Home Entertainment Celebrities

ഇരട്ടക്കുഞ്ഞുങ്ങൾ ആയിരുന്നുവോ? എന്താണ് ഫേസ് ചെയ്തത് ; നിങ്ങൾക്കു തുറന്നു പറയാൻ പറ്റിയില്ലെങ്കിൽ എന്തിനാ ഇങ്ങനെ പ്രഹസനം : ഡിംപിൾ റോസിന്റെ വീഡിയോയ്ക്ക് പരാതി പറഞ്ഞ് ആരാധകർ

358

മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ഡിംപിൾ റോസ് നടി. ബാലതാരമായി അഭിനയ രണാഗത്തേക്ക് എത്തിയ നടി വിവാഹത്തോടോടെയാണ് അഭിനയ രംഗം വിട്ടത്. കുടുംബത്തിലേക്ക് വീണ്ടുമൊരു അതിഥി കൂടി വന്നെത്തുകയാണെന്ന് ഡിംപിൾ തന്നെയാണ് പറഞ്ഞത്. പിന്നീട് പ്രഗ്‌നൻസി സ്റ്റോറി ചില തുറന്നുപറച്ചിലുകൾ അങ്ങനെ ഡിംപിൾ പങ്കിടുന്ന വീഡിയോകൾക്കെല്ലാം മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിയ്ക്കുന്നത്.

അതേ സമയം ഏകദേശം നാല് മാസത്തോളമായി ഡിംപിൾ വീഡിയോസിൽ നിന്നും വിട്ടു നിൽക്കുകയിരുന്നു. താരം എവിടെ കുഞ്ഞു ജനിച്ചോ. യൂ ട്യൂബ് ചാനൽ പൂട്ടിയോ എന്ന് തുടങ്ങി നിരവധി സംശയങ്ങളും ആരാധകർ പങ്കിട്ടിരുന്നു. ഇതിനൊക്കെ മറുപടിയുമായി ഡിംപിൾ എത്തുകയും ചെയ്തു.

Advertisements

ALSO READ

റോങ് സ്റ്റേറ്റ്മെന്റുകളും വ്യക്തി അധിക്ഷേപവും ടെലികാസ്റ്റ് ചെയ്തത് ശരിയായില്ല ; സ്റ്റാർ മാജിക് വിവാദത്തിൽ പ്രതികരിച്ച് ദിയ സന

ഡെലിവറി കഴിഞ്ഞു. സ്വസ്ഥമായിട്ട് ഒരാഴ്ച മാത്രമേ ആയിട്ടൊള്ളു എന്ന് വേണം പറയാൻ. പ്രസവം കഴിഞ്ഞിട്ട് നൂറു ദിവസമായി ഇന്നത്തേക്ക്. ഒറ്റയടിക്ക് എല്ലാം പറയാൻ ആകില്ല. നൂറു ദിവസം എന്ന് പറയുന്നത് നൂറു വർഷം പോലെ ആയിരുന്നു. ഈ ലോകത്തു ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് പോലും എനിക്ക് മനസിലായത് അപ്പോഴാണ് എന്നുപറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം ഡിംപിൾ വീഡിയോ ഷെയർ ചെയ്തത്.

ഡെലിവറി കഴിഞ്ഞു ഒരാൾ ഇപ്പൊ എന്റെ കൂടെയുണ്ട്. ആൺകുഞ്ഞാണ്. ഞങ്ങൾ നിങ്ങളോട് പറയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കുഞ്ഞിനെ കാണിക്കുന്നില്ല. ക്രിസ്തുമസ് ഒക്കെ ആകുമ്പോൾ ഒരു ഗിഫ്റ്റായി ഞാൻ അവനും ഒന്നിച്ചുകൊണ്ട് നിങ്ങളുടെ അടുത്തേയ്ക്ക് വരാം. അങ്ങിനെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ നമ്മൾ പ്ലാൻ ചെയ്യുന്ന പോലെയല്ലല്ലോ കാര്യങ്ങൾ നടക്കുക എന്നും നടി വീഡിയോയിൽ പറഞ്ഞിരുന്നു.

നാല് മാസം കുഞ്ഞിനെ നേരിട്ട് കണ്ടിരുന്നില്ല. കാരണം കൊറോണ സിറ്റുവേഷൻ ഒക്കെ കാരണം അങ്ങോട്ടും ഇങ്ങോട്ടും പോകാനൊന്നും സാധിച്ചിരുന്നില്ല. വീഡിയോകോൾ ചെയ്യും എന്ന് പറഞ്ഞാലും കുഞ്ഞല്ലേ. അവനും വലുതായി. ലോകം മുഴുവനും മാറി. ഞാൻ മാറിയില്ല എന്ന പോലെ ആയിരുന്നു എനിക്ക്. ഈ അവസരത്തിൽ എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് എന്റെ കുടുംബം ആയിരുന്നെന്നും നടി പറയുന്നുണ്ട്.

കഴിഞ്ഞദിവസം വീണ്ടും ഡിംപിൾ വീഡിയോയുമായി വന്നിരുന്നു. പ്രസവത്തെകുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പറയും എന്നു പ്രേക്ഷകർ പ്രതീക്ഷിച്ചു എങ്കിലും ആയുർവ്വേദ ട്രീറ്റ്‌മെന്റിനെക്കുറിച്ചുള്ള കാര്യങ്ങളാണ് നടി കൂടുതലായും പങ്കുവച്ചത്. മാത്രമല്ല അമ്മയായിരുന്നു തന്റെ ധൈര്യമെന്നും നടി പറയുകയുണ്ടായി. എന്നാൽ ഒന്നും വ്യക്തമായി പറയാഞ്ഞതിനെക്കുറിച്ചുള്ള പരിഭവം ആണ് ഇപ്പോൾ പ്രേക്ഷകർ പങ്കിടുന്നത്.

ALSO READ

ആരുടെയോ കൂടെ കാറിൽ കറങ്ങാൻ പോയപ്പോഴാണ് അവൾക്ക് അത് സംഭവിച്ചത് ;ചെയ്യാത്ത കാര്യം പറഞ്ഞു കേട്ടപ്പോൾ വല്ലാതെ സങ്കടം തോന്നി; തുറന്ന് പറഞ്ഞ് ഹനാൻ : വീഡിയോ വൈറൽ

ആദ്യം കാര്യങ്ങൾ എന്താണ് എന്ന് പറയാൻ ശ്രമിക്കൂ. ക്ലാരിറ്റി വേണം. ഇരട്ടക്കുഞ്ഞുങ്ങൾ ആയിരുന്നുവോ. എന്താണ് ഫേസ് ചെയ്തത്. അത് എന്താണെങ്കിലും ഒന്ന് തുറന്നു പറയാൻ ശ്രമിക്കൂ. മറ്റുള്ളവർക്കും ഒരു ഇൻസ്പിരേഷൻ ആകുമല്ലോ. നിങ്ങൾക്കു തുറന്നു പറയാൻ പറ്റിയില്ലെങ്കിൽ എന്തിനാ ഇങ്ങനെ പ്രഹസനവും അവിടെയും ഇവിടെയും തൊടാതെ രണ്ടുപേരും എന്തൊക്കെയോ പറയുന്നു എന്നുള്ള കമന്റുകളുമയാണ് ആളുകൾ എത്തുന്നത്.

 

Advertisement