Home Entertainment

ആരും കൊതിച്ച് പോകും ഇതുപോലൊരു കാമുകനേയും ഏട്ടനേയും; ആരാധകർ തനിക്കയച്ച മെസേജ് പുറത്ത് വിട്ട് മൗനരാഗത്തിലെ ‘കിരൺ’ നലീഫ്

73

ടെലിവിഷൻ പ്രേക്ഷകരായ മലയാളികൾക്ക് ഏറെ പ്രിയപെട്ട ജനപ്രിയ പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിലെ മൗനരാഗം. കല്യാണിയുടേയേും കിരണിന്റേയും പ്രണയ കഥയാണ് പരമ്പര പറയുന്നത്. മൗനരാഗം സംഭവബഹുലമായ രംഗങ്ങളിലൂടെ കടന്നു പോവുകയാണ് ഇപ്പോൾ. ഇതിനിടെ ഇപ്പോഴിതാ കിരണിനെ അവതരിപ്പിക്കുന്ന നലീഫിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

ആരാധകരിൽ നിന്നും തനിക്ക് ലഭിച്ചൊരു കമന്റും ആ കമന്റിന് നലീഫ് നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. വിക്രമിനുണ്ടായ ആക് സി ഡന്റിലൂടെയാണ് പരമ്പര ഇപ്പോൾ കഥ പറയുന്നത്. വിക്രമിന് അ പ ക ടം സംഭവിച്ചുവെന്ന വാർത്ത സഹോദരി സോണിയേയും കാമുകി കല്യാണിയേയും അറിയിക്കുന്ന കിരണിനേയാണ് കഴിഞ്ഞ ദിവസം കണ്ടത്.

Advertisements

വൈകാരികമായ ഈ രംഗങ്ങളിലെ നലീഫിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ടായിരുന്നു ആരാധകരുടെ മെസേജ്. ഈ മെസേജ് പങ്കുവച്ചു കൊണ്ടാണ് നലീഫ് എത്തിയിരിക്കുന്നത്. ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോൾ ഒരു സഹോദരിക്ക് സഹോദരനിൽ നിന്നും കിട്ടുന് സ്നേഹവും ഒരു സഹോദരന്റെ വാല്യുവും അറിയാൻ പറ്റി.

Also Read
ഷിബിലയുടെ പുത്തൻ മേക്കോവർ വൈറൽ, എന്തൊരു മാറ്റമെന്ന് ആരാധകർ

ശരിക്കും കിരണിനെ പോലെ ഒരു സഹോദരൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന് തോന്നിപ്പോയി.പക്ഷെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഒരു ലവ്വറിന്റെ കരുതലും സംരക്ഷണവും എത്ര ആണെന്ന് ഇക്ക ജീവിച്ചു കാണിച്ചു തന്നു. എന്നായിരുന്നു താരത്തിന് ലഭിച്ച മെസേജ്. ഇതിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചിരിക്കുകയാണ് നലീഫ്.

ഇന്നലെ സോണിയയുടെ കൂടെ കിരൺ കിരൺ എന്ന ഏട്ടനായി നിന്നപ്പോഴും, ഇന്ന് കല്യണി എന്ന കാമുകിക്ക് വേണ്ടി ഒരു പ്രൊട്ടക്റ്റർ ആയി നിന്നപ്പോഴും ആരേയും ബോർ അടിപ്പിക്കാതെ അത് കാണുന്നവരുടെ കണ്ണ് നനിറയിപ്പിക്കാനും. ഇത് പോലെ ഒരു സഹോദരനേയും കാമുകനേയും എനിക്കും ഉണ്ടായിരുന്നു എങ്കിൽ എന്ന് ഇന്നലത്തേയും ഇന്നത്തേയും എപ്പിസോഡുകൾ കണ്ടവരിൽ തോന്നിയിട്ടുണ്ടെങ്കിൽ അത് നലീഫ് എന്ന നടന്റെ അഭിനയത്തിന്റെ കഴിവാണ്.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇക്ക. എന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഈ സന്ദേശത്തിന് മറുപടിയായി നലീഫ് കുറിച്ചത് ഇതുപോലുള്ള സന്ദേശങ്ങൾ ഒരു കലാകാരൻ എന്ന നിലയിൽ ഞങ്ങളെ തീർച്ചയായും പ്രോത്സാഹിപ്പിക്കുന്നതാണ്. പ്രേക്ഷകർക്ക് എന്റർടെയ്മെന്റ് നൽകാനും നിലവാരമുള്ള ഔട്ട് പുട്ട് നൽകാനുമായി ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ് മൗനരാഗം ടീം.

നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. നിങ്ങൾ കാത്തിരിക്കുന്ന ആ നിമിഷം ഇനി കുറച്ച് ദിവസത്തിനുള്ളിൽ എത്തും എന്നായിരുന്നു. കാത്തിരിക്കുന്ന നിമിഷത്തിലൂടെ നലീഫ് അർത്ഥമാക്കിയത് കിരണും കല്യാണിയും ഒരുമിക്കുന്ന നിമിഷമാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്. തമിഴ്നടനായ നലീഫ് വളരെ പെട്ടെന്നായിരുന്നു കിരണായി മലയാളികളുടെ മനസിൽ ഇടം നേടിയത്.

കിരണും കല്യാണിയും തമ്മിലുള്ള കെമിസ്ട്രിയും ആരാധകരുടെ കയ്യടി നേടുന്നുണ്ട്. ഐശ്വര്യ റാംസിയാണ് കല്യാണിയെ അവതരിപ്പിക്കുന്നത്. ഇരുവർക്കും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്. അതേസമയം വിക്രമിന്റെ അപകടത്തിന് പിന്നാലെ മൗനരാഗത്തിൽ സംഭവബഹുലമായ രംഗങ്ങളാണ് അരങ്ങേറുന്നത്.

അപകടത്തിന് കാരണമായി കിരണിനേയും രൂപയേയും സോണിയ അടക്കം കുറ്റപ്പെടുത്തുന്നതിനാണ് കഴിഞ്ഞ ദിവസം പരമ്പര സാക്ഷ്യം വഹിച്ചത്. എന്നാൽ പ്രകാശന്റെ കള്ളത്തരം പൊളിക്കുന്ന തെളിവുകളുമായി കിരൺ എത്തുന്നത് പരമ്പര കൂടുതൽ സംഭവബഹുലമായി മാറുകയാണെന്നാണ് പുതിയ പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്.

Also Read
അന്ന് നിറകണ്ണുകളോടെ മഞ്ജു നോക്കി നിൽക്കുമായിരുന്നു: വെളിപ്പെടുത്തലുമായി അമ്മ ഗിരിജാ വാര്യർ

കാണുന്ന പ്രേക്ഷകർ പോലും നാണിക്കും, നോട്ടം കൊണ്ട് പ്രണയത്തിൽ അലിഞ്ഞ് ശിവനും അഞ്ജലിയും അറ െയ്യ അപകടത്തിൽ വിക്രമിന് ശബ്ദം നഷ്ടപ്പെട്ടതും അതിന് പിന്നിൽ കല്യാണിയെ അപകടത്തിൽ ആക്കാനുള്ള തന്റെ തന്ത്രമാണെന്ന് കിരൺ തിരിച്ചറിഞ്ഞതും പ്രകാശന് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Advertisement