ഒടിയനുശേഷം മോഹൻലാലും ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുന്നു ; പ്രതീക്ഷയിൽ ആരാധകർ

38

അതി ഗംഭീര മോയ്ക്ക് ഓവറിൽ മോഹൻലാൽ എത്തിയ ഒടിയൻ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും സംവിധായകൻ വി എ ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുകയാണ് . ‘മിഷൻ കൊങ്കൺ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ രൺദീപ് ഹൂഡയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദിയിലും മലയാളത്തിലുമായിട്ടാകും ചിത്രം ഒരുങ്ങുക.

Advertisements

ALSO READ

വീട്ടിലെ അമ്മക്കോ പെങ്ങമ്മാർക്കോ സുഖമാണോ എന്ന് പോലും ചോദിക്കാത്ത നിങ്ങളാണോ ഞങ്ങളെപ്പോലുള്ളവരുടെ ആരോഗ്യം നോക്കുന്നത്: ബോഡിഷെയ്മിങ്ങിന് ബോൾഡായി മറുപടി കൊടുത്ത് മോഡൽ

ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാൽ ജെയിൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ടി.ഡി രാമകൃഷ്ണനാണ് രചന നിർവഹിക്കുന്നത്. മോഹൻലാൽ മുഴുനീള വേഷത്തിലാകില്ല ചിത്രത്തിലെത്തുകയെന്നും അഭ്യൂഹങ്ങളുണ്ട്.

2018ലാണ് മോഹൻലാലും ശ്രീകുമാറും ഒന്നിച്ച ഒടിയൻ പുറത്തിറങ്ങിയത്. പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം തയ്യാറാക്കിയിരുന്നത്. മോഹൻലാലിനെക്കൂടാതെ പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങിയവരും ഒടിയനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചലച്ചിത്രത്തിൽ വേഷമിട്ടത്. 14 ഡിസംബർ 2018-ൽ റിലീസ് ചെയ്ത ചിത്രം ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തിൽ നേടി മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച പണംവാരി ചിത്രങ്ങളിൽ ഇടം നേടുകയും ചെയ്തു.

ALSO READ

‘എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി’; സൈബർ സദാചാരവാദികൾക്ക് ഉഗ്രൻ മറുപടിയുമായി സയനോര

ആരാധകർക്കിടയിൽ വലിയ ചർച്ചയായ ആ ചിത്രത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ് ആരാധകർക്ക്.

 

Advertisement