Home Entertainment Celebrities

സുഹൃത്തുക്കൾക്ക് ഒപ്പം സ്വിമ്മിംഗ് പൂളിൽ നീരാടുന്ന പുതിയ ചിത്രങ്ങളുമായി അനുശ്രി, വൈറലാക്കി ആരാധകർ

139

നിരവധി സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് അനുശ്രീ. ഹിറ്റ് മേക്കർ ലാൽ ജോസിന്റെ ഡയമണ്ട് നെക്ലേസിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച അനുശ്രി ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞു.

2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അനുശ്രീയെ ലാൽ ജോസ് കാണുന്നതും തന്റെ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നതും. നായകയായിം സഹനടിയായും ഒക്കെ വലിപ്പ ചെറുപ്പും നോക്കാതെ അഭിനയിക്കുന്ന അനുശ്രീ മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിൽ ജഡ്ജായും എത്തിയിട്ടുണ്ട്.

Advertisements

റെഡ്വൈൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കൻഡ്സ്, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവർണ്ണതത്ത, ഓട്ടോർഷ, മധുരരാജ, സേഫ്, ഉൾട്ട, പ്രതി പൂവൻകോഴി, ഒപ്പം, തുടങ്ങിയവ അനുശ്രീ അഭനയിച്ച ശ്രദ്ധേയമായ സിനിമകൾ ആണ്.

Also Read
ഇനിയൊരു പുനർജന്മം ഉണ്ടെങ്കിൽ അപ്പോഴും രാധിക തന്നെ ഭാര്യയായി വരണം: തുറന്നു പറഞ്ഞ് സുരേഷ് ഗോപി

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ അനുശ്രീ തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ട്വൽത് മാന്റെ ഷൂട്ടിംഗ് സ്‌പോട്ടിൽ നിന്ന് കിട്ടിയ സൂപ്പർ ബ്രോകൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. യുവ നടൻമാരായ ചന്ദുനാഥിനും അനുമോഹനും ഒപ്പമുള്ള തമാശ നിറഞ്ഞ നിമിഷങ്ങളുടെ ചിത്രങ്ങളാാണ് താരം ഷെയർ ചെയ്തിരിക്കുന്നത്.

ഇതിനോടകം തന്നെ വൈറലായ ഈ ചിത്രങ്ങൾക്ക് താഴെ ആരാധകർക്ക് ഒപ്പം തന്നെ സഹതാരങ്ങളും കമന്റുകളുമായി എത്തിയിട്ടുണ്ട്. അതിഥി രവി, പ്രിയങ്ക നായർ, അനു സിത്താര, ശിവദ എന്നിവരെ അനുശ്രി ടാഗ് ചെയ്തിട്ടുമുണ്ട്. ഹായ് കുളിസീൻ എന്നായിരുന്നു അനുശ്രിയുടെ ഫോട്ടോക്ക് അതിഥിയുടെ കമന്റ്.

ചന്ദുനാഥും അനുമോഹനും ഫോട്ടോക്ക് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു എന്ന കമന്റാണ് കൂടുതലായും ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

Also Read
എനിക്ക് സുകുമാരിയമ്മയുടെ ഛായ ഉണ്ടെന്നും ആ മാനറിസങ്ങളുണ്ടെന്നും പലരും പറഞ്ഞിരുന്നു: കൃഷ്ണ പ്രഭ

Advertisement