഷെയ്മിങ്ങിന് ബോൾഡായി മറുപടി കൊടുത്ത് മോഡൽ

കഥ പോലും അറിയാതെ ചെയ്ത സിനിമകളുണ്ട്. അത് വലിയ തെറ്റായൊന്നും ആരും കാണാറില്ല. ശീലാബതി ചെയ്യും മുൻപ് ശീലാബതിയെ അറിഞ്ഞിരിക്കണമെന്ന് ശരത് സാറിന് നിർബന്ധമുണ്ടായിരുന്നു. മുഴുവനായും കഥ മനസ്സിലാക്കി ചെയ്ത സിനിമയാണ് അത്. സിനിമ തുടങ്ങിക്കഴിഞ്ഞ് എനിക്ക് കഥ അറിയില്ലട്ടോ എന്ന് പറഞ്ഞ സംഭവങ്ങളേറെയാണ്. കുഴപ്പമില്ല, ഇന്നത്തെ ദിവസം ഇങ്ങനെ പോട്ടെ നാളെ പറയാം എന്ന് പറഞ്ഞ ആളുകളുമുണ്ട്.

എല്ലാത്തിലും നല്ലതും ചീത്തയുമുണ്ടല്ലോ, ഷൂട്ടിംഗ് കാണാൻ വരുന്നവരിൽ ഒരാൾ വിചാരിച്ചാൽ മതി എല്ലാരേയും ചീത്തയാക്കും. ചിലരുണ്ട് എത്ര വിചാരിച്ചാലും മോശം തന്നെ പറയുന്നവർ. മറ്റ് ചിലർ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി വിശദീകരിച്ച് പറഞ്ഞ് തരും. അങ്ങനെയുള്ള അഭിപ്രായം കേൾക്കുന്നതാണ് ഇഷ്ടം. അറിയാവുന്ന കാര്യങ്ങൾ ചെയ്യാനും മടിയാണ്. യോഗയും ഡാൻസും പാട്ടുമൊന്നും പ്രാക്ടീസ് ചെയ്യാറില്ലെന്നുമായിരുന്നു കാവ്യ പറഞ്ഞത്.

അന്യഭാഷയിൽ നിന്നും നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും അത്ര കംഫർട്ടല്ല അക്കാര്യത്തിൽ. മലയാളത്തിൽ എല്ലാം എനിക്ക് പരിചയമാണ്. അറിയാവുന്നവർക്കൊപ്പം പ്രവർത്തിക്കാനാണ് ഇഷ്ടം. ഭാഷയും ആളുകളേയുമൊന്നും അറിയാതെ പോയി അഭിനയിക്കാൻ താൽപര്യമില്ല. കുറേ ആളുകൾക്കിടയിൽ ആരേയും അറിയാതെ നിൽക്കുന്നത് താൽപര്യമില്ലെന്നുമായിരുന്നു കാവ്യ മാധവൻ പറഞ്ഞത്.

യാത്ര പറച്ചിലുകൾ എന്നും വേദനാജനകമാണ്. അവസാന സീനാണെന്ന് മനസ്സിലായാൽ തന്നെ പോവാനുള്ള കാര്യങ്ങളും ചെയ്യും. ഷോട്ട് കഴിഞ്ഞ് എവിടെയാ വണ്ടിയെന്ന് ചോദിച്ച് നേരെ അങ്ങോട്ടേക്ക് പോവും. കാവ്യയുടെ വിക്കറ്റ് വീണു, പാക്കപ്പായി എന്ന് പറഞ്ഞ് എല്ലാവരും കൈയ്യടിക്കുന്നതിനായി കാത്തിരിക്കാറില്ല. ആരോടും യാത്ര പറയാൻ നിൽക്കാതെ പെട്ടെന്ന് അവിടെ നിന്ന് മാറുന്ന രീതിയാണ് തന്റേതെന്നും കാവ്യ പറഞ്ഞിരുന്നു.

 

Advertisement